തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശും റമദാന്‍ മാസം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചു
അമരാവതി: തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശും റമദാന്‍ മാസം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചു. റമദാന്‍ മാസം ഒരു മണിക്കൂര്‍ നേരത്തേ ജോലി അവസാനിപ്പിച്ച് മടങ്ങാം എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകേഷ് മീണ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഇളവ് ലഭിക്കുക. അധ്യാപകര്‍, കരാര്‍, പുറം കരാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇളവ് ബാധകമായിരിക്കും. ഇന്നലെയാണ് തെലങ്കാനയില്‍ റമദാന്‍ മാസം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി…

