പിവിഅൻവർ എംഎൽഎക്കെതിരെ നവകേരള സദസ്സിൽ പരാതി

തിരൂർ : പി വി അൻവർ എം എൽ എക്കെതിരെ നവകേരള സദസ്സിൽ പരാതി. അൻവർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഭൂമി കണ്ടു കെട്ടണമെന്ന താലൂക് ലാന്റ്റ് ബോർഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും ആക്ഷേപം. അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നും ആവശ്യം. പൊതു പ്രവർത്തകനായ കെ വി ഷാജിയാണ് വള്ളിക്കുന്നു മണ്ഡലം നവകേരള സദസ്സിൽ പരാതി നൽകിയത്. ഭൂപരിഷ്കരണനിയമം ലംഘിച്ച് പി വി അൻവർ…

Read More

മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

അതിരപ്പിള്ളി മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടതെന്ന് പരാതി ഉയർന്ന ആദിവാസി വയോധിക മരിച്ചു. വീരാൻകുടി ഊരിലെ കമലമ്മ പാട്ടി (98) ആണ് ഇന്ന് രാവിലെ മരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായ കമലമ്മയുടെ മുറിവിൽ പുഴുവരിച്ചതായി വാർഡ് മെമ്പറാണ് പുറത്തറിയിച്ചത്. സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ മന്ത്രി കെ രാധാകൃഷ്ണനും ജില്ലാ കളക്ടറും ഇടപെട്ടിരുന്നു. തുടർന്ന് ട്രൈബല്‍ – ആരോഗ്യവകുപ്പ് സംഘം ഊരിലെത്തി ചികിത്സ തുടങ്ങിയിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ കമലമ്മ മരിക്കുകയായിരുന്നു. അതിരപ്പിള്ളി – മലക്കപ്പാറ പ്രധാന…

Read More

മദ്യപിച്ച് വഴിയാത്രക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ട പോലിസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: കൈക്കൂലി ആവശ്യപ്പെട്ട പോലിസുകാരന് സസ്പെൻഷൻ. സിറ്റി എ. ആർ ക്യാമ്പിൽ നിന്ന് ഫോർട്ട് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് നിയോഗിച്ച ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ ഷാജിയെയാണ് സസ്പെന്റ് ചെയ്‌തത്‌. പൊലീസ് സ്റ്റേഷനു മുന്നിൽവെച്ച് മദ്യപിച്ച് വഴിയാത്രക്കാരനായ വള്ളക്കടവ് സ്വദേശി സുലൈമാൻ സ്ട്രീറ്റിൽ താമസക്കാരനായ സിയാദിനോട് 500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് സസ്പെൻഷൻ. പ്രാഥമിക അനേഷണം നടത്തിയതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെതുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നിധിൻരാജ് ആണ് സസ്പെൻഡ് ചെയ്ത‌ത്.

Read More

‘ഒപ്പം നിന്ന എല്ലാവർക്കും നന്ദി’യെന്ന് അബിഗേലിന്‍റെ അമ്മ; ‘എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’യെന്ന് ജോനാഥൻ

കൊല്ലം: മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ്, മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പിക്കരഞ്ഞ് അബിഗേലിന്റെ അമ്മ സിജി. ‘എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു അബിഗേലിന്റെ സഹോദരൻ ജോനാഥൻ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും കണ്ണീരോടെയാണ് സിജി നന്ദി പറഞ്ഞത്. ‘കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. എന്‍റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. ‘ സിജി മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ…

Read More

കേരളം കാത്തിരുന്ന നിമിഷം; ആറു വയസുകാരി അബിഗേലിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ഓയൂരിൽ നിന്ന് കാണാതായ ആറുവയസുകാരി അബിഗേലിനെ കണ്ടെത്തി. കുട്ടിയെ ഉപേക്ഷിച്ചു തട്ടിക്കൊണ്ടു പോയവർ കടന്നു കളഞ്ഞതായാണ് സൂചന. കൊല്ലം ആശ്രമം മൈതാനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വൈകാതെ കൊണ്ടുപോകും. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പ്രതികളെന്ന് കരുതുന്നവര്‍ പാരിപ്പള്ളിയിലെ കടയിൽ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ്…

Read More

ഉത്തരകാശി അപകടം; കുടുങ്ങി കിടക്കുന്നവരിലെത്താൻ ഇനി അഞ്ച് മീറ്റർ ദൂരം മാത്രം

ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിലെത്താൻ ഇനി അഞ്ച് മീറ്റർ ദൂരം മാത്രം. തുരങ്കത്തിനുള്ളിൽ പൈപ്പ് 52 മീറ്റർ കയറ്റിയതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. തൊഴിലാളികളെ ഉടൻ തന്നെ രക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. തൊഴിലാളികളെ പുറത്തെത്തിച്ചത് ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റാൻ ബന്ധുക്കൾക്ക് നിർദേശം നൽകി. വസ്ത്രങ്ങളുമായി കാത്തിരിക്കാനാണ് നിർദേശം. ജാർഖണ്ഡിൽ നിന്നുള്ള 15 പേർ, ഉത്തർപ്രദേശിൽ നിന്നുള്ള എട്ടുപേർ, ഒഡിഷ, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചുപേർ വീതം, പശ്ചിമബംഗാളിൽ നിന്നുള്ള…

Read More

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ആദ്യത്തെ യു.പി.ഐ ഇടപാടിന് സമയ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ന്യൂഡൽഹി: വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ യു.പി.ഐ പണമിടപാടുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. രണ്ടുപേർ തമ്മിൽ ആദ്യമായി യു.പി.ഐ ഇടപാട് നടത്തുകയാണെങ്കിൽ നാല് മണിക്കൂറിന്‍റെ സമയപരിധി ഇത് പൂർത്തിയാക്കാനായി നൽകാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് അധികൃതർ ബാങ്കുകളുടെയും യു.പി.ഐ സേവനദാതാക്കളുടെയും യോഗം വിളിച്ചുചേർത്തു. 2000 രൂപക്ക് മുകളിലുള്ള ഇടപാടിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ ധാരണയായത്. അതായത്, രണ്ട് പേർ തമ്മിൽ ആദ്യമായി 2000 രൂപക്ക് മേൽ യു.പി.ഐ വഴി പണമിടപാട് നടത്തുകയാണെങ്കിൽ, ഇടപാട് പൂർത്തിയാകാൻ നാല്…

Read More

ആറു വയസുകാരിയെ കണ്ടെത്താൻ രംഗത്തിറങ്ങണം; പ്രവർത്തകരോട് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും

തിരുവനന്തപുരം: കൊല്ലം ഓയൂരിൽ നിന്ന്കാണാതായ ആറു വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്താൻ രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും. കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരും അടിയന്തിരമായി രംഗത്തിറങ്ങണമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോട് കൂടി പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിലും മറ്റ് പ്രദേശങ്ങളിലും തിരച്ചിൽ നടത്തണം. വിവരം ലഭിച്ചാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് വികെ സനോജ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്. സാറ റെജിയെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കണമെന്നാണ് യൂത്ത്…

Read More

ആറു വയസുകാരിയുടെ തിരച്ചില്‍ ഊര്‍ജിതം; ശ്രീകണ്ഠേശ്വരത്ത് രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറാ റെജിെയ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കണ്ടെത്താനായി സംസ്ഥാനവ്യാപകമായ തിരച്ചില്‍ തുടരുകയാണ്. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കൊല്ലത്ത് ഐ.ജി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് തിരച്ചിലിന് നേതൃത്വം നല്‍കുന്നു. പ്രതികള്‍ ഫോണ്‍ ചെയ്യാനെത്തിയ കടയിലെ ആളുകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ഐ.ജി ജി.സ്പര്‍ജന്‍കുമാര്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയവരെന്ന്…

Read More

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തു വിട്ടു പോലീസ്

കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന. പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ്. ഓട്ടോയിൽ വന്ന 2 അംഗ സംഘം തൻ്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. ഓട്ടോയിൽ വന്നത് 2 പേരെന്ന് കട ഉടമ പറയുന്നു. സാധനങ്ങൾ വാങ്ങിയ അവർ ഓട്ടോയിൽ തന്നെ മടങ്ങി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial