മകൾ അനുപമയുടെ ചിത്രം പുറത്ത്; പത്മകുമാർ ഒന്നാം പ്രതി; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഓയൂർ : ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാർ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകൾ അനുപമ മൂന്നാം പ്രതി. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. ലോൺ ആപ്പ് വഴിയും വായ്‌പയെടുത്തെന്ന് പത്മകുമാറിന്റെ മൊഴി. 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ കൂടിയാണ് അനുപമ. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകൾ ഏറെയും….

Read More

‘ഒരു വര്‍ഷം മുന്‍പേ നമ്പര്‍ പ്ലേറ്റ് തയാര്‍; കുട്ടികളെ തേടി കറങ്ങി; വന്‍ ആസൂത്രണം

കൊല്ലം :ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ നടത്തിയത് ആസൂത്രിത കുറ്റകൃത്യമെന്ന് എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍. ആദ്യദിവസം തന്നെ ലഭിച്ച സൂചന നിര്‍ണായകമായി. കൊല്ലം ജില്ലയില്‍ നിന്നുള്ളവര്‍ തന്നെ പ്രതികളെന്ന് വ്യക്തമായിരുന്നു. നാലു ദിവസത്തെ നിരന്തര അന്വേഷണത്തിന് ഒടുവിലാണ് പ്രതികളിലേക്ക് എത്തിയത്. പ്രതികള്‍ വന്‍ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം ചെയ്തത്. കടുത്ത സാമ്പത്തിക പ്രശ്നത്തിലായിരുന്ന പത്മകുമാര്‍ ഒരുവര്‍ഷമായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ആദ്യ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത് ഒരു വര്‍ഷം മുന്‍പാണ്. കാറുമെടുത്ത് പല സ്ഥലങ്ങളിലും കുട്ടികളെ തേടിപ്പോയി….

Read More

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം: മലപ്പുറം മുന്നിൽ

തി​രു​വ​ന​ന്ത​പു​രം:ത​ല​സ്ഥാ​ന ന​ഗ​രി​ക്ക്​ ശാ​സ്​​ത്ര വി​സ്മ​യ​ങ്ങ​ളു​ടെ പു​തി​യ കാ​ഴ്ച​ക​ളൊ​രു​ക്കി 55ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ര​ണ്ട് ദി​ന​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യു​ടെ മു​ന്നേ​റ്റം. 311 പോ​യ​ന്‍റു​മാ​യാ​ണ് മ​ല​പ്പു​റം കു​തി​പ്പ്​ തു​ട​രു​ന്ന​ത്. കോ​ഴി​ക്കോ​ടും (302), തൃ​ശൂ​രും (298) ആ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. ആ​തി​ഥേ​യ​രാ​യ തി​രു​വ​ന​ന്ത​പു​രം അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. 50 ഇ​ന​ങ്ങ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച മ​ത്സ​ര​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​യി. സ്കൂ​ൾ ത​ല​ത്തി​ൽ 52 പോ​യ​ൻ​റു​മാ​യി വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​ ​ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സാ​ണ് മു​ന്നി​ൽ. 50 പോയൻറുമായി പാലക്കാട് വാണിയാംകുളം ടി.ആർ.കെ എച്ച്.എസ്.എസാണ് തൊട്ടുപിന്നിൽ. 48…

Read More

കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന് നടക്കും

തൃശ്ശൂർ: കേരളവർമ കോളേജ് യൂണിയൻചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന് നടക്കും. കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണുന്നത്. രാവിലെ ഒൻപതിന് പ്രിൻസിപ്പലിന്റെ ചേംബറിൽ ആണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തും. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്യൂ കോടതിയെ സമീപിച്ചിരുന്നത്. ഹർജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തെരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും…

Read More

ഡ്രൈഡേയില്‍ മദ്യ വില്പന; 20 ലിറ്റർ വിദേശമദ്യവുമായി പ്രതിയെ പൊക്കി എക്‌സൈസ്

കല്‍പ്പറ്റ: ഡ്രൈഡേയിൽ ആവശ്യക്കാർക്ക് മദ്യമെത്തിച്ച് കൂടിയ വിലയ്ക്ക് വിറ്റുവന്ന ആളെ 20 ലിറ്റർ വിദേശമദ്യവുമായി എക്‌സൈസ് സംഘം പൊക്കി. കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറയിലാണ് സംഭവം. പടിഞ്ഞാറത്തറ കൂനംകാലായില്‍ വീട്ടില്‍ കെ.ആര്‍. മനു (52) ആണ് അറസ്റ്റിലായത്. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതായിരുന്നു പ്രതിയുടെ രീതി. ഡ്രൈഡേകളില്‍ ഇയാള്‍ സ്ഥിരമായി മദ്യം വില്‍പ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം മേഖലയില്‍ നിരീക്ഷണം നടത്തിയത്. ജില്ല എക്‌സൈസ് സ്‌പെഷ്യല്‍…

Read More

മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: ചങ്ങരംകുളത്തെ ചിറവല്ലൂരിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. ചിറവല്ലൂർ മൂപ്പറം സ്വദേശി പുല്ലൂണിയിൽ ജാസിമിന്റെ മക്കളായ ജിഷാദ് (8) മുഹമ്മദ് (6) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള വയലിൽ പോയ കുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലിലാണ് വീടിന് പുറകിലുള്ള കുളത്തിൽ കുട്ടികളെ കണ്ടെത്തിയത്.നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കേരള സ‍‍ര്‍വകലാശാല സെനറ്റ് ലിസ്റ്റ് തിരുത്തി ഗവർണർ ;നോമിനികളായി ഉൾപ്പെടുത്തിയത് എബിവിപി-ബിജെപി ബന്ധമുള്ളവരെ

തിരുവനന്തപുരം: കേരള സ‍‍ര്‍വകലാശാല സെനറ്റ് ലിസ്റ്റ് തിരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റിലേക്ക് ഗവർണ്ണരുടെ നോമിനികളായി ഉൾപ്പെടുത്തിയത് ബിജെപി ബന്ധമുള്ളവരെ. സ‍ര്‍വകലാശാല നിര്‍ദ്ദേശിച്ച പട്ടിക തിരുത്തിയാണ് സെനറ്റിലെ 17 പേരിൽ ഗവര്‍ണര്‍ തനിക്ക് താത്പര്യമുള്ളവരെ ഉൾപ്പെടുത്തിയത്. എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാക്കളെയാണ് ഉൾപ്പെടുത്തിയത്. ഗവര്‍ണറുടെ നോമിനിയായി ജന്മഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റും സെനറ്റിൽ ഉണ്ട്.

Read More

‘കഷണ്ടിയുള്ള മാമന്‍’; പത്മകുമാറിനെ ഓയൂരിലെ ആറുവയസുകാരി തിരിച്ചറിഞ്ഞു

ഓയൂർ : കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ പത്മകുമാര്‍ തന്നെയാണന്നെ് ആറുവയസുകാരി സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി 11 ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചത്. പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളര്‍ചിത്രങ്ങള്‍ കാണിച്ചുടന്‍ തന്നെ കുട്ടി ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരെ അറിയിച്ചു….

Read More

കലോത്സവത്തിന് ഓരോ കുട്ടിയും കൊണ്ടുവരേണ്ടത് ഒരു കിലോ പഞ്ചസാര; ഈ പണി നിങ്ങൾ എടുക്കേണ്ടതില്ലെന്ന് അധ്യാപകരോട് കെ.എസ്.യു

കോഴിക്കോട് :റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന നോട്ടിസിനെ വിമർശിച്ച് കെ.എസ്.യു. പേരാമ്പ്രയിൽ വെച്ച് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പേരിൽ വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധിത വിഭവസമാഹരണവും പണപ്പിരിവും നടത്തുകയാണെന്നാണ് കെ.എസ്.യുവിന്റെ ആക്ഷേപം. പണം പിരിച്ച് ഭക്ഷണ കമ്മിറ്റിയും സംഘാടനവും മികച്ച രീതിയിൽ കൊണ്ടുപോകാൻ അധ്യാപകർക്കും ബന്ധപ്പെട്ട സംഘടനാ നേതാക്കൾക്കും സാധിക്കുന്നില്ലെങ്കിൽ ഈ പണി നിങ്ങൾ എടുക്കേണ്ടതില്ലെന്നും കെ.എസ്.യു വിമർശിക്കുന്നു. നവ കേരള സദസിന്റെ പേരിൽ കോടികൾ ചെലവഴിക്കാൻ സർക്കാരിന്റെ കയ്യിൽ പണമുണ്ട്….

Read More

നടി ഗായത്രി വർഷയ്ക്കെതിരെ സൈബർ ആക്രമണം ; പ്രതിരോധം തീർക്കാൻ ഇടത് സംഘടനകൾ

കൊച്ചി: നടിയും സംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയ്ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതിരോധവുമായി ഇടത് സംഘടനകള്‍. സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണം നിന്ദ്യവും പ്രതിഷേധാർഹവുമാണെന്നാണ് ഡിവൈഎഫ്ഐ പ്രസ്താവന ഇറക്കി. ഇടത് സംസ്കാരിക സംഘടന പുരോഗമന കലാസാഹിത്യ സംഘവും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തിൽ അധികാരത്തിലിരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര സംഹിതകൾ സാംസ്കാരികമായി സമൂഹത്തിലേക്ക് എങ്ങനെ ഒളിച്ചു കടത്തുന്നുവെന്ന് ഒരു പ്രഭാഷണത്തിൽ പരാമർശിച്ചതിനെ തുടർന്നാണ് ഗായത്രി വർഷക്കെതിരെ നീചമായ സൈബർ ആക്രമണം തുടങ്ങിയത്. തൊഴിൽ മേഖലയായ അഭിനയത്തെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial