തൃശൂരിൽ ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു

തൃശൂരിൽ ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു.എടമുട്ടത്ത് ചെന്ത്രാപ്പിന്നി ഹലുവ തെരുവ് സ്വദേശി ചങ്ങരംകുളം വീട്ടിൽ ഹരിദാസ് നായർ(53) ആണ് മരിച്ചത്.ഇന്ന് രാവിലെ കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം എടച്ചാലി സുരേഷിൻ്റെ വീട്ടിലാണ് ഹരിദാസ് നായരെ മരിച്ച നിലയിൽ കണ്ടത്.കഴുത്തിൽ വേട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി നോക്കിയപ്പോഴാണ് വീട്ടു വരാന്തയിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടത്. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. വലപ്പാട് പോലീസ്…

Read More

ബജ്‌റംഗ് പുനിയ പത്മശ്രീ തിരിച്ച് നൽകും

പത്മശ്രീ പുരസ്കാരം തിരിച്ച് നൽകുമെന്ന് ഇന്ത്യൻ ഗുസ്തി താരം ബജ്‌റംഗ് പുനിയ. ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ പുതിയ മേധാവിയായി ബ്രിജ് ഭൂഷന്റെ അടുത്ത സഹായി സഞ്ജയ് സിംഗിനെ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. കഴിഞ്ഞ ദിവസം സാക്ഷി മാലിക് ഗുസ്തിയിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ബജ്‌റംഗ് പുനിയ ഇക്കാര്യം അറിയിച്ചത്. പത്മ പുരസ്‌കാരം തിരികെ നൽകുമെന്ന് അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്ത് നൽകി. കത്തിന്റെ ഫോട്ടോയും ബജ്‌റംഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. “പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രിക്ക്…

Read More

ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചു തകർത്ത് എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ; അക്രമം ഉദ്യോഗസ്ഥർ ജീപ്പിലിരിക്കെ

ചാലക്കുടി: എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തു. ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലന്റെ നേതൃത്വത്തിലാണ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തത്. പൊലീസുകാർ ജീപ്പിലിരിക്കെയാണ് അക്രമം. പിന്നാലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. വിജയാഹ്ലാദത്തോടെ പ്രകടനം നടത്തിയ പ്രവർത്തകർ മടങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പിന്റെ കണ്ണാടി അടിച്ചു തകർത്തത്. തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഇന്നലെ ഐ ടി ഐ ക്ക് മുന്നിലെ കൊടിതോരണങ്ങൾ…

Read More

കാട്ടാക്കടയിൽ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം; വാഹനത്തിന് മുന്നിൽ ചാടി യൂത്ത് കോണ്‍ഗ്രസുകാര്‍

കാട്ടാക്കടയിൽ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം; വാഹനത്തിന് മുന്നിൽ ചാടി യൂത്ത് കോണ്‍ഗ്രസുകാര്‍കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. പൊലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധം ചെറുക്കാൻ ശ്രമിച്ചു. കാട്ടാക്കട മണ്ഡലത്തിൽ നിന്ന് അരുവിക്കരയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, നവകേരള…

Read More

കാറിൽ കടത്തിയ 16 ലിറ്റർ ചാരായം പിടികൂടി

കാട്ടാക്കട: വാഹന പരിശോധനയ്ക്കിടയിൽ കാറിൽ കടത്തിയ 16 ലിറ്റർ ചാരായം കാട്ടാക്കട അഞ്ച് തെങ്ങും മൂട്ടിൽ വച്ച് എക്സൈസ് പിടികൂടി. ചാരായം ക്രിസ്മസ് ന്യൂഇയർആഘോഷങ്ങൾക്ക് വേണ്ടി കൊണ്ട് വന്നതായിരുന്നു.നെടുമങ്ങാട് സ്വദേശിയും നിരവധി അബ്ക്കാരി കേസ്സുകളിൽ പ്രതിയുമായ നൗഷാദ് ഖാനെയും നെടുമങ്ങാട് പെരിങ്ങമല സ്വദേശി അലി എന്ന അലി ജാസ്മിനെയും അറസ്റ്റ് ചെയ്തു. എക്സൈസ് പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ വിജയകുമാർ സിവിൽ എക്സൈസ് ഓഫീസർ ന്മാരായ ശങ്കർ ,വിശാഖ് , ഹരിപ്രസാദ്, സുജിത്ത്, അനിഷ് എന്നിവർ പങ്കെടുത്തു.

Read More

കോട്ടയം മെഡിക്കല്‍ കോളേജിൽ നിന്ന് കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അതിരമ്പുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടിൽ എ.വി. അഷറഫ് (42) ആണ് അറസ്റ്റിലായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ചയാണ് പകൽ 11 മണിയോടെയാണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഭർത്താവിന് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയുടെ മടിയിൽ കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് അഷ്റഫ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബുധനാഴ് രാവിലെ 11 മണിയോടെ കുഞ്ഞിനെ മടിയിൽ കിടത്തിയ ശേഷം…

Read More

പണത്തെ ചൊല്ലി തർക്കം: അതിഥി തൊഴിലാളികൾ സുഹൃത്തിനെ കൊന്ന് ചെളിയിൽ താഴ്ത്തി

കൊല്ലം: ചീട്ടുകളിയുടെ പണത്തെ ചൊല്ലി കൊല്ലം കണ്ണനല്ലൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ സുഹൃത്തായ പശ്ചിമ ബംഗാൾ സ്വദേശിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ ശേഷം ചെളിയിൽ താഴ്ത്തി. പശ്ചിമ ബംഗാൾ സ്വദേശി അൽത്താഫ് മിയനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ പതിനേഴിനായിരുന്നു കൊലപാതകം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാൾ സ്വദേശികളായ അൻവർ മുഹമ്മദ്, ബികാസ് സെൻ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇടുക്കി മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റു മരിച്ചു….

Read More

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ രേഖ; ഡിവൈഎഫ്ഐ നേതാവിന്റെ പേരിലും വോട്ട് ചെയ്തതായി കണ്ടെത്തൽ

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയ സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവിന്റെ പേരിലും വോട്ട് ചെയ്തതായി കണ്ടെത്തൽ. പന്തളത്ത് ഡിവൈഎഫ്ഐ നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ അബി വക്കാസിന്റെ പേരിൽ വ്യാജ തിരിച്ചറിയൽ കാര്‍ഡ് ഉണ്ടാക്കിയാണ് വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് പന്തളത്തെ അഭിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി മടങ്ങി. ചോദ്യങ്ങളെല്ലാം ചോദിച്ച് കഴിഞ്ഞ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് അബി വക്കാസിനോട് പറഞ്ഞത്. താൻ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ…

Read More

മണ്ണെണ്ണ വിളക്കിൽ നിന്ന് തീ പടർന്നു; കോട്ടയത്ത് വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

കോട്ടയം: വയോധികയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഒരു മണിക്കാണ് സംഭവം. വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികളാണ് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി തുടർനടപടി സ്വീകരിക്കുകയും ചെയ്യ്തു. മണ്ണെണ്ണ വിളക്കിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം

Read More

ഇടുക്കി മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് ഇയാളുടെ മാതാപിതാക്കളെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയത് അജീഷ് ആണെന്ന് മനസ്സിലാക്കിയ പൊലീസ് ഇന്നലെ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് നടന്ന അന്വേഷണത്തിലാണ് അജേഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial