കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ സ്വകാര്യ ബസ്സിന് പുറകിൽ ലോറി ഇടിച്ച് അപകടം
കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ സ്വകാര്യ ബസ്സിന് പുറകിൽ ലോറി ഇടിച്ച് അപകടം. ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിർത്തിആളെ ഇറക്കുന്നതിനിടെയാണ് ലോറി ബസ്സിന് പുറകിൽ ഇടിച്ചത്. കിളിമാനൂർആറ്റിങ്ങൽ റോഡിൽ ഓടുന്ന തിരുവാതിര ബസ്സിന്റെ പുറകിലാണ് ലോറി ഇടിച്ചത്. ഇന്ന് രാവിലെ 10:13ഓടെയാണ് അപകടം.ബസ്സിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് ഉൾപ്പെടെപരിക്കേറ്റു. പരിക്കേറ്റവരെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമില്ലെന്നാണ് വിവരം

