ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് ചുവടുവച്ച് ശുഭാംശു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

       ബഹിരാകാശത്ത് ചരിത്ര നിമിഷം. ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് നിര്‍ണായക ചുവടുവച്ച് ശുഭാംശു ശുക്ല. ബഹിരാകാശ ദൗത്യ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ഇനിയുള്ള പന്ത്രണ്ട് ദിവസം ബഹിരാകാശ നിലയത്തിലിരുന്ന് ശുഭാംശുവും സംഘവും അറുപത് പരീക്ഷണങ്ങളാണ് നടത്തുക. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്. നിലയവുമായി ബന്ധിച്ചത് നിശ്ചിത സമയത്തിനും മുന്‍പാണ്. 28 മണിക്കൂര്‍ 50 മിനുട്ട് നീണ്ട യാത്രക്കൊടുവിലാണ് ലക്ഷ്യം…

Read More

അനാവശ്യ ഗര്‍ഭം തുടരാന്‍ അതിജീവിതയെ നിര്‍ബന്ധിക്കാനാവില്ല: ബോംബെ ഹൈക്കോടതി

മുംബൈ: ലൈംഗികാതിക്രമം നേരിട്ട അതിജീവിതയെ അനാവശ്യ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. മെഡിക്കല്‍ വിദഗ്ധരുടെ പ്രതികൂല റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും 12 വയസ്സുള്ള പെണ്‍കുട്ടിക്ക് 28 ആഴ്ചത്തെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി. പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണെങ്കില്‍, അവളുടെ ജീവിത പാത തീരുമാനിക്കാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.പെണ്‍കുട്ടിയെ പരിശോധിച്ചശേഷം മെഡിക്കല്‍ ബോര്‍ഡ്, പെണ്‍കുട്ടിയുടെ പ്രായവും ഗര്‍ഭ അണ്ഡത്തിന്റെ വളര്‍ച്ചയുടെ ഘട്ടവും കണക്കിലെടുക്കുമ്പോള്‍ ഗര്‍ഭം അവസാനിപ്പിക്കുന്ന പ്രക്രിയ വളരെ…

Read More

അഹമ്മദാബാദ് വിമാന ദുരന്തം;രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 231 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, 210 മൃതദഹങ്ങള്‍ വിട്ടുനല്‍കി, പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനായത്. രണ്ട് പൈലറ്റുമാരുടേയും 9 ക്യാബിന്‍ ക്രൂ അംഗങ്ങളുടെ അടക്കം ഇരുന്നൂറോളം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഉടന്‍ കൈമാറും. അതേസമയം, അപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിയാനായിട്ടില്ല. അപകടത്തില്‍ ഗുജറാത്തി ചലച്ചിത്ര നിര്‍മ്മാതാവ് മഹേഷ് ജിരാവാല മരിച്ചതായും സ്ഥിരീകരിച്ചു. ദുരന്തസ്ഥലത്ത് ജിരാവാല ഉണ്ടായിരുന്നെന്ന്…

Read More

സെന്‍സസിന് ഒരുങ്ങി രാജ്യം, ജാതി തിരിച്ചുള്ള കണക്കെടുക്കും; കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി:ഇന്ത്യയിലെ പതിനാറാമത് സെന്‍സസ് നടപടികള്‍ ആരംഭിക്കുന്നു. സെന്‍സസ് നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജാതി തിരിച്ചുള്ള കണക്കെടുപ്പോട് കൂടിയ സെന്‍സസ് 2027 എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവില്‍ ആയിരിക്കും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയുള്‍പ്പെടെ പരിഗണിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സെന്‍സസ് നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള…

Read More

അഹമ്മദാബാദിലെ ആകാശദുരന്തം; മരണം 170 ആയി

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകർന്ന് വീണ് മരണം 170 ആയി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നതായി സംശയം. യാത്രക്കാരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ട്. എന്നാൽ ഈ വിവരം സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അറുപത്തിയൊൻപതുകാരനായ രൂപാണി ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിപദം അലങ്കരിച്ചത്. വ്യോമയാന മന്ത്രി അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ നിന്ന്…

Read More

രാജ്യത്തെ സെൻസസ് നടപടികൾ 2027 മാർച്ച് ഒന്ന് മുതൽ ആരംഭിക്കും

ന്യൂഡൽഹി: രാജ്യത്തെ സെൻസസ് നടപടികൾ 2027 മാർച്ച് ഒന്ന് മുതൽ ആരംഭിക്കും. ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും. രണ്ട് ഘട്ടമായാണ് സെൻസസ് നടക്കുക. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലെ വിവരശേഖരണം 2026 ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കും. ജമ്മു കശ്മ‌ീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് തുടങ്ങിയ ഇടങ്ങൾ ആദ്യ ഘട്ടത്തിൽ വരും. 3 വർഷം കൊണ്ടാണ് സെൻസസ് പൂർത്തിയാക്കുക. പത്തു വർഷം കൂടുമ്പോയാണ് രാജ്യത്ത് സെൻസസ് നടത്താറുള്ളത്. എന്നാൽ 2011നു ശേഷം ഇന്ത്യയിൽ സെൻസസ് നടന്നിട്ടില്ല. 2021ൽ നടക്കേണ്ടിയിരുന്ന…

Read More

ഇഡി പരിധി വിടുന്നു, ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമര്‍ശനം. വൈന്‍ ഷോപ്പ് ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ്, ഇഡി പണം തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാരും ടാസ്മാകും കോടതിയുടെ സമീപിക്കുകയായിരുന്നു….

Read More

2025ലെ ജീവിത നിലവാര സൂചികയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാം സ്ഥാനവും നേടി ഖത്തർ.

ദോഹ: 2025ലെ ജീവിത നിലവാര സൂചികയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാം സ്ഥാനവും നേടി ഖത്തർ. ലോകമെമ്പാടുമുള്ള 2,58,000ത്തിലധികം ആളുകളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ അമേരിക്കൻ മാഗസിൻ സിഇഒവേൾഡ്(CEOWORLD) ആണ് റാങ്കിങ് പ്രസിദ്ധീകരിച്ചത്. ഖത്തർ 96.66 പോയിന്റുകളാണ് നേടിയത്. അറബ് മേഖലയിൽ യുഎഇ രണ്ടാം സ്ഥാനത്തും ലോകത്ത് 26ാം സ്ഥാനത്തുമാണ്. സൗദി അറേബ്യ ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 40ആം സ്ഥാനത്തുമാണ്. 98 പോയിന്റുകളുമായി മൊണാക്കോ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. ലിച്ചെൻ‌സ്റ്റൈൻ രണ്ടാം സ്ഥാനത്തും…

Read More

പാകിസ്ഥാന് വേണ്ടി ചാര പ്രവർത്തനം;വനിതാ വ്ളോഗർ ഉൾപ്പെടെ ആറ് പേർ പിടിയിൽ

ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വനിത ട്രാവല്‍ വ്‌ളോഗര്‍ അറസ്റ്റില്‍. ഹരിയാന ഹിസര്‍ സ്വദേശി ജ്യോതി മല്‍ഹോത്രയാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് വ്‌ളോഗര്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയും മുന്‍ പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘ട്രാവല്‍ വിത്ത് ജോ’ എന്നാണ് ജ്യോതി മല്‍ഹോത്രയുടെ യുട്യൂബ് അക്കൗണ്ടിന്റെ പേര്. ജ്യോതിക്ക് പുറമെ പഞ്ചാബ് സ്വദേശിനി ഗുസാല, യാമീന്‍ മുഹമ്മദ്, ഹരിയാന സ്വദേശികളായ ദേവീന്ദര്‍ സിങ് ധില്ലണ്‍,…

Read More

സംയുക്ത ട്രേഡ് യൂണിയൻ്റെഅഖിലേന്ത്യാ പണിമുടക്ക് ജൂലൈ 9ലേക്ക് മാറ്റിവെച്ചു

ന്യൂഡല്‍ഹി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 20ന് നടത്താന്‍ തീരുമാനിച്ച അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു. ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിവച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം എന്ന്‌ സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു സംയുക്ത ട്രേഡ് യൂണിയനുകള്‍ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചത്. 14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് ഇന്‍ഷുറന്‍സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേര്‍ന്നാണ്, ദേശീയ പണിമുടക്കിനാഹ്വാനം നല്‍കിയിരിക്കുന്നത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial