പുല്ലമ്പാറയിലെ ക്വാറിയുടെ പ്രവർത്തനം തടഞ്ഞു

വെഞ്ഞാറമൂട്∙ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഇടപെട്ടതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിർത്തി. കഴിഞ്ഞ ആഴ്ച ഉണ്ടായ ശക്തമായ മഴയിൽ പുല്ലമ്പാറ പഞ്ചായത്തിലെ മാമൂട് ജംഗ്ഷനു സമീപം ഒരു വീട് പൂർണമായും തകരുകയും നിരവധി വീടുകൾ കേടു സംഭവിക്കുകയും ചെയ്തു. സമീപത്തെ ക്വാറിയുടെ പ്രവർത്തനം പ്രകൃതി ദുരന്തത്തിനു കാരണമായെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധ സമരത്തിലായിരുന്നു. ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിൽ ക്വാറിയിൽ എത്തി സംസാരിക്കുകയും പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ…

Read More

വെഞ്ഞാറമൂട്ടിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച; നഷ്ടമായത് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും

വെഞ്ഞാറമൂട് : തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച. അഞ്ച് പവൻ സ്വർണാഭാരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും മോഷണം പോയി. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്. പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രക്ക് പോയിരുന്നു. തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ അടുക്കള വശത്തെ വാതിൽ തീകത്തിച്ച് പൊളിച്ച ശേഷമാണ് മോഷ്ടക്കൾ അകത്ത് കടന്നിരിക്കുന്നത്. കിടപ്പു മുറിയിലെ അലമാര പൊളിച്ചാണ് സ്വര്‍ണ്ണവും പണവും കവർന്നത്. പാങ്ങോട്…

Read More

സാംസ്കാരിക സംഘടനകളുടെ പ്രവർത്തനം കാലഘട്ടത്തിന് അനിവാര്യം: മാങ്കോട് രാധാകൃഷ്ണൻ

പോത്തൻകോട് : വിദ്യാഭ്യാസവും അറിവും വിവിധ സർഗവാസനകളും ഉള്ള നല്ല ഒരു തലമുറ നമ്മുടെ മുന്നിൽ ഉണ്ടെന്നും അപചയ ങ്ങളിൽപ്പെടാതെ അവരെ നേരായ വഴിക്ക് നയിക്കാൻ സാംസ്കാരിക സംഘടനകളുടെ സജീവമായ പ്രവർത്തനം ഇന്നത്തെ കാല ഘട്ടത്തിൽ അനിവാര്യമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വെമ്പായം വഴയ്ക്കാട് ഹരിശ്രീ ആർട്സ് ക്ലബ്ബ് സംഘടിപ്പിച്ച വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിശ്രീ ആർട്സ് ക്ലബ്ബ്പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്…

Read More

കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ സ്വകാര്യ ബസ്സിന്‌ പുറകിൽ ലോറി ഇടിച്ച് അപകടം

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ സ്വകാര്യ ബസ്സിന്‌ പുറകിൽ ലോറി ഇടിച്ച് അപകടം. ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിർത്തിആളെ ഇറക്കുന്നതിനിടെയാണ് ലോറി ബസ്സിന്‌ പുറകിൽ ഇടിച്ചത്. കിളിമാനൂർആറ്റിങ്ങൽ റോഡിൽ ഓടുന്ന തിരുവാതിര ബസ്സിന്റെ പുറകിലാണ് ലോറി ഇടിച്ചത്. ഇന്ന് രാവിലെ 10:13ഓടെയാണ് അപകടം.ബസ്സിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് ഉൾപ്പെടെപരിക്കേറ്റു. പരിക്കേറ്റവരെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമില്ലെന്നാണ് വിവരം

Read More

ശക്തമായ മഴയിലും പാറക്വാറിക്കെതിരെ പ്രതിഷേധമിരമ്പി; ജനകീയ ജനജാഗ്രതാ സമിതി രൂപീകരിച്ചു നാട്ടുകാർ.

വെഞ്ഞാറമൂട്:മഴയിൽ മണ്ണിടിഞ്ഞു വീടുകൾ തകർന്ന സംഭവത്തിൽ പ്രദേശത്തെ പാറ ക്വാറിക്കെതിരെ നാട്ടുകാർ രംഗത്ത്.പുല്ലമ്പാറ മാമൂട് നീനു ക്രഷറിന് സമീപം കഴിഞ്ഞ ദിവസം ഒരു വീട് പൂർണമായി തകരുകയും മറ്റൊരു വീട് ഭാഗികമായി കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.ഇതു സമീപത്തു പ്രവർത്തിക്കുന്ന പാറ ക്വറിയിലെ പ്രവർത്തങ്ങളുടെ ഭാഗമായി സംഭവിച്ചതാണെന്ന് ചൂണ്ടി കാട്ടിയാണ് നാട്ടുകാർ രംഗത്തെത്തിയത്.നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ജാഗ്രത സമിതി രൂപീകരിച്ചു.ഇന്ന് വൈകുന്നേരം നടന്ന ജാഗ്രത സമിതി യോഗത്തിൽ കനത്ത മഴയെ അവഗണിച്ചു സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ 200 ഓളം…

Read More

കിളിമാനൂരിൽ 22 കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : ഇരുപത്തിരണ്ട്കാരി യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . കിളിമാനൂർ പാപ്പാല ചാക്കൂടി രാഹുൽ നിവാസിൽ സുന്ദര രാജന്റെ മകൾ രേഷ്മയാണ് (22) മരിച്ചത് .ഇന്ന് രാവിലെ 11.00 മണിയോടെയാണ് സംഭവം . പെൺകുട്ടിയുടെ മാതാവ് ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിൽ എത്തുമ്പോൾ രേഷ്‌മയെ മുറിക്കുള്ളിൽ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു . മാതാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ രേഷ്മയെ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

നവകേരള സദസ്:തിരുവനന്തപുരത്ത് ഡിസംബർ 24ന്, സംഘാടക സമിതിയായി

തിരുവനന്തപുരം :നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം മണ്ഡലത്തിൽ സംഘാടകസമിതിയായി.കോട്ടൺഹിൽ സർക്കാർ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. സമാനതകളില്ലാത്ത വികസനക്ഷേമ പ്രവർത്തനങ്ങളാണ് ഏഴ് വർഷത്തെ ഭരണത്തിലൂടെ കേരളത്തിൽ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.സമ്പൂർണ സാക്ഷരത, സമ്പൂർണ കുടിവെള്ള പദ്ധതി,അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡ്,വിശപ്പ് രഹിത കേരളം തുടങ്ങി നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങൾ സർക്കാരിന് നടപ്പിലാക്കാൻ…

Read More

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം ; ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

ചിറയിൻകീഴ് :സംസ്ഥാനക്ഷീര വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്നും പാലിന്റെ ആഭ്യന്തര ഉത്പാദനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും ഗുണമേന്മയുള്ള പാലാണ് മിൽമയിലൂടെ ക്ഷീരവികസന വകുപ്പ് ജനങ്ങൾക്കെത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കാൻ കാര്യക്ഷമമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ക്ഷീരകർഷകരെ…

Read More

പാടിപ്പതിഞ്ഞ് കേരളീയം; മലയാളത്തിന്റെ ഈണമായി കാട്ടാക്കടയിലെ കൊച്ചുഗായകർ,കേരളത്തനിമയുള്ള ഗാനങ്ങളാലപിച്ച് 1001 കുട്ടികള്‍

കാട്ടാക്കട :കേരളത്തിന്റെ സമസ്ത സൗന്ദര്യവും സവിശേഷതകളും തുളുമ്പുന്ന വരികള്‍ പാടി കാട്ടാക്കടയിലെ ആയിരത്തൊന്ന് കുരുന്നുകള്‍ കേരളീയം മഹോത്സവത്തിന് സംഗീതസാന്ദ്രമായ അകമ്പടിയേകി. ‘കാട്ടാലാരവം’-കേരളീയത്തിനൊപ്പം കാട്ടാക്കട എന്ന പേരില്‍ ഐ.ബി.സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തൂങ്ങാംപാറ ശ്രീ കാളിദാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച 23 സ്‌കൂളുകളിലെ 1001 കുട്ടികളുടെ സംഘഗാനാലാപന സദസ്സാണ് വേറിട്ട അനുഭവമായത്. മലയാളത്തിന്‍ നാടാണ്, നന്മനിറഞ്ഞൊരു നാടാണ്, നാനാജാതി മാനവരെന്നും പരിലസിക്കുന്നൊരു മലനാട് എന്ന ഗാനം ഈണത്തില്‍ പാടി തുടങ്ങിയ പരിപാടിയില്‍ കേരളത്തിന്റെ തനിമയും സാംസ്‌കാരിക സവിശേഷതകളും സമ്പന്നമായ…

Read More

മാധ്യമപ്രവർത്തകർക്ക് ഉപഹാരങ്ങൾ നൽകി

ചിറയിൻകീഴ് :മുടപുരം ഡീസന്റ്മുക്ക് വിന്നേഴ്സ് ഡി.എം സിറ്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ വാർഷികാഘോഷത്തോട് അനുബന്ധിച്ഛ് മാധ്യമ പ്രവർത്തകർക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പുരസ്കാരങ്ങൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജബീഗംസമ്മാനിച്ചു. കിഴുവിലം സർവ്വീസ് സഹരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ , കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയചന്ദ്രൻ കടയറ, സലീന റഫീക്ക്, സൈജ നാസർ,ഷഫീഖ്,ഷമീർ കിഴുവിലം എന്നിവർ പങ്കെടുത്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial