മിസോറാമിൽ 88 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്

ഐസ്വാൾ: മിസോറാമിലെ ചമ്പായിൽ 88 കോടി വിലമതി്ക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. അസം റൈഫിൾസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 60 കോടി രൂപ വിലമതിയ്‌ക്കുന്ന 2,00,000 മെത്താംഫെറ്റാമിൻ ഗുളികകളും 27.84 കോടി രൂപ വില വരുന്ന 3.978 കിലോഗ്രാം 333 സോപ്പ് ഹെറോയിനുമാണ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. അസം റൈഫിൾസ് കണ്ടെടുത്ത മുഴുവൻ ചരക്കുകളും തുടർ നിയമനടപടികൾക്കായി സോഖാവ്തർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തെ വളരെയധികം ആശങ്കപ്പെടുത്തുന്ന വിഷയമാണ് മയക്കുമരുന്ന് കടത്തെന്ന് അസം…

Read More

ജി 20 ഉച്ചകോടി സമാപിച്ചു; അദ്ധ്യക്ഷ പദവി ബ്രസീലിന് കൈമാറി

ഡൽഹി: രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി സമാപിച്ചു.അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിന് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അധ്യക്ഷപദവി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയ്ക്ക് കൈമാറിയത്. മികച്ച ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഉച്ചകോടി വിലയിരുത്തി. ലോകത്തെ സുപ്രധാന വിഷയങ്ങളിൽ വിശദമായ ചർച്ചകളാണ് രണ്ട് ദിവസത്തെ ജി 20 ഉച്ചകോടിയിൽ നടന്നത്. യുക്രെയ്ൻ…

Read More

വൻ തോൽവി ; കെട്ടിവച്ച കാശ് പോയതിനു പിന്നാലെ ത്രിപുരയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം

ന്യൂഡൽഹി ; ത്രിപുരയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം . ഉപതിരഞ്ഞെടുപ്പ് നടന്ന ബൊക്‌സാനഗറിലും ധൻപൂരിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം . ബൊക്‌സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിട്ടും കെട്ടിവെച്ച പണം പോലും പാർട്ടി സ്ഥാനാർത്ഥിക്ക് നഷ്ടമായിരുന്നു. ഇത് സിപിഎമ്മിന് വലിയ നാണക്കേടും ഉണ്ടാക്കി. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇത് ചർച്ചയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആവശ്യം. ബൊക്‌സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിട്ടും കോൺഗ്രസ് പിന്തുണച്ചിട്ടും കെട്ടിവെച്ച പണം പോലും പാർട്ടി സ്ഥാനാർത്ഥിക്ക് നഷ്ടമായിരുന്നു. ബോക്സാനഗർ, ധന്പൂർ സീറ്റുകൾ…

Read More

ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി

ന്യൂഡൽഹി:ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയില്‍ തുടക്കമായി. ഉച്ചകോടിക്കായി ദില്ലിയിലെത്തിയ ലോക നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചില്‍ കൊണാര്‍ക്ക് ചക്രത്തിന്‍റെ മാതൃകക്ക് മുന്നില്‍ വച്ച് സാംസ്‌കാരിക തനിമയോടെ സ്വീകരിച്ചു. ദില്ലിയിലേക്ക് ലോക നേതാക്കളുടെയും പ്രത്യേക ക്ഷണിതാക്കളുടേയും വരവ് തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി രാജ്യത്തലവന്‍മാര്‍ ഇന്നലെ…

Read More

ചന്ദ്രബാബു നായിഡു അറസ്റ്റിൽ

അമരാവതി: തെലുങ്കുദേശം പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. എപി സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസിലാണ് അറസ്റ്റ്. നന്ദ്യാല്‍ പൊലീസാണ് ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാല്‍ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും (സിഐഡി) നേതൃത്വത്തില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘമെത്തുന്നത്. ആര്‍കെ ഫംഗ്ഷന്‍ ഹാളില്‍ സംഘം എത്തുമ്പോള്‍ ചന്ദ്രബാബു നായിഡു അദ്ദേഹത്തിന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ വന്‍തോതില്‍ ടിഡിപി പ്രവര്‍ത്തകര്‍…

Read More

കർണാടകയിൽ ബിജെപിയുമായി കൈകോർത്ത് ജെഡിഎസ്; ലോക്‌സഭാ തെരഞ്ഞടുപ്പിൽ ഒന്നിച്ച് മത്സരിക്കും.

ബെംഗളൂരു: കർണാടകയിൽ ബി.ജെ.പിയുമായി കൈകോർത്ത് ജെ.ഡി.എസ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒന്നിച്ചുനേരിടാനാണ് ഇരു പാർട്ടികളും തമ്മിൽ ധാരണയായിരിക്കുന്നത്.ബിജെപിയും ജെഡിഎസും സഖ്യം ഉറപ്പിച്ചതായി ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ പറഞ്ഞു. നാല് സീറ്റുകൾക്കാണ് ധാരണയായതെന്നും ജെഡിഎസിന് നാല് ലോക്‌സഭാ സീറ്റുകൾ അമിത് ഷാ സമ്മതിച്ചതായും യെദ്യൂരപ്പ ബെംഗളൂരുവിൽ പറഞ്ഞു. ജെഡിഎസ് നേതാവ് എച്ച്‌ഡി ദേവഗൗഡയെയും അടുത്തിടെ ബിജെപി അധ്യക്ഷൻ ജെപി നദ്ദ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു. ബിജെപിയും ജെഡിഎസും സഖ്യത്തിലേർപ്പെടുമെന്ന് അന്നത്തെ യോഗം സൂചന നൽകിയിരുന്നു. സഖ്യം…

Read More

പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ (68) അന്തരിച്ചു. അദ്ദേഹത്തെ പ്രശസ്തനാക്കിയത് രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച കാർട്ടൂണുകളായിരുന്നു. ടൈം ഓഫ് ഇന്ത്യയിലെ പ്രശസ്തമായ നൈനാന്‍സ് വേൾഡ് സീരീസ് എന്ന കാർട്ടൂൺ പരമ്പരയുടെ സ്രഷ്ടാവാണ് അദ്ദേഹം. രാഷ്ട്രീയത്തിനപ്പുറം ദൈനംദിന ജീവിത്തെ ബാധിക്കുന്ന സാമൂഹിക വിഷയങ്ങൾ അദ്ദേഹം സസൂക്ഷ്മമായി നിരീക്ഷിച്ച് കാർട്ടൂണുകൾ തയാറാക്കിയിരുന്നു. കുട്ടികളുടെ മാസികയായ ടാർഗറ്റിലെ ‘‍ഡിറ്റക്ടീവ് മൂച്ച്‌വാല’യ്ക്കു പിന്നിലും അജിത് നൈനാനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ്സ് എക്സ് പ്ലാറ്റ്ഫോമിലൂടെ അനുശോചനം അറിയിച്ചു.

Read More

രാജ്യത്തെ ആദ്യ യുപിഐ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു ; പണം പിൻവലിക്കുന്ന രീതി ഇങ്ങനെ വീഡിയോ കാണാം

മുംബൈ:യുപിഐ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി രാജ്യത്തെ ആദ്യ യുപിഐ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു. മുംബൈയിലാണ് ആദ്യ എടിഎം സ്ഥാപിച്ചത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ് ആണ് എടിഎം അവതരിപ്പിച്ചത്. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ 50 ശതമാനവും ഇപ്പോള്‍ യുപിഐ അധിഷ്ഠിതമാണ്. യുപിഐ ഐഡിയുള്ള ആര്‍ക്കും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ പണം പിന്‍വലിക്കാന്‍ ആകും എന്നതാണ് പുതിയ എടിഎമ്മിന്റെ പ്രത്യേകത. എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ ഇന്ത്യയിലെ ഗ്രാമ…

Read More

സുഭാഷ് ചന്ദ്രബോസിന്റെ മരുമകന്‍ ബിജെപി വിട്ടു; ബംഗാളിൽ ബി ജെ പിക്ക് തിരിച്ചടി

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപേ ബംഗാളിൽ ബിജെപിക്ക് തിരിച്ചടി. സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്രകുമാർ ബോസ് ബിജെപി വിട്ടു. നേതാജിയുടെ ആശയങ്ങൾ കൊണ്ടുപോകുന്നതിൽ ബിജെപി പരാജയപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് രാജിക്കത്ത് അയച്ചു. താൻ പാർട്ടിയിൽ ചേരുമ്പോൾ നേതാജിയുടെയും സഹോദരൻ ശരത് ചന്ദ്രബോസിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കാൻ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കേന്ദ്ര, സംസ്ഥാന നേതാക്കളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പിന്തുണ ലഭിച്ചില്ലെന്ന് നഡ്ഡയ്ക്ക് അയച്ച കത്തിൽ…

Read More

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ്; പെട്രോൾ-ഡീസൽ വില കുറയ്ക്കാൻ സാധ്യത

ന്യൂഡൽഹി:കഴിഞ്ഞ മാസം അവസാനം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചതിന് പിന്നാലെ ഇന്ധന വിലയും കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ജെ എം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് റിപ്പോർട്ട് പ്രകാരം ദീപാവലിയോട് അനുബന്ധിച്ച് പെട്രോൾ-ഡീസൽ വില മൂന്ന് രൂപ മുതൽ അഞ്ച് രൂപ വരെ കുറച്ചേക്കുമെന്നാണ് സൂചന. നവംബർ – ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ഇന്ധന വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കിൽ വാറ്റിൽ കുറവ് വരുത്തുകയായിരിക്കും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial