
ബിഹാറിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം; ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു
പട്‌ന: ബിഹാറിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിഹാറിലെ പട്‌നയിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. സുരേന്ദ്ര കെവാടി(52)നെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാൻ മോർച്ചയുടെ മുൻ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്. ഒരാഴ്‌ച മുമ്പ് ബിജെപി നേതാവായ വ്യവസായിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ മറ്റൊരു പ്രധാന ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്. ശനിയാഴ്‌ച രാത്രി ബിഹ്‌ത-സർമേര സംസ്ഥാന പാത-78 ന് സമീപം വയലിൽ വെള്ളം നനയ്ക്കുന്നതിനിടെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ബൈക്കിലെത്തിയ കൊലയാളി സംഘം…