ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട ;1,800 കോടി രൂപ വിലവരുന്ന ലഹരി പിടിച്ചെടുത്തത്
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. 1,800 കോടി രൂപ വിലവരുന്ന 300 കിലോ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ഗുജറാത്ത് തീരത്തിനടുത്തുളള അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍നിന്ന് എടിഎസുമായി ചേര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കണ്ടയുടന്‍ അനധികൃത ചരക്ക് ഉപേക്ഷിച്ച് കളളക്കടത്തുകാര്‍ സമുദ്രാതിര്‍ത്തി കടന്ന് രക്ഷപ്പെട്ടു. കടലില്‍ നിന്ന് കണ്ടെടുത്ത ലഹരിമരുന്ന് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറി. കേന്ദ്രസര്‍ക്കാരിന്റെ ‘മയക്കുമരുന്ന് രഹിത ഭാരതം’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളം…

