ഉയർന്ന അളവിൽ ബാക്‌ടീരിയ സാന്നിധ്യമുള്ളതിനാൽ ബിഹാറിലെ പല സ്ഥലങ്ങളിലും ഗംഗാ നദിയിലെ വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തി

ദില്ലി: ഉയർന്ന അളവിൽ ബാക്‌ടീരിയ സാന്നിധ്യമുള്ളതിനാൽ ബിഹാറിലെ പല സ്ഥലങ്ങളിലും ഗംഗാ നദിയിലെ വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതായി 2024-25 ലെ ബീഹാർ സാമ്പത്തിക സർവേ റിപ്പോർട്ട്. മഹാ കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും അമിതമായ കോളിഫോം ബാക്ടീരിയയുടെ അളവ് കാരണം ജലത്തിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞെന്നും കുളിയ്ക്കാൻ യോ ഗ്യമല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) കണ്ടെത്തിയതിന് പിന്നാലെയാണ് ബിഹാറിലെ റിപ്പോർട്ട് പുറത്തുവന്നത്. ഗംഗയിലെ ജലത്തിൽ കോളിഫോം അടക്കമുള്ള ബാക്‌ടീരിയ സാന്നിധ്യം ഉയർന്നതാണ്. ഗംഗയുടെയും…

Read More

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഡല്‍ഹിയിൽ ഇന്ധനം നൽകില്ല

ഡല്‍ഹി : പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാർച്ച് 31-നുശേഷം ഡൽഹിയിലെ പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ്‌ സിര്‍സയാണ് ഇക്കാര്യം അറിയിച്ചത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തുമെന്ന് സിര്‍സ പറഞ്ഞു. തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ വലിയ ഹോട്ടലുകൾ, ഓഫീസ് സമുച്ചയങ്ങൾ, വിമാനത്താവളം, വലിയ നിർമ്മാണ സൈറ്റുകൾ എന്നിവിടങ്ങളിൽ ആൻ്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കുമെന്നും മന്ത്രി…

Read More

പ്രശസ്തി നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഓടുന്ന ട്രെയിനിലെ യാത്രക്കാർക്ക് അടി; യൂട്യൂബർ അറസ്റ്റിൽ

      പ്രശസ്തി നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഓടുന്ന ട്രെയിനിലെ യാത്രക്കാരെ അടിക്കുന്ന വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. റിതേഷ് കുമാർ എന്നയാളാണ് പിടിയിലായത്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയും ട്രെയിൻ ഓടി തുടങ്ങുമ്പോൾ യാത്രക്കാരെ അടിക്കുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നത്. ബീഹാറിലെ അനുഗ്രഹ നാരായൺ റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. വീഡിയോ ക്ലിപ്പ് വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിഷേധാത്മകമായി പ്രതികരിക്കുകയും റിതേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്)…

Read More

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് നടിയും തമിഴ്‌നാട് കള്‍ച്ചറല്‍ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു.

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് നടിയും തമിഴ്‌നാട് കള്‍ച്ചറല്‍ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു. ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ്‌നാടിനെ സ്ഥിരമായി അവഗണിക്കുകയാണെന്നും ഒരു തമിഴ് വനിത എന്ന നിലയില്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ ആകില്ലെന്നും രഞ്ജന നാച്ചിയാര്‍ പറഞ്ഞു. അതേസമയം നാളെ നടന്‍ വിജയിയുടെ തമിഴക വെട്രി കഴകത്തില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി വിട്ടാലും തന്റെ പൊതുപ്രവര്‍ത്തനം തുടരുമെന്നും രഞ്ജന നാച്ചിയാര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ദേശീയ…

Read More

അതിഷി ഉൾപ്പെടെ ആംആദ്‌മി പാർട്ടിയുടെ 12 എംഎൽഎമാരെ സഭയിൽനിന്ന് സ്പീക്കർ സസ്പെൻഡ് ചെയ്‌തു

ന്യൂഡൽഹി: ആംആദ്‌മി പാർട്ടിയെ പ്രതിരോധത്തിലാക്കി മദ്യനയത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ച് ഡൽഹി സർക്കാർ. റിപ്പോർട്ടിനെതിരെ പ്രതിഷേധിച്ചതിന് അതിഷി ഉൾപ്പെടെ ആംആദ്‌മി പാർട്ടിയുടെ 12 എംഎൽഎമാരെ സഭയിൽനിന്ന് സ്പീക്കർ സസ്പെൻഡ് ചെയ്‌തു. മദ്യനയം രണ്ടായിരത്തിലധികം കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നതുൾപ്പെടെ മുൻ സർക്കാരിനെതിരായ കണക്കുകളാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. വിവിധ സർക്കാർ പരിപാടികളുടെയും സംരംഭങ്ങളുടെയും വിലയിരുത്തലും ഓഡിറ്റും അടങ്ങുന്നതാണ് സിഎജി റിപ്പോർട്ട്. മുഖ്യമന്ത്രി രേഖ ഗുപ്‌തയാണ് റിപ്പോർട്ട് സഭയിൽ വച്ചത്. അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഔദ്യോഗിക വസതിയുടെ നവീകരണവുമായി…

Read More

അതിഷി ഡല്‍ഹി നിയമസഭാ പ്രതിപക്ഷ നേതാവാകും; ഡൽഹി പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിത

ന്യൂഡല്‍ഹി: എഎപി വനിതാ നേതാവ് അതിഷി ഡല്‍ഹി നിയമസഭാ പ്രതിപക്ഷ നേതാവാകും. ഡല്‍ഹിയുടെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിതകൂടിയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അതിഷി. ഞായറാഴ്ച ചേര്‍ന്ന എഎപി നിയമസഭാ കക്ഷി യോഗമാണ് അതിഷിയെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ ശക്തമായ പ്രതിപക്ഷമായും ജനങ്ങളുടെ ശബ്ദമായും എഎപി പ്രവര്‍ത്തിക്കുമെന്നും അതിഷി പ്രതികരിച്ചു. തന്നില്‍ വിശ്വാസമര്‍പ്പിച്ച ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും നിയമസഭാ പാര്‍ട്ടിക്കും നന്ദി പറഞ്ഞുകൊണ്ട് പ്രതികരിക്കുകയായിരുന്നു അതിഷി. ഡല്‍ഹി…

Read More

മഹാകുംഭമേളയുടെ ഭാഗമായി ഉത്തർപ്രദേശിലെ തടവുകാരെ ഗംഗാജലത്തിൽ കുളിപ്പിച്ച് ജയിൽ വകുപ്പ്

മഹാകുംഭമേളയുടെ ഭാഗമായി ഉത്തർപ്രദേശിലെ 75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തിൽ കുളിപ്പിച്ച് ജയിൽ വകുപ്പ് അധികൃതർ. പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തിൽ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തിൽ കലർത്തിയാണ് ജയിൽപ്പുള്ളികൾക്ക് കുളിക്കാൻ അവസരമൊരുക്കിയത്. ഗംഗാ ജലത്തിൽ അപകടകരമാംവിധം കോളിഫോം ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജയിലുകളിലേക്കും ഈ വെള്ളം എത്തിച്ചിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. ഇതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഇത്തരം നടപടി സ്വീകരിക്കുന്നത്. അധികൃതരുടെ നേതൃത്വത്തിൽ പുജകൾ നടത്തിയാണ് ജയിലിൽ…

Read More

മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബിഎം പാര്‍വതിക്കും ക്ലീന്‍ ചിറ്റ്

ബെംഗളൂരു: മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബിഎം പാര്‍വതിക്കും ക്ലീന്‍ ചിറ്റ്. മുഡ ഭൂമിയിടപാടില്‍ സിദ്ധരാമയ്യക്കും കുടുംബത്തിനും പങ്കില്ലെന്ന് കോടതിയില്‍ ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വഴിവിട്ട് സഹായം ചെയ്തതിന് തെളിവില്ല. സിദ്ധരാമയ്യ ഫയല്‍ നീക്കത്തില്‍ ഇടപെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയിടപാടില്‍ ക്രമക്കേട് കാണിച്ചത് മുഡ ഉദ്യോഗസ്ഥരും റവന്യൂ വകുപ്പുമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ചെന്നും പാര്‍വതിയെ സമീപിച്ചത് ഉദ്യോഗസ്ഥരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ട്. 142 മുഡ സൈറ്റുകള്‍…

Read More

രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും

ന്യൂഡൽഹി: രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. ഡൽഹിയിൽ ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ഷാലിമാർ ബാഗ് എംഎൽഎയാണ്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്‌ത നാളെ സത്യപ്രതിജ്ഞ ചെയ്യും. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്‌ത. 1996 മുതൽ 1997 വരെ ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്നു. ഷാലിമാർ ബാഗിൽ നിന്ന് ആം ആദ്‌മി പാർട്ടിയുടെ ബന്ദന കുമാരിക്കെതിരെ…

Read More

ലോക്കോ പൈലറ്റുമാർ ഇനിമുതൽ കരിക്കിൻ വെള്ളം കുടിക്കരുതെന്ന് ദക്ഷിണ റെയിൽവേ സർക്കുലർ

ലോക്കോ പൈലറ്റുമാർ ഇനിമുതൽ കരിക്കിൻ വെള്ളം കുടിക്കരുതെന്ന് ദക്ഷിണ റെയിൽവേ. ഹോമിയോ മരുന്നും ചിലയിനം പഴങ്ങൾ കഴിക്കുകയും ചെയ്യരുത് എന്നും ദക്ഷിണ റെയിൽവേ ഇറക്കിയ വിചിത്ര ഉത്തരവിൽ നിർദേശമുണ്ട്. ബ്രീത്ത് അനലൈസർ ടെസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ നിർദേശം. ഉത്തരവിൽ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ പ്രതിഷേധം അറിയിച്ചു.  ലോക്കോ സ്റ്റാഫ്​ ഡ്യൂട്ടിക്ക്​ കയറുമ്പോഴും ഇറങ്ങു​മ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രീത്ത്​ അനലൈസർ പരിശോധനക്ക്​ വിധേയമാകണം എന്ന് നിർദേശമുണ്ട്. സമീപകാലത്തായി ഇത്തരം പരിശോധനയിൽ മദ്യത്തിന്‍റെ സാന്നിധ്യം വ്യാപകമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial