പ്രതിപക്ഷത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍, എസ്.ഐ.ആറില്‍ ഒമ്പത്, പത്ത് തീയതികളില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: എസ്.ഐ.ആറില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറായി സര്‍ക്കാര്‍. ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തിന് പിന്നാലെയാണിത്. ഈ മാസം ഒമ്പത്, പത്ത് തീയതികളിലായി ലോക്‌സഭയില്‍ വിഷയം പത്ത് മണിക്കൂര്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് ബിസിനസ് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചതായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. വന്ദേമാതരം സംബന്ധിച്ച ചര്‍ച്ച ഈ മാസം എട്ടിനും നടത്തും. ഇന്ന് മുതല്‍ പാര്‍ലമെന്റ് നടപടികളോട്…

Read More

ജാര്‍ഖണ്ഡിൽ മുക്തി മോര്‍ച്ച എന്‍ഡിഎയിലേക്കെന്ന് സൂചന; മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യയും ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

റാഞ്ചി: ബിഹാർ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളെത്തുടർന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) എന്‍ഡിഎയിലേക്കെന്ന് സൂചന. മുഖ്യമന്ത്രി ഹേമന്ത് സോറനും അദ്ദേഹത്തിന്റെ ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഡൽഹിയിൽ തുടരുന്ന ഇരുവരും ബുധനാഴ്ച റാഞ്ചിയിൽ മടങ്ങിയെത്തുമെന്നാണ് വിവരം. തുടര്‍ന്നായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. ജാർഖണ്ഡ് ഗവർണർ, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തകളുണ്ട്. ബിഹാർ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് പിന്നിലെന്നാണ് സൂചന. മഹാസഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകൾക്കായി ജാർഖണ്ഡ് മുക്തി മോർച്ച…

Read More

എസ്‌ഐആര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. എപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നതിനെ കുറിച്ച് ഹൗസ് ബിസിനസ് അഡൈ്വസറി കൗണ്‍സില്‍ തീരുമാനമെടുക്കുമെന്നാണ് റിപോര്‍ട്ട്. ഈ മാസം ഒന്‍പതിന് പാര്‍ലമെന്റില്‍ ചര്‍ച്ചയാകാമെന്നാണ് അഡൈ്വസറി കൗണ്‍സലിന്റെ നിലപാട്. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് നിലവില്‍ എസ്‌ഐആറിനെതിരേ രംഗത്തു വന്നിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തങ്ങളുടെ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന…

Read More

അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ പുലി കൊണ്ടുപോയി; ഗുജറാത്തിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

     ഗുജറാത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു അർജുൻ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോയി. അമ്മ മൃഗത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും, സാധിച്ചല്ല. അമ്രേലി വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള വീടിനടുത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പും പോലീസും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം…

Read More

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ  അന്തരിച്ചു

കാൻപുർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. രോഗബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 1944 സെപ്തംബർ 25ന് കാൺപൂരിൽ ജനിച്ച ശ്രീപ്രകാശ് ജയ്‌സ്വാൾ നാല് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 1989 ൽ കാൻപൂർ മേയറായി ചുമതലയേറ്റു. കാൻപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന്…

Read More

സവർക്കർക്കെതിരെയായ പരാമർശം  രാഹുൽ ഗാന്ധിക്കെതിരെ തെളിവായി കോടതിയിൽ ഹാജരാക്കിയത് ഒഴിഞ്ഞ സിഡി

മുംബൈ: സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ കൊടുത്ത മാനനഷ്ടക്കേസിൽ തെളിവായി കോടതിയിൽ ഹാജരാക്കിയത് ഒഴിഞ്ഞ സിഡി. എംപിമാർക്കും എംഎൽഎമാർക്കും വേണ്ടിയുള്ള പൂനെയിലെ പ്രത്യേക കോടതിയിലാണ് സംഭവം. പ്രധാന തെളിവായി സമർപ്പിച്ച സിഡി പ്ലേ ചെയ്തപ്പോൾ ശൂന്യമാണെന്ന് കണ്ടെത്തുകയായിരുന്നു. 2023ൽ ലണ്ടനിലെ പ്രസംഗത്തിനിടെ വി.ഡി സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സവർക്കറുടെ പേരമകനായ സത്യകി സവർക്കറാണ് രാഹുലിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഈ സമയത്ത്, പ്രസംഗത്തിന്റെ ഒരു സിഡിയും ട്രാൻസ്ക്രിപ്റ്റും ഇയാൾ സമർപ്പിച്ചിരുന്നു….

Read More

ബിസിനസുകാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായ ലേഡി ഗോഡ്സെ എന്നറിയപ്പെടുന്ന പൂജ പാണ്ഡെ അറസ്റ്റില്‍

ലഖ്നോ: ബിസിനസുകാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായ ലേഡി ഗോഡ്സെ എന്നറിയപ്പെടുന്ന പൂജ പാണ്ഡെ അറസ്റ്റില്‍. ഹത്റാസില്‍ മോട്ടോര്‍സൈക്കിള്‍ ഷോറൂം നടത്തുന്ന അഭിഷേക് ഗുപ്തയെ കൊന്ന കേസിലെ പ്രതിയാണ് ഇവര്‍. സംഭവത്തില്‍ പൂജയുടെ ഭര്‍ത്താവും അഖിലേന്ത്യാ ഹിന്ദു മഹാസഭാ വക്താവുമായ അശോക് പാണ്ഡെയെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം ജയ്പൂര്‍-ആഗ്ര ഹൈവേയില്‍ നിന്നാണ് പൂജയെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഷേക് ഗുപ്തയും പിതാവ് നീരജ് ഗുപ്തയും ബന്ധുവായ ജീതു…

Read More

മുൻ കേന്ദ്രമന്ത്രി ഉൾപ്പെടെ 17 നേതാക്കൾ ബിജെപി വിട്ടു

അസമിൽ ബിജെപി നേതാക്കളുടെ കൂട്ടരാജി. മുൻ കേന്ദ്രസഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേരാണ് ബിജെപി വിട്ടത്. അസം ജനതയ്ക്കുനൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ചാണ് നേതാക്കളുടെ രാജി. ബംഗ്ളാദേശികളെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കാൻ അനുവദിച്ച് തദ്ദേശീയരെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു. 1999 മുതൽ 2019 വരെ നാലുതവണ ലോക്സഭാംഗമായിരുന്നു ഗൊഹെയ്ൻ. നാഗോൺ പാർലമെന്ററി മണ്ഡലത്തെ പ്രതിനിധാനംചെയ്ത അദ്ദേഹം, 2016 മുതൽ 2019 വരെ കേന്ദ്ര റെയിൽവേ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More

ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍ നല്‍കണം: സുപ്രിം കോടതി, ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകള്‍ മുതല്‍ നല്‍കണമെന്ന് സുപ്രിം കോടതി. ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് പാഠ്യപദ്ധതിയില്‍ ആണ് നിലവില്‍ ലൈംഗിക വിദ്യഭ്യാസം ഉള്‍പ്പെടുന്നത്. ഇത് ചെറിയ ക്ലാസുകളില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നാണ് സുപ്രിം കോടതിയുടെ പരാമര്‍ശം. ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെടെ 15 കാരന് ജാമ്യം അനുവദിച്ച് കൊണ്ടാണ് സുപ്രിം കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രായപൂര്‍ത്തിയാകുമ്പോള്‍ വരുന്ന ഹോര്‍മോണ്‍ മാറ്റങ്ങളെക്കുറിച്ച് കൗമാരക്കാരെ ബോധവാന്മാരാക്കണം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം പഠന…

Read More

മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം

ന്യൂഡൽഹി: നടൻ മോഹൻലാലിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമാണിത്. ചലച്ചിത്ര മേഖലക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 2023ലെ പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ മോഹൻലാലിന് അവാർഡ് സമ്മാനിക്കും

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial