“മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തലകുനിഞ്ഞ് പോകുന്നു”
മണിപ്പൂർ ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് സുരാജ് വെഞ്ഞാറമൂട്.
കൊച്ചി: മണിപ്പൂരിൽ രണ്ട് കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്.” മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നുവെന്നും ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടായെന്നും സുരാജ് ഫേസ്ബുക്കിൽ കുറിച്ചു. മണിപ്പൂരിൽ കുകി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണ് നഗ്നരാക്കി റോഡിൽക്കൂടി നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. തലസ്ഥനമായ ഇംഫാലിൽ നിന്ന് 3 കി.മീ മാറി കാൻഗ് പോക്‌പി ജില്ലയിൽ മെയ് 4 ന് ആണ് സംഭവം നടന്നത്. വീഡിയോ…

