Headlines

കെഎസ്ആർടിസി ബസിൽ കവർച്ച നടത്തിയ തമിഴ്നാട് സ്വദേശിയായ യുവതി അറസ്റ്റിൽ

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ കവർച്ച നടത്തിയ സ്ത്രീ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ രാജപാളയം തിരുമഗര കോളനിയിൽ രാധ (ഗായത്രി 40) ആണ് ആലങ്ങാട് പോലീസിന്റെ പിടിയിലായത്. യുവതിയുടെ പേഴ്സ് ആണ് രാധ മോഷ്ടിച്ചത്. ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ, എസ്.ഐ. ടി.കെ. ജോഷി, സി.പി.ഒമാരായ കൊച്ചുത്രേസ്യ, അനൂപ്, സി.എസ് മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ 10.15 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറവൂരിൽനിന്ന് ആലുവയ്ക്ക് യാത്രചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗിൽനിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിക്കുകയായിരുന്നു. കോതമംഗലം,…

Read More

ജനം വിയര്‍ക്കും ; അധിക വൈദ്യുതി നിരക്ക് ഈടാക്കാനൊരുങ്ങി കെ.എസ്.ഇ.ബി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി. നിലവിലുള്ള വൈദ്യുതി നിരക്കിനൊപ്പം വേനല്‍ക്കാലത്ത് പ്രത്യേക നിരക്ക് കൂടി ഈടാക്കാൻ നീക്കം. യൂണിറ്റിന് 10 പൈസ വെച്ച് ഉപഭോക്താക്കില്‍ നിന്ന് പിരിക്കാനുള്ള അനുമതി തേടി വൈദ്യുതി റഗുലേറ്ററി കമ്മീഷന് ശിപാര്‍ശ സമര്‍പ്പിച്ചു. ജനുവരി മുതല്‍ മെയ് വരെയാണ് കെ.എസ്.ഇ.ബിയുടെ പുസ്തകത്തിൽ വേനൽക്കാലം. പുറത്ത് നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയാലേ പ്രതിസന്ധിയില്ലാതെ കടന്നു പോകാനാവൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ഒറ്റയടിക്ക് ഈ ബാധ്യത ജനത്തിന്…

Read More

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാറിൻ്റെ ആറു ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ ധനസഹായം നല്‍കും. കാണാതയവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം….

Read More

പെൻഷൻ അക്കൗണ്ടിൽ നിന്ന് തട്ടിയത് 3 കോടി; കോട്ടയം നഗരസഭയിലെ 3 ജീവനക്കാർക്ക് സസ്പെൻഷൻ

കോട്ടയം: കോട്ടയം നഗരസഭയിൽ സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തിൽ 3 ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, പബ്ലിക് ഹെൽത്ത് നഴ്സ് പ്രമോട്ടർ ബിന്ദു, അക്കൗണ്ട് വിഭാഗത്തിലെ സീനിയർ ക്ലാർക്കായ സന്തോഷ് കുമാർ എന്നിവരെ ആണ് സസ്പെൻഡ് ചെയ്തത്. സാമ്പത്തിക തിരിമറി സംബന്ധിച്ച് മൂന്നു പേർക്കും 48 മണിക്കൂറിനകം വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടു മെമ്മോ നൽകിയിരുന്നു. ഇതിന് ഇവർ നൽകിയ മറുപടി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ചെയർപഴ്സൻ ബിൻസി…

Read More

ഭാര്യയുടെ അവിഹിതം അറിഞ്ഞ ഭർത്താവ് പകരമായി മറ്റൊരു പെൺകുട്ടിയെ ആവശ്യപ്പെട്ടു.15 കാരിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ

തിരുവനന്തപുരം:ആറ്റിങ്ങൽ മുദാക്കൽ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ദമ്പതിമാർ അറസ്റ്റിലായി. ആറ്റിങ്ങൽ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ(24) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്‌തത്. 2021 ഏപ്രിൽ മുതൽ പലതവണകളായി പെൺകുട്ടി കൊടുംപീഡനത്തിന് ഇരയായെന്നാണ് പരാതി. നാലു വർഷം പീഡിപ്പിച്ചു. 11 വയസുമുതൽ 15 വയസുവരെ പീഡനത്തിനിരയായി. പെൺകുട്ടി സ്കൂകൂളിൽ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂൾ കൗൺസിലറെ…

Read More

പി വി അൻവറിന് തിരിച്ചടി; നീരൊഴുക്ക് തടസ്സപ്പെടുത്തി പണിത നിർമ്മിതികൾ പൊളിച്ച് നീക്കാൻ കളക്ടറുടെ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ട് കളക്ടർ. ഒരു മാസത്തിനകം പൊളിച്ച് നീക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. രണ്ട് തവണയായി നടത്തിയ തെളിവെടുപ്പിന് ശേഷമാണ് കളക്ടറുടെ ഉത്തരവ്. പ്രകൃതിദത്തമായ നീർച്ചാലുകൾക്ക് കുറുകെ നിർമ്മാണ പ്രവർത്തികൾ നടത്തി, കാട്ടരുവിയുടെ സ്വതന്ത്രമായ ഒഴുക്കിന് തടസ്സമുണ്ടാക്കി. കാലവർഷത്തിൽ ഇത് ദുരന്തത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവ്. ഒരുമാസത്തിനകം നിർമ്മാണങ്ങൾ…

Read More

വിവാഹവാഗ്ദാനം നല്‍കി ഡോക്ടറെ കബളിപ്പിച്ചു; ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപയും രണ്ടുപവന്‍ സ്വര്‍ണവും കൈക്കലാക്കിയ നാലംഗ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം പുത്തൂര്‍ സ്വദേശി ഇര്‍ഷാനയെ (34) ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ ഡോക്ടറുമായി സൗഹൃദംസ്ഥാപിച്ച സംഘം ഇര്‍ഷാനയുമായി വിവാഹാലോചന നടത്തി. ഡോക്ടര്‍ നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയ ആളാണെന്ന് മനസ്സിലാക്കിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പരാതിക്കാരനെ കോഴിക്കോട്ട് വിളിച്ചുവരുത്തി നിക്കാഹ് നടത്തിയശേഷമാണ് തട്ടിപ്പ് നടത്തിയത് വിരമിച്ചശേഷം കര്‍ണാടകത്തിലെ…

Read More

മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണകിറ്റ്; 5.87 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. 5.87 ലക്ഷം പേർക്കാണ് കിറ്റ് ലഭിക്കുക. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ കിറ്റുകള്‍ നല്‍കും. 35 കോടി രൂപയാണ് ഇതിനായുള്ള സർക്കാരിന്റെ ചെലവ്. സപ്ലൈകോയുടെ ഓണച്ചന്തകൾ അടുത്ത മാസം 4ന് തുടങ്ങും. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. എല്ലാ ജില്ലകളിലും ഓണച്ചന്തകൾ പ്രവർത്തിക്കും. ഇതിനു പുറമേ ഒരു…

Read More

ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ഗതാഗത കമ്മീഷണറെ മാറ്റി, യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടര്‍, ഹര്‍ഷിത ബെവ്കോ എംഡി

      തിരുവനന്തപുരം : സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് അഴിച്ചുപ്പണി. ബെവ്ക്കോ എംഡിയായ എഡിജിപി യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി. ടി.കെ.വിനോദ് കുമാർ സ്വയം വിമരിക്കുന്ന സാഹചര്യത്തിലാണ് നിയമനം. വിനോദ് കുമാർ വിരമിക്കുമ്പോള്‍ യോഗേഷ് ഗുപ്ത ഡിജിപി തസ്തികളിലേക്ക് ഉയർത്തേണ്ടതായിരുന്നു.എന്നാല്‍, ബിഎസ്എഫ് മേധാവി സ്ഥാനത്തു നിന്നും കേരള കേഡറിലേക്ക് ഡിജിപി റാങ്കിലുള്ള നിധിൻ അഗർവാള്‍ മടങ്ങിവരുന്നതിനാൽ യോഗേഷ് ഗുപ്തയുടെ സ്ഥാനകയറ്റം ഇപ്പോള്‍ ഉണ്ടാകില്ല. ബെവ്ക്കോ എംഡിയായ ഐജി ഹർഷിത അത്തല്ലൂരിയെ നിയമിച്ചു. ആദ്യമായാണ് ബെവ്ക്കോയുടെ തലപ്പത്ത് ഒരു വനിതാ…

Read More

ബിൽ തുക മാറാൻ കരാറുകാരനിൽ നിന്നും 50000 രൂപ കൈക്കൂലി; പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ  പിടിയിൽ

റാന്നി: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ. ബിൽ തുക മാറി നൽകാൻ കരാറുകാരനില്‍ നിന്ന് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വെച്ചൂച്ചിറ പഞ്ചായത്തിലെ അസിസ്റ്റന്‍റ് എഞ്ചിനീയർ വിജി വിജയന്‍ വിജിലൻസിന്‍റെ പിടിയിലായത്. പഞ്ചായത്തിലെ കുളം നവീകരണത്തിന് ഒമ്പതര ലക്ഷം രൂപ നേരത്തേ നൽകിയിരുന്നു. അന്നും ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നെങ്കിലും കരാറുകാരൻ നൽകിയില്ല. തുടർന്ന് അന്തിമ ബില്ലായ 12.5 ലക്ഷം രൂപ നൽകണമെങ്കിൽ ആദ്യ ബില്ലിന്‍റെ കൈക്കൂലിയും ചേർത്ത് ലക്ഷം രൂപ വേണമെന്നാണ് വിജി ആവശ്യപ്പെട്ടത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial