Headlines

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി; കെഎസ്‍യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റിന് സസ്‌പെൻഷൻ

കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റിന് സസ്‌പെൻഷൻ. ജില്ലാ വൈസ് പ്രസിഡന്റ് അര്‍ജുന്‍ കോറോമിനെതിരെയാണ് നടപടി. കെഎസ് യു സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് കണ്ടെത്തൽ. സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘടനക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിലുള്ള ഓഡിയോ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. സന്ദേശം പുറത്തുവന്നതിന് പിന്നാലെ നടപടിയെടുക്കുകയായിരുന്നു.

Read More

എടപ്പാളിൽ ഗർഭിണിയെ കെട്ടിയിട്ട് സ്വർണം കവർന്ന സംഭവം;പരാതി വ്യാജം സ്വര്‍ണ്ണം പണയം വച്ചത് ഭര്‍ത്താവ് അറിയാതിരിക്കാന്‍ കഥയുണ്ടാക്കിയത്

എടപ്പാള്‍ വട്ടംകുളത്ത് ഗർഭിണിയായ യുവതിയെ കെട്ടിയിട്ട് സ്വർണം കവർന്നെന്ന പരാതിയില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് ചങ്ങരംകുളം പോലീസ് അന്വേഷണം അവസാനിപ്പിച്ചത്.ഏതാനും മാസം മുമ്പ് വട്ടംകുളത്താണ് കേസിന് ആസ്പദമായ സംഭവം.മുഖം മൂടി ധരിച്ചെത്തിയ ആള്‍ ഗർഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങള്‍  കവർന്നെന്നായിരുന്നു പരാതി.ചങ്ങരംകുളം പോലീസ് നടത്തിയ അന്വ.ഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.സ്വകാര്യ ആവശ്യങ്ങള്‍ക്ക് സ്വർണ്ണം പണയം വച്ചതാണെന്നും ഭര്‍ത്താവ്‌ അറിയാതിരിക്കാനാണ് കഥയുണ്ടാക്കിയതെന്നും യുവതി പോലീസിന് മൊഴിനല്‍കി.പോലീസിന് സംഭവത്തില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഗർഭിണിയായിരുന്നതിനാൽ നേരത്തെ അന്വേഷണ…

Read More

മേയർ- ഡ്രൈവർ തർക്കത്തിൽ എങ്ങുമെത്താതെ അന്വേഷണം; ജോലി നഷ്ടപ്പെട്ട യദു ഹൈക്കോടതിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു ഹൈക്കോടതിയിൽ. ഒന്നുകിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറിയിക്കണം എന്നാവശ്യപ്പെട്ടാണ് യദു ഹർജി നൽകിയത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് മേയറുമായുണ്ടായ തർക്കത്തിൽ യദുവിന് ജോലി നഷ്ടമാകുന്നത്. സംഭവമുണ്ടായി മൂന്ന് മാസം പിന്നിട്ടിട്ടും കേസിലെ അന്വേഷണം എങ്ങും എത്തിയിട്ടുമില്ല. ഓവര്‍ടേക്ക് ചെയ്യാന് അനുവദിക്കാതെ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ചാണ് ബസ് തടഞ്ഞുനിര്‍ത്തി മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എയും ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…

Read More

‘ഇത്രയും മണ്ടന്മാരായ യുഡിഎഫ് നേതാക്കൾ കേരളത്തിലുണ്ടായിട്ടില്ല’; വി.ഡി സതീശന്റെ തലയിൽ കളിമണ്ണാണെന്നും കെ സുരേന്ദ്രൻ

കോഴിക്കോട്: കേരള സർക്കാരിന്റെ ബ‌ജറ്റത്തിന് എതിരായ ആഖ്യാനത്തിന് പ്രതിപക്ഷം കുടപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്രയും മണ്ടന്മാരായ യുഡിഎഫ് നേതാക്കൾ കേരളത്തിലുണ്ടായിട്ടില്ല. വി.ഡി സതീശന്റെ തലയിൽ കളിമണ്ണാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പരിഹസിച്ചു. പിണറായിയുടെ തന്ത്രത്തിൽ സതീശനും കൂട്ടരും വീണു. ഭരണപക്ഷത്തിന്റെ ബി ടീമായി പ്രതിപക്ഷം മാറി. എൽഡിഎഫിന് വളംവച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്ര‍ൻ ആരോപിച്ചു. കെ മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. ബിജെപിയിൽ അംഗത്വം എടുക്കാതെ മുരളീധരൻ നിയമസഭയിൽ കാല്…

Read More

കെഎസ്ആർടിസി ബസ് പെട്ടന്ന് ബ്രേക്കിട്ടു, 10വയസുകാരിയുടെ കയ്യൊടിഞ്ഞു, ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വീണ പെൺകുട്ടിയുടെ കയ്യൊടിഞ്ഞു. സംഭവത്തിൽ ഡ്രൈവർക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. വള്ളുവമ്പ്രം കക്കാടമ്മൽ സുരേഷ് ബാബുവിൻറെ മകൾ പി. റിഥിയുടെ(10) പരാതിയിലാണ് കേസ്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരത്തക്ക രീതിയിൽ വാഹനമോടിച്ചതിനാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ബുധനാഴ്ച രാവിലെ 9.45ന് മലപ്പുറം കോട്ടപ്പടിയിലാണ് സംഭവം. ബ്രേക്കിട്ടതിനെ തുടർന്ന് സഹോദരിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന റിഥി വീണു. ഇടതുകൈക്ക് സാരമായ പരിക്കേറ്റ കുട്ടിക്ക് ബസ് ജീവനക്കാർ ഫസ്റ്റ് എയ്ഡ് നൽകുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല….

Read More

വീട്ടിൽ അതിക്രമിച്ച് കയറി 15വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 42 വയസുകാരന് എട്ടുവർഷം തടവും 60,000 രൂപ പിഴയും

അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ടുവർഷം തടവും 60000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ശാന്തൻപാറ തോട്ടുവായിൽ വീട്ടിൽ അനീഷ് (42) ആണ് പ്രതി. വീട്ടിൽ ടി വി കണ്ടുകൊണ്ടിരുന്ന 15വയസ്സുകാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ദേവികുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ കോടതി ജഡ്ജ് എം.ഐ ജോൺസനാണ് വിധി പറഞ്ഞത്. 2022 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മയുടെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കെയാണ് വീട്ടിൽ അതിക്രമിച്ച്…

Read More

വ്യക്തികളെ ജനിച്ച മതത്തിൽ കെട്ടിയിടാനാവില്ല; സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി

കൊച്ചി: സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്തുന്നതിന് പ്രത്യേക വ്യവസ്ഥയില്ലെങ്കിലും പുതിയ മതം സ്വീകരിച്ച സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് തിരുത്താൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് വി.ജി അരുൺ പറഞ്ഞു. സ്‌കൂള്‍ സർട്ടിഫിക്കറ്റുകളില്‍ മതം തിരുത്താൻ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ഇല്ലെന്ന് അംഗീകരിക്കണമെങ്കില്‍ പോലും, ഒരു വ്യക്തിയെ അവന്റെ ജനനം കൊണ്ട് മാത്രം ഒരു…

Read More

പാലക്കാട് സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു

പാലക്കാട്: സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനി ഹിബയാണ് മരിച്ചത്. ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു ഹിബ. വാഹനത്തിന്റെ മുന്നിലൂടെ റോഡിൻ്റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ച കടക്കുന്നത് സ്കൂൾ ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിന് ഇടയാക്കിയത്. കുട്ടി റോഡ് മുറിച്ച കടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Read More

ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും. ഇതിനുള്ള 900 കോടി രൂപ കഴിഞ്ഞദിവസം ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അതുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണസംഘങ്ങള്‍ വഴിയും പെന്‍ഷന്‍ എത്തിക്കും.

Read More

മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു

കോട്ടയം: ആറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു. വടക്കേതാഴത്ത് സലീം (62) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം മുത്തച്ഛനോടൊപ്പം അരയത്തിനാല്‍ കോളനിക്ക് സമീപം മീനച്ചിലാറ്റിലെ കടവില്‍ കുളിക്കാന്‍ പോയതായിരുന്നു നാലാം ക്ലാസുകാരന്‍ സുല്‍ത്താന്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുല്‍ത്താനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സലീം മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും സലീം മരിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial