മലയാളി വിദ്യാർത്ഥിനിയെ ബംഗളൂരുവിൽ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിനിയായ ആയിഷത് ഷാനിയ ബാനു (17) ആണ് മരിച്ചത്. നാകരാജെ സാലത്വഡുക്ക വീട്ടില്‍ അബ്ദുല്‍ മുത്വലിഫിന്റെയും ഫൗസിയയുടെയും മകള്‍ ആണ് ഷാനിയ. രണ്ടു വര്‍ഷമായി കമലനഗറില്‍ ബന്ധുവീട്ടില്‍ താമസിച്ചു വരികയായിരുന്നു ഷാനിയ ബാനു. മജസ്റ്റിക് ഏരിയ എ.ഐ.കെ.എം.സി.സി ഭാരവാഹികള്‍ പോസ്റ്റ്‌മോര്‍ട്ടം, പൊലീസ് സ്‌റ്റേഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ശിഹാബ് തങ്ങള്‍ സെന്‍ററില്‍ വെച്ച് മയ്യിത്ത് പരിപാലന കര്‍മ്മങ്ങള്‍ നിര്‍വഹിച്ച ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍:…

Read More

‘ഒത്തുചേർന്നു രക്തക്കുതിപ്പിനായ്’;
‘ജീവദ്യുതി’ രക്തദാന ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി കിളിമാനൂർ ഗവ: എച്ച്. എസ്. എസിലെ എൻ. എസ്. എസ് യൂണിറ്റ്

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂർ ഗവ: ഹയർസക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്, കേരള പോലീസ് പോൾ – ബ്ലഡിന്റെയും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും സഹകരണത്തോടെ ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് യു.എസ് സുജിത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്യാമ്പിന്റെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. മനോജ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ എ. നൗഫൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കൊട്ടറ മോഹനകമാർ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി…

Read More

സിഗരറ്റ് പാക്കറ്റിനുള്ളിൽ 83 ലക്ഷം രൂപയുടെ സ്വർണ ബിസ്കറ്റുകൾ കടത്താൻ ശ്രമം; പരിശോധനയ്ക്കിടെ രണ്ടു പേർ പിടിയിൽ

ചണ്ഡീഗഢ്: സിഗരറ്റ് പാക്കറ്റിനുള്ളില്‍ സ്വര്‍ണം കടത്തിയ രണ്ടു പേര്‍ കസ്റ്റംസ് പിടിയില്‍. ദുബായില്‍നിന്ന് ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയ രണ്ടു യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഇവരെത്തിയത്. യാത്രക്കാരെ പരിശോധിക്കുന്നതിനിടയിലാണ് ഇരുവരുടെയും കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് പിടിച്ചെടുത്തത്. സിഗരറ്റ് പാക്കറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ ബിസ്ക്കറ്റാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് ചണ്ഡീഗഢ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ യാത്രക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിഗരറ്റ്…

Read More

കിളിമാനൂരിൽ ബിയർ ചോദിച്ചിട്ട് നൽകാത്തതിന് അയൽവാസിയായ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ

കിളിമാനൂർ: തിരുവനന്തപുരം കാരേറ്റിനടുത്ത് പയറ്റിങ്ങാക്കുഴിയിൽ ബിയർ ചോദിച്ചിട്ട് നൽകാത്തതിന് അയൽവാസിയായ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ . തെക്കുംകര പുത്തൻ വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ബിനു രാജ് (45) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ പുളിമാത്ത് പയറ്റിങ്ങാകുഴി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. പയറ്റിങ്ങാക്കുഴി സ്വദേശി അജയമോന്റെ കൈവശമിരുന്ന ബിയർ തനിക്ക് വേണമെന്ന് ബിനുരാജ് ആവശ്യപ്പെട്ടു. എന്നാൽ ബിയർ നൽകാൻ തയ്യാറാകാത്തതിലുള്ള വിരോധത്തിൽ അസഭ്യം വിളിച്ചു കൊണ്ട് ബിനുരാജ്…

Read More

പാറശാല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ ലാബുകളും സെമിനാര്‍ ഹാളും

പാറശാല :പാറശാല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വി.എച്ച്.എസ്.ഇ വിഭാഗത്തിനുള്ള പുതിയ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്‍.എസ്.ക്യൂ.എഫ്) ലാബുകളുടെയും സെമിനാര്‍ ഹാളിന്റെയും ശിലാസ്ഥാപനം സി.കെ.ഹരീന്ദ്രന്‍ എം. എല്‍. എ നിര്‍വഹിച്ചു. അക്കാദമിക് വിഷയങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസവും നല്‍കാന്‍ ഉദ്ദേശിച്ചാണ് എന്‍.എസ്.ക്യൂ.എഫ് ലാബുകള്‍ സ്ഥാപിക്കുന്നത്. പുതിയ മന്ദിരം ഉള്‍പ്പെടെ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പത്തു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എം. എല്‍. എ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം…

Read More

വിതുരയിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി ലൈറ്റുകൾ ഇടുന്നതിനിടെ അപകടം ; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വിതുരയിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. നബിദിനാഘോഷത്തിന്റെ ഭാഗമായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് വൈദ്യുതഘാതമേറ്റത്. സീരിയൽ ലൈറ്റ് മരത്തിൽ എറിഞ്ഞപ്പോൾ ഇലക്ട്രിക്ക് ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ തന്നെ സനോഫറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി കിളിമാനൂരിൽ അനുവദിച്ചു

കിളിമാനൂർ :- ബഹുമാനപ്പെട്ട ഹൈക്കോടതി കിളിമാനൂരിൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചതായി പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അറിയിച്ചു.പുതിയ കോടതിക്ക് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉടൻ നടപ്പിലാക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായതായി പ്രസിഡൻറ് അറിയിച്ചു. കിളിമാനൂർ സിവിൽസ്റ്റേഷനിൽ സ്ഥലംകണ്ടെത്തിയേക്കും എന്നാണ് സൂചന

Read More

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് സിപിഎം മെമ്പർമാർ തമ്മിൽ കയ്യാങ്കളി

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎം കോൺഗ്രസ് മെമ്പർമാർ തമ്മിൽ കയ്യാങ്കളി ഇരുകൂട്ടരും കിളിമാനൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണനും കോൺഗ്രസ് മെമ്പർ ജിഹാദും ആണ് പരാതിക്കാർ. ജിഹാദ് പോലീസിന് നൽകിയ പരാതി ഇങ്ങനെയാണ് – കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കേന്ദ്ര സംഘം സന്ദർശനത്തിനു എത്തിയതിന്റെ അടിസ്ഥാനത്തിൽ ജനറൽ കമ്മിറ്റി കൂടുകയും എല്ലാവരും ഇരുന്നപ്പോൾ ശ്രീജ ഉണ്ണികൃഷ്ണൻ പറഞ്ഞ എന്തോ കാര്യത്തിന് എല്ലാവരെയും പോലെ താനും ചിരിച്ചുവെന്നും എന്നാൽ…

Read More

അയൽവാസിയെ വീട്ടിൽ കയറി മർദിച്ച സംഭവം; പ്രതികൾ പിടിയിൽ

നെടുമങ്ങാട് : അയൽവാസിയെ വീട്ടിൽ കയറി അക്രമിച്ച സംഭവത്തിൽ നെടുമങ്ങാട് സ്വദേശികൾ അറസ്റ്റിൽ. നെടുമങ്ങാട് പേരുമല ചെട്ടിയാർമുക്ക് ആശാഭവനിൽ അനീഷ് (അനു -27), പേരുമല അശ്വതി ഭവനിൽ അനൂപ്(27 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ പേരുമല ചെട്ടിയാർമുക്ക് പുതുവൽ പുത്തൻ വീട്ടിൽ രജിത്തിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ആഗസ്റ്റ് 20ന് രജിത്തിന്റെ ബൈക്ക് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കത്തിച്ചിരുന്നു. പിന്നീട് സെപ്റ്റംബർ 8ന് രജിത്തിന്റെ വീട്ടിൽ കയറി ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു….

Read More

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം :വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വട്ടപ്ലാമൂടിനടുത്ത് ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി. ചിലക്കൂർ സ്വദേശി റിയാസിന്റെ ഷെവർ ലൈറ്റ് ബീറ്റ് കാർ ആണ് കത്തിയത്. കാറിന്റെ മുൻഭാഗം കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തി തീയണച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial