കിളിമാനൂരിൽ ഇന്ത്യൻ ഐ.ടി.ഇ പ്രവേശനോത്സവം ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു

കിളിമാനൂർ: കിളിമാനൂർ ഇന്ത്യൻ ഐ.ടി. ഇ യിലെ പ്രവേശനോത്സവം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പേരൂർ നാസറുദ്ദീൻ അധ്യക്ഷനായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രഥമാദ്ധ്യാപിക സുജിത രാജേഷ് സ്വാഗതം പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി മാമം റാസി, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈഫുദ്ദീൻ, ഇല്യാസ്, ടീച്ചർ എജ്യൂക്കേറ്റർ സുബ്രഹ്മണ്യ വാര്യർ, രാജേഷ് കുമാർ, ജയകുമാർ, ആരതി ടി.എം., വിദ്യാർത്ഥി പ്രതിനിധികളായ ഇന്ദുജ ,അനു എം തുടങ്ങിയവർ സംസാരിച്ചു….

Read More

സംവിധായകൻ രാജസേനന്റെ അമ്മ ഡി. രാധാമണി അമ്മ അന്തരിച്ചു

തിരുവനന്തപുരം: പരേതനായ ഡാൻസർ മരുതൂർ അപ്പുക്കുട്ടൻ നായരുടെ ഭാര്യയും സംവിധായകൻ രാജസേനന്റെ അമ്മയുമായ ഡി രാധാമണി അമ്മ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകിട്ട് നാല് മണിയോടെയാണ് അന്ത്യം. സംസ്കാരം രാവിലെ 9.30 ന് സ്വവസതിയായ പിരപ്പൻകോട് അപ്സര നിവാസിൽ.മക്കൾ : രാജസേനൻ, ജയചന്ദ്രൻ, ശ്രീകലാദേവി, എ.ആർ.കണ്ണൻ (നിർമാതാവ്), റാണി അനീസിയ(ലാലി), റാണി അപ്സര (കുഞ്ഞുമോൾ)മരുമക്കൾ: ശ്രീലത, വിജയൻ നായർ, പ്രമീള, ജീജ കണ്ണൻ, കെ.ടി.മുരളീധരൻ നായർ,ശശിധരൻ.

Read More

തിരുവനന്തപുരം കല്ലറയിൽ ജവാന്മാരെ ആക്രമിക്കാൻ വടിവാളും പെട്രോൾ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ ജവാന്മാരെ ആക്രമിക്കാൻ വടിവാളും പെട്രോൾ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ടുപേരെ പോലീസ് പിന്തുടർന്ന് പിടികൂടി. ഇവരിലെ നിന്നും പെട്രോൾ ബോംബുകളും വടിവാളും കണ്ടെടുത്തു . ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പേർ ഓടി രക്ഷപ്പെട്ടു. കല്ലറ താപസഗിരി ഹനീഫ മൻസിലിൽ മുഹമ്മദ് സിദ്ദിഖ്( 25) , കല്ലറ ഉണ്ണിമുക്ക് കൊച്ചു കടയിൽ വീട്ടിൽ ആസിഫ് (27 ) എന്നിവരാണ് പിടിയിലായത്. കല്ലറ തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ബുധനാഴ്ച രാത്രി 11 മണിയോടെയാണ്…

Read More

ഗാനരചയിതാവ് ആറുമുഖൻ
വെങ്കിടങ്ങ് അനുസ്മരണം

തിരുവനന്തപുരം :കലാഭവൻമണിയുടെ പ്രശസ്തമായ ഗാനങ്ങൾ രചിച്ച നാടൻപാട്ട് കലാകാരനും ഗാനരചയിതവുമായ അറുമുഖൻ വെങ്കിടങ്ങിനെ അനുസ്മരിച്ചു. കലാഭവൻ മണിസേവന സമിതി സംഘടപ്പിച്ച ചടങ്ങിൽകവിയുംഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറംഅനുസ്മരണ പ്രഭാഷണം നടത്തി.സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് അധ്യക്ഷനായി. സെക്രട്ടറി രാജേഷ് നമ്പൂതിരിസ്വാഗതംപറഞ്ഞു. നാടൻപാട്ട് ഗായകരായ മിഥുൻഗുരുവായൂർ , സുജിലാൽ എസ്.എസ്, ശ്യാം, ബിബിൻ തുടങ്ങിയവർ പങ്കെടുത്തു.

Read More

കിളിമാനൂരിൽ കാർ പോസ്റ്റിലിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അപകടം.നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു.

Read More

കിളിമാനൂരിൽ യുവതിയെ അജ്ഞാത സംഘം ഇരുചക്ര വാഹനത്തിൽ നിന്ന് അടിച്ചു വീഴ്ത്തി

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് അജ്ഞാത സംഘത്തിന്റെ ആക്രമണം. ചെങ്കിക്കുന്ന് സ്വദേശിനിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ യുവതിയെ പിൻതുടർന്നെത്തിയ സംഘം കെെയ്യിൽ കരുതിയിരുന്ന ആയുധം പോലുള്ള വസ്തു ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ യുവതി നഗരൂർ പോലീസിൽ പരാതി നൽകി. ചെങ്കിക്കുന്ന് കൊടുവഴന്നൂർ റോഡിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകുന്നേരം 6.15 ഓടെ ആയിരുന്നു സംഭവം. വീഴ്ച്ചയിൽ യുവതിക്ക് കൈക്ക് പരുക്കേറ്റു. സംഭവത്തിൽ നഗരൂർ…

Read More

തിരുവനന്തപുരം കാട്ടാക്കടയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ അപകടം

തിരുവനന്തപുരം: കാട്ടാക്കട പട്ടക്കുളം മടത്തികോണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ അപകടം. മടത്തിക്കോണം അക്ഷയ കേന്ദ്രത്തിന് സമീപം ഗിന്നസ് ഡെക്കറേഷൻ നടത്തുന്ന ബിനുവിന്റെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുപ്പതോടെയാണ് സംഭവം നടന്നത്. വീട്ടില്‍ ആള്‍താമസം ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. ഫ്രിഡ്ജിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തം ഉണ്ടാവാൻ കാരണമായതെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.

Read More

‘മാലിന്യമുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും’ ; ഗാന്ധി ജയന്തി ദിനത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ മാലിന്യമുക്ത നവകേരളം പദ്ധതി സംഘടിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിച്ചലിൽ കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാല മാലിന്യമുക്ത നവകേരളത്തിനായി നാടിനൊപ്പം ഞങ്ങളും പദ്ധതി സംഘടിപ്പിച്ചു. ഗാന്ധി ജയന്തി ദിനത്തിൽമാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും എന്ന് പ്രതിജ്‌ഞയെടുത്തു കൊണ്ടാണ് ക്യാമ്പയിൽ ആരംഭിച്ചത്. ക്യാമ്പയിന്റെ ഭാഗമായി മാലിന്യമുക്ത നവകേരളം പദ്ധതി ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ അഡ്വ.ജി.കെ.സുരേഷ് കുമാർ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്ത്  ഉദ്ഘാടനം ചെയ്തു. എ.ജി. സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി എം. മഹേഷ് കുമാർ , പ്രസിഡന്റ് എം.കെ.സാവിത്രി, ആർ.വി….

Read More

തിരുവനന്തപുരത്ത് റോഡിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു

പള്ളിച്ചൽ: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം പള്ളിച്ചലിൽ റോഡിടിഞ്ഞു. മുക്കുന്നിമല മാങ്കോട്ടുകോണം കുളത്തിന്റെ അടുത്തുകൂടെ കുണ്ടരാക്കാടു ഭാഗത്തേക്കുള്ള റോഡിന്റെ സൈഡ് വാളാണ് ഇന്നത്തെ മഴയിൽ പൂർണമായും ഇടിഞ്ഞു കുളത്തിലേക്കു വീണത്. റോഡിടിഞ്ഞു വീണതിനാൽ അത് വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ ഇപ്പോൾ മഴയ്ക്ക് നേരിയ ശമനമുണ്ട്. എന്നാൽ നാളെയും തിരുവനന്തപുരം ജില്ലയിൽ ശക്തമായ…

Read More

വയോജനപുസ്തക വിതരണ പദ്ധതിക്കു തുടക്കം

പള്ളിച്ചൽ :വയോജനദിനാചരണത്തിൽ വനിത വയോജന പുസ്തക വിതരണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിത വയോജന പുസ്തക വിതരണ പദ്ധതി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.എസ്.എസ്. റോജി ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ജി.ശശി പദ്ധതി അവതരണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി എം. മഹേഷ് കുമാർ, പ്രസിഡന്റ് എം.കെ.സാവിത്രി, പ്രമേദിനി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial