ദേശീയ സുരക്ഷയ്ക്കായി പെഗാസസ്  ഉപയോഗിക്കാമെന്ന് സുപ്രീംകോടതി

ദേശീയ സുരക്ഷയ്ക്കായി പെഗാസസ് എന്ന ചാര സോഫ്റ്റ്വെയർ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാന്‍ സോഫ്റ്റ്വെയർ ദുരുപയോഗം ചെയ്താല്‍ അത് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്നും ആര്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് ചോദ്യമെന്നും സുപ്രീംകോടതി പറഞ്ഞു. രാജ്യത്തിൻ്റെ സുരക്ഷ ബലിനല്‍കാനാവില്ലെന്നും പൗരൻ്റെ സ്വകാര്യത ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതിനെതിരായ ഹരിജകള്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമർശം.

Read More

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാൻഡോയെന്ന് വിവരം ; ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്കറിൽ ചേർന്നു

ഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാൻഡോയെന്ന് വിവരം. ഒന്നര വർഷം മുമ്പ് രണ്ട് പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു ഇതിലൊരാളായ ഹാഷിം മൂസയാണ് പാകിസ്താൻ സൈനികനായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇയാള്‍ പാക്സൈന്യത്തിന്റെ പാരാ കമാൻഡോ ആയിരുന്നുവെന്നാണ് വിവരങ്ങള്‍. ഇയാള്‍ പാക് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു. ഇയാളെ പിന്നീട് ലഷ്കറെ തോയ്ബ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇയാളാണ് പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍. മൂസ 2024 ഒക്ടോബറില്‍ നടന്ന സോനാമാർഗ് ടണല്‍ ആക്രമണത്തില്‍…

Read More

സിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക മാറ്റി; നീക്കം ചെയ്‌ത്‌ ഹിമാചൽ രാജ്ഭവൻ

       സിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക നീക്കി. ഹിമാചൽ രാജ്ഭവനിൽ നിന്നാണ് പതാക നീക്കിയത്. സിംലയിലെ രാജ്ഭവനിലെ ചരിത്രപ്രസിദ്ധമായ മേശപ്പുറത്ത് വച്ചിരുന്ന പാകിസ്താൻ പതാക വെള്ളിയാഴ്ച നീക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് നീക്കം. ചൊവ്വാഴ്ച പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല ചെയ്യപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ സ്വീകരിച്ച…

Read More

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടൽ. ഭീകരരും സൈനികരും തമ്മിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ദക്ഷിണ കശ്‌മീരിലെ കുൽഗാം ജില്ലയിൽ സംശയകരമായ സാഹചര്യത്തിൽ യുവാക്കളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനികർ ഇവിടെ എത്തിയത്. ഏറ്റുമുട്ടലിനെത്തുടർന്ന് കൂടുതൽ സൈനികരും സിആർപിഎഫ് ജവാന്മാരും കശ്‌മീർ പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. ആർക്കെങ്കിലും പരുക്കേറ്റതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ദക്ഷിണ കശ്മീരിലെ ജില്ലയാണ് കുൽഗാം. ഇവിടെ തങ്മാർഗ് എന്ന സ്ഥലത്ത് യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന വിവരത്തിൻ്റെ…

Read More

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് ധനസഹായം.പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം വിളിക്കാനും തീരുമാനമായി. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് ആറ് മണിക്ക്…

Read More

വൃദ്ധയെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിന് മുകളിൽ നൃത്തം ചെയ്ത 14-കാരൻ പിടിയിൽ

        ഹൈദരാബാദ് : ഹൈദരാബാദിൽ വൃദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് മുകളിൽ നൃത്തം ചെയ്ത് ‌പ്രായപൂർത്തിയാകാത്ത ആൺകുട്ടി.  ബെംഗളൂരുവിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് ഹൈദരാബാദിലേക്ക് കുടിയേറിയ രാജസ്ഥാൻ സ്വദേശിനി 70 കാരി കമല ദേവിയാണ് മരിച്ചത്. കുഷൈഗുഡിലെ കൃഷണ നഗറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മൃതദേഹത്തിനടുത്തു നിന്ന് സെൽഫി എടുത്തു കൊല്ലപ്പെട്ട സ്ത്രീയുടെ ബെംഗളൂരുവിലെ ബന്ധുക്കൾക്ക് പ്രായപൂർത്തിയാകാത്ത ആൺകുട്ടി അയച്ചു കൊടുത്തതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ഏപ്രിൽ 11-ന് രാത്രി നടന്ന ക്രൂര കൊലപാതകത്തിന്റെ…

Read More

ഉർദുവിനെ മുസ്ലിം ഭാഷയായി കണക്കാക്കുന്നത് യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഉർദുവിനെ മുസ്ലിം ഭാഷയായി കണക്കാക്കുന്നത് യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടലെന്ന് സുപ്രീം കോടതി. രാജ്യത്തിന്റെ വൈവിധ്യം അംഗീകരിക്കാനുള്ള മടിയാണിതെന്ന് ജസ്റ്റിസുമാരായ സുധാംശു ധുലിയയും കെ വിനോദ് ചന്ദ്രനും പറഞ്ഞു. മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റിയിൽ ഉറുദുവിൽ സൈൻ ബോർഡ് സ്ഥാപിച്ചതിന് എതിരായ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി നിരീക്ഷണം. ഭാഷ മതമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭാഷ സംസ്‌കാരമാണ്. ഒരു സമൂഹത്തിന്റെയും ജനതയുടെയും സാംസ്കാരിക മുന്നേറ്റത്തിന്റെ അളവുകോലാണിത്. ഗംഗാ യമുനാ സംസ്‌കാരത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഉർദു. അതു ഹിന്ദുസ്ഥാനി…

Read More

ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്ത മാസം വിരമിക്കാനിരിക്കെ തന്റെ പിൻഗാമിയായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് ഖന്ന മേയ് 13നാണ് വിരമിക്കുന്നത്. ജസ്റ്റിസ് ഗവായ് മേയ് 14ന് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. 2025 നവംബറിൽ വിരമിക്കുന്ന ജസ്റ്റിസ് ഗവായ് ഏകദേശം ആറ് മാസത്തേക്ക് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരിക്കും. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് ശേഷം…

Read More

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് നല്‍കി പാഠപുസ്തകങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ അടിച്ചേല്‍പിക്കല്‍ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കി എന്‍ സി ഇ ആര്‍ ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് പോലും ഹിന്ദി തലക്കെട്ട് നല്‍കി പാഠപുസ്തകങ്ങള്‍ പുറത്തിറക്കി. കണക്ക് പുസ്തകത്തിന് ഗണിത പ്രകാശ് എന്നാണ് പുതിയ ഹിന്ദി പുനര്‍ നാമകരണം. ത്രിഭാഷാ നയത്തിനെതിരെ കേരളം, തമിഴ്നാട് ഉള്‍പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വലിയ പ്രതിഷേധം തുടരുമ്പോഴാണ് എന്‍ സി ഇ ആര്‍ ടി നടപടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിന് ഉള്‍പ്പെടെ ഹിന്ദി തലക്കെട്ട് നല്‍കി എന്‍ സി…

Read More

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട ;1,800 കോടി രൂപ വിലവരുന്ന ലഹരി പിടിച്ചെടുത്തത്

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. 1,800 കോടി രൂപ വിലവരുന്ന 300 കിലോ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ഗുജറാത്ത് തീരത്തിനടുത്തുളള അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍നിന്ന് എടിഎസുമായി ചേര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കണ്ടയുടന്‍ അനധികൃത ചരക്ക് ഉപേക്ഷിച്ച് കളളക്കടത്തുകാര്‍ സമുദ്രാതിര്‍ത്തി കടന്ന് രക്ഷപ്പെട്ടു. കടലില്‍ നിന്ന് കണ്ടെടുത്ത ലഹരിമരുന്ന് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറി. കേന്ദ്രസര്‍ക്കാരിന്റെ ‘മയക്കുമരുന്ന് രഹിത ഭാരതം’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial