സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം, ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ദില്ലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസവും നേരിടുന്നുണ്ടെന്നാണ് വിവരം. ദില്ലി ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം കോൺഗ്രസ് നേതാവിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

Read More

രക്ഷാബന്ധൻ ആഘോഷിച്ച് മടങ്ങിയ സഹോദരിമാരെ ബി.ജെ.പി നേതാവിന്റെ മകന്റെ നേതൃത്വത്തിൽ കുട്ടബലാത്സംഗത്തിനിരയാക്കി

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ രക്ഷാബന്ധൻ ആഘോഷിച്ച്മടങ്ങുകയായിരുന്ന സഹോദരിമാരെ ബി.ജെ.പിനേതാവിന്റെ മകന്റെ നേതൃത്വത്തിൽകൂട്ടബലാത്സംഗം നടത്തി. പ്രതികളായ 10 പേരെയും അറസ്റ്റ് ചെയ്തു. സഹോദരിമാരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ് . വ്യാഴാഴ്ചരാത്രിയാണ് സംഭവം നടന്നത്. 19ഉം 16ഉം വയസുള്ള സഹോദരിമാർ രക്ഷാബന്ധൻആഘോഷത്തിന് ശേഷം മറ്റൊരാളോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിയിൽ വെച്ച് മൂന്ന് പേർ ഇവരെ തടഞ്ഞുനിർത്തി. പിന്നാലെ നാല് ബൈക്കുകളിലായി ഏഴ് പേർ കൂടിയെത്തി. വിദ്യാർത്ഥികളുടെ കൂടെയുണ്ടായിരുന്നയാളെ മർദിക്കുകയും കത്തി ചൂണ്ടിഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് സഹോദരിമാരെ കൊണ്ടുപോയികൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു….

Read More

സ്കൂൾ ബസിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു; വിദ്യാർഥി പിടിയിൽ

ന്യൂഡല്‍ഹി : ഡൽഹിയിൽ സ്‌കൂള്‍ ബസിനുള്ളില്‍ ആറു വയസ്സുകാരിയെ സീനിയര്‍ വിദ്യാര്‍ഥി ലൈംഗിക പീഡനത്തിരയാക്കിയെന്ന് പരാതി. ഡല്‍ഹിയിലെ രോഹിണി ജില്ലയില്‍ ഓഗസ്റ്റ് 23-നാണ് സംഭവം നടന്നത്. ബേഗംപുരിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അക്രമത്തിനിരയായത്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിയുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ കാര്യമന്വേഷിച്ചപ്പോഴാണ് സ്‌കൂള്‍ ബസില്‍ സീനീയര്‍ വിദ്യാര്‍ഥിയില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് കുട്ടി പറയുന്നത്. തുടര്‍ന്ന് അച്ഛന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. കുറ്റാരോപിതനായ വിദ്യാര്‍ഥിയെ പോലീസ് പിടികൂടിയിട്ടുണ്ട്. പോക്‌സോ…

Read More

സിം കാർഡ് വിൽക്കാനും വാങ്ങാനും നിബന്ധനകൾ കടുപ്പിച്ച്  ടെലികോം, ലംഘിച്ചാൽ വന്‍പിഴ

ഇന്ത്യയില്‍ സിം കാര്‍ഡുകള്‍ എങ്ങനെ നല്‍കാമെന്നും ഉപയോഗിക്കാമെന്നും നിര്‍വചിക്കുന്ന ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഒടി), ആളുകള്‍ അവരുടെ സിം കാര്‍ഡുകള്‍ എങ്ങനെ വാങ്ങുകയും സജീവമാക്കുകയും ചെയ്യുന്നുവെന്നത് കൂടുതല്‍ കര്‍ശനമാക്കാൻ പോകുന്ന ഒരു പുതിയ നിയമങ്ങള്‍ പുറത്തിറക്കി. ഇന്ത്യയില്‍ സിം കാര്‍ഡുകളുടെ വില്‍പ്പനയും ഉപയോഗവും സംബന്ധിച്ച നിയമങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്ന രണ്ട് സര്‍ക്കുലറുകള്‍ ഡിഒടിപുറത്തിറക്കിയിട്ടുണ്ട്. ഒരു നിര്‍ദ്ദേശം വ്യക്തിഗത സിം കാര്‍ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണെങ്കില്‍ – അത് ഞാനും നിങ്ങളും – മറ്റൊന്ന് എയര്‍ടെല്‍, ജിയോ തുടങ്ങിയ ടെലികോം…

Read More

93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ

ന്യൂഡൽഹി:രാജ്യത്ത്സർക്കുലേഷനിലുണ്ടായിരുന്ന 93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയതായി ആർ.ബി.ഐ. 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്.നിലവിൽ 0.24 ലക്ഷം കോടിയുടെ നോട്ടുകളാണ് സർക്കുലേഷനിലുള്ളത്. മേയ് 19ന് സർക്കുലേഷനിൽ 2000 രൂപ നോട്ടുകളിൽ 93 രൂപയും തിരിച്ചെത്തിയതായി ആർ.ബി.ഐ വ്യക്തമാക്കി.നോട്ടുകളിൽ 87 ശതമാനം നിക്ഷേപിക്കപ്പെട്ടുവെന്ന് വിവിധ ബാങ്കുകൾ അറിയിച്ചു.സെപ്റ്റംബർ 30 മുതൽ 2000 രൂപ നോട്ടുകൾ മാറ്റാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. ഇക്കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകൾ…

Read More

ഇന്ത്യ മുന്നണിക്ക് 13 അംഗ ഏകോപന സമിതി; സീറ്റ് ചർച്ച 30 നകം പൂർത്തിയാക്കും.

മുംബൈ: പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യാ മുന്നണി പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പതിമൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു പങ്കുവയ്ക്കലിൽ ഉടൻ ചർച്ചകൾ തുടങ്ങാനും മുംബൈയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കോൺഗ്രസിൽ നിന്ന് കെസി വേണുഗോപാൽ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ് ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ ആർജെഡിയിൽനിന്ന് തേജസ്വി യാദവ്, ടിഎംസിയുടെ അഭിഷേക് ബാനർജി, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവർ സമിതി…

Read More

കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താക്കൂർഗഞ്ച് പൊലീസ്‌സ്‌റ്റേഷൻ പരിധിയിലെ ബഗാരിയ ഗ്രാമത്തിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവ എന്നയാൾ വെടിയേറ്റ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത പിസ്റ്റൾ മന്ത്രിയുടെ മകൻ വികാസ് കിഷോറിന്റേതാണെന്ന് പൊലീസ് പറഞ്ഞു. വികാസിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവ. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം നടക്കേണ്ട പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ലഖ്‌നോ വെസ്റ്റ് ഡി.സി.പി രാഹുൽ രാജ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചു. വികാസ്…

Read More

നിർണ്ണായക നീക്കവുമായി കേന്ദ്രം; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാൻ സമിതി

ദില്ലി: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം ആലോചിക്കാൻ കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കേന്ദ്രം നിയമിച്ചു. വിഷയം പഠിച്ചതിന് ശേഷം പാനൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. 2014 ൽ ബിജെപിയുടെ പ്രകടന പത്രികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുൾപ്പെടെയും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന്റെ…

Read More

സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്; വഞ്ചിതരാകരുതെന്ന് സുപ്രീംകോടതി രജിസ്ട്രി

ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീംകോടതി രജിസ്ട്രി. വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച്‌ വഞ്ചിതരാകരുതെന്ന് സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ പൊതുനോട്ടീസില്‍ കോടതി മുന്നറിയിപ്പ് നല്‍കി. www.sci.gov.in എന്നതാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്സൈറ്റ് വഴി സ്വകാര്യ, രഹസ്യ വിവരങ്ങള്‍ ചോദിക്കുന്നതായും ആരും വിവരങ്ങള്‍ നല്‍കരുതെന്നും സുപ്രീംകോടതി രജിസ്ട്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി രജിസ്ട്രി ആരുടെയും സ്വകാര്യ വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോദിക്കില്ല. വഞ്ചനക്ക് ഇരയായിട്ടുണ്ടെങ്കില്‍ അക്കൗണ്ടുകളുടെ…

Read More

ബിജെപി ദേശീയ വക്താവായി അനിൽ ആന്റണിയെ നിയമിച്ചു; തീരുമാനം പ്രഖ്യാപിച്ചത് ജെപി നദ്ദ

അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തീരുമാനം പ്രഖ്യാപിച്ചു. നേരത്തെ സെക്രട്ടറിയായി നിയമിച്ച അനിൽ ഇനി ദേശീയ വക്താവും തുടരും. നേരത്തെ ബിജെപിയിൽ സജീവമാകുന്നതിന് മുന്നോടിയായി അനിൽ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനിൽ ആന്റണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തിൽ അനിൽ ആന്റണി മുൻനിരയിൽ ഇടം പിടിച്ചിരുന്നു. അനിൽ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പാർട്ടിക്കും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial