കിളിമാനൂർ ബ്ലോക്ക് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുടെ നിറവിൽ

കിളിമാനൂർ :രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായി കിളിമാനൂർ ബ്ലോക്ക്. അതിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാവായിക്കുളം, കിളിമാനൂർ ഗ്രാമപഞ്ചായത്തുക്കളെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. സ്മാർട്ട് ഫോൺവഴിയുള്ള സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരേയും പ്രാപ്തരാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം കണ്ടത്. ഏറ്റവും കൂടുതൽ പേരെ ഡിജിറ്റൽ സാക്ഷരത പരിശീലിപ്പിച്ച നാവായിക്കുളം പഞ്ചായത്തിലായിരുന്നു ആദ്യ പ്രഖ്യാപനം. നവായിക്കുളം ദേവസ്വം ഹാളിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ ഡോ.സന്തോഷ് ബാബു…

Read More

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

കടയ്ക്കാവൂർ: വൈദ്യൂത ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു .ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് കെ.ആർ അഭയൻ അധ്യക്ഷത വഹിച്ചു. അഴിമതിയും, ധൂർത്തും ,കെടുകാര്യസ്ഥതയും പിണറായി സർക്കാരിൻ്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ് . വൈദ്യുത ചാർജ് വർദ്ധനവ് സാധാരണക്കാരായ ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നതായി ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ആരോപിച്ചു. മംഗലപുരം ബ്ലോക്ക് പ്രസിഡൻ്റ് എം.എസ് നൗഷാദ്, ഡി.സി.സി ജനറൽ…

Read More

നിരന്തരം പശുകുട്ടിയെയും ആടുകളെയും പീഡിപ്പിച്ചിരുന്നതായി പരാതി; ആ​ട്ടി​ൻ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന പ്രതിക്കായി തിരച്ചിൽ

തി​രു​വ​ന​ന്ത​പു​രം: കല്ലമ്പലത്ത് നാല് മാസം പ്രായമായ ആ​ട്ടി​ൻ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്നുവെന്ന പരാതി. പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. രാ​ത്രി​യി​ൽ പൂ​ർ​ണ ന​ഗ്ന​നാ​യി ക​ർ​ഷ​ക​ന്‍റെ വീ​ട്ടി​ലെ തൊ​ഴു​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി ആ​ട്ടി​ൻ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നഗ്നനായി ഇയാള്‍ തൊഴുത്തിലേക്ക് അതിക്രമിച്ച് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വർക്കല പനയറ കോവൂർ സ്വദേശി അജിത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇയാളെ പിടികൂടാനായിട്ടില്ല. നിരന്തരം പശുക്കുട്ടിയെയും ആടുകളെയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്.

Read More

സിപിഎം അംഗം എൻ സലിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

കിളിമാനൂർ : പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റായി സിപിഎം അംഗം എൻ സലിൽ തെരഞ്ഞെടുക്കപ്പെടു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും ചെറുനാരകം കോട് ജോണി എന്ന അനിൽകുമാർ മത്സരിച്ചു.സലിലിന് 12 വോട്ടും ജോണിയ്ക്ക് 5 വോട്ടും ലഭിച്ചു.കുന്നുമ്മൽ വാർഡിൽ നിന്നുള്ള സിപിഎം അംഗമാണ് എൻ സലിൽ .കെഎസ്ടിഎ അധ്യാപക സംഘടന പ്രവർത്തകനായിരുന്ന സലിൽ റിട്ട. അധ്യാപകനും സിപിഎം പഴയ കുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗവുമാണ്.പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കെ. രാജേന്ദ്രൻ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്

Read More

പുല്ലമ്പാറയിലെ ക്വാറിയുടെ പ്രവർത്തനം തടഞ്ഞു

വെഞ്ഞാറമൂട്∙ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഇടപെട്ടതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിർത്തി. കഴിഞ്ഞ ആഴ്ച ഉണ്ടായ ശക്തമായ മഴയിൽ പുല്ലമ്പാറ പഞ്ചായത്തിലെ മാമൂട് ജംഗ്ഷനു സമീപം ഒരു വീട് പൂർണമായും തകരുകയും നിരവധി വീടുകൾ കേടു സംഭവിക്കുകയും ചെയ്തു. സമീപത്തെ ക്വാറിയുടെ പ്രവർത്തനം പ്രകൃതി ദുരന്തത്തിനു കാരണമായെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധ സമരത്തിലായിരുന്നു. ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിൽ ക്വാറിയിൽ എത്തി സംസാരിക്കുകയും പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ…

Read More

വെഞ്ഞാറമൂട്ടിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച; നഷ്ടമായത് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും

വെഞ്ഞാറമൂട് : തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച. അഞ്ച് പവൻ സ്വർണാഭാരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും മോഷണം പോയി. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്. പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രക്ക് പോയിരുന്നു. തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ അടുക്കള വശത്തെ വാതിൽ തീകത്തിച്ച് പൊളിച്ച ശേഷമാണ് മോഷ്ടക്കൾ അകത്ത് കടന്നിരിക്കുന്നത്. കിടപ്പു മുറിയിലെ അലമാര പൊളിച്ചാണ് സ്വര്‍ണ്ണവും പണവും കവർന്നത്. പാങ്ങോട്…

Read More

സാംസ്കാരിക സംഘടനകളുടെ പ്രവർത്തനം കാലഘട്ടത്തിന് അനിവാര്യം: മാങ്കോട് രാധാകൃഷ്ണൻ

പോത്തൻകോട് : വിദ്യാഭ്യാസവും അറിവും വിവിധ സർഗവാസനകളും ഉള്ള നല്ല ഒരു തലമുറ നമ്മുടെ മുന്നിൽ ഉണ്ടെന്നും അപചയ ങ്ങളിൽപ്പെടാതെ അവരെ നേരായ വഴിക്ക് നയിക്കാൻ സാംസ്കാരിക സംഘടനകളുടെ സജീവമായ പ്രവർത്തനം ഇന്നത്തെ കാല ഘട്ടത്തിൽ അനിവാര്യമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വെമ്പായം വഴയ്ക്കാട് ഹരിശ്രീ ആർട്സ് ക്ലബ്ബ് സംഘടിപ്പിച്ച വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിശ്രീ ആർട്സ് ക്ലബ്ബ്പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്…

Read More

കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ സ്വകാര്യ ബസ്സിന്‌ പുറകിൽ ലോറി ഇടിച്ച് അപകടം

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ സ്വകാര്യ ബസ്സിന്‌ പുറകിൽ ലോറി ഇടിച്ച് അപകടം. ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിർത്തിആളെ ഇറക്കുന്നതിനിടെയാണ് ലോറി ബസ്സിന്‌ പുറകിൽ ഇടിച്ചത്. കിളിമാനൂർആറ്റിങ്ങൽ റോഡിൽ ഓടുന്ന തിരുവാതിര ബസ്സിന്റെ പുറകിലാണ് ലോറി ഇടിച്ചത്. ഇന്ന് രാവിലെ 10:13ഓടെയാണ് അപകടം.ബസ്സിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് ഉൾപ്പെടെപരിക്കേറ്റു. പരിക്കേറ്റവരെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമില്ലെന്നാണ് വിവരം

Read More

ശക്തമായ മഴയിലും പാറക്വാറിക്കെതിരെ പ്രതിഷേധമിരമ്പി; ജനകീയ ജനജാഗ്രതാ സമിതി രൂപീകരിച്ചു നാട്ടുകാർ.

വെഞ്ഞാറമൂട്:മഴയിൽ മണ്ണിടിഞ്ഞു വീടുകൾ തകർന്ന സംഭവത്തിൽ പ്രദേശത്തെ പാറ ക്വാറിക്കെതിരെ നാട്ടുകാർ രംഗത്ത്.പുല്ലമ്പാറ മാമൂട് നീനു ക്രഷറിന് സമീപം കഴിഞ്ഞ ദിവസം ഒരു വീട് പൂർണമായി തകരുകയും മറ്റൊരു വീട് ഭാഗികമായി കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.ഇതു സമീപത്തു പ്രവർത്തിക്കുന്ന പാറ ക്വറിയിലെ പ്രവർത്തങ്ങളുടെ ഭാഗമായി സംഭവിച്ചതാണെന്ന് ചൂണ്ടി കാട്ടിയാണ് നാട്ടുകാർ രംഗത്തെത്തിയത്.നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ജാഗ്രത സമിതി രൂപീകരിച്ചു.ഇന്ന് വൈകുന്നേരം നടന്ന ജാഗ്രത സമിതി യോഗത്തിൽ കനത്ത മഴയെ അവഗണിച്ചു സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ 200 ഓളം…

Read More

കിളിമാനൂരിൽ 22 കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : ഇരുപത്തിരണ്ട്കാരി യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . കിളിമാനൂർ പാപ്പാല ചാക്കൂടി രാഹുൽ നിവാസിൽ സുന്ദര രാജന്റെ മകൾ രേഷ്മയാണ് (22) മരിച്ചത് .ഇന്ന് രാവിലെ 11.00 മണിയോടെയാണ് സംഭവം . പെൺകുട്ടിയുടെ മാതാവ് ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിൽ എത്തുമ്പോൾ രേഷ്‌മയെ മുറിക്കുള്ളിൽ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു . മാതാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ രേഷ്മയെ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial