Headlines

അമ്മ ഐസിയുവിൽ; അതിഥി തൊഴിലാളിയുടെ പെൺകുഞ്ഞിന് ‘അമ്മ’യായി പൊലീസ് ഉദ്യോഗസ്ഥ

കൊച്ചി: ആ കുഞ്ഞുമുഖം കണ്ടപ്പോൾ കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിലെ സിപിഒ ആര്യക്ക് ഓർമ്മ വന്നത് ഒമ്പത് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെയാണ്. പിന്നൊന്നും ആലോചിച്ചില്ല. അതിഥി തൊഴിലാളിയുടെ കുഞ്ഞിന് ആര്യ അമ്മയായി, പാലൂട്ടി. ഐസിയുവിലായ പാട്ന സ്വദേശിയുടെ നാല് മാസം പ്രായമായ പെൺകുഞ്ഞിനെയാണ് കൊച്ചി വനിത പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആര്യ ചേർത്ത് പിടിച്ചത്. ചട്ടപ്പടി പലതും കണ്ട് കൊണ്ടേ ഇരിക്കുന്നവരാണ് പൊലീസുകാർ. എന്നാൽ കൊച്ചി വനിത പൊലീസ് സ്റ്റേഷനിലെ ഈ കാഴ്ച…

Read More

കെഎസ്‌ആർടിസിക്ക്‌ ധനസഹായം; 90.22 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ സഹായമായി സംസ്ഥാന സർക്കാർ 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്‌. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. ഈ മാസം ആദ്യം സര്‍ക്കാര്‍ 30 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നൽകിയിരുന്നു. കോർപറേഷന്‌ ഈവർഷത്തെ ബജറ്റ്‌ വിഹിതം 900 കോടി രൂപയാണ്‌. ഈവർഷം ഇതുവരെ അനുവദിച്ചത്‌ 1234.16 കോടിയും. രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്ന ശേഷം ആകെ 4933.22 കോടി രൂപയാണ്‌…

Read More

വിദ്യാർഥിനിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കാസർകോട് യുവാവ് അറസ്റ്റിൽ

കുമ്പള: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടിയമ്മയിലെ അബൂബക്കർ സിദ്ദീഖ് (26) ആണ് അറസ്റ്റിലായത്. ഇയാൾ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർഥിനിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കാസർകോട് കുമ്പളയിലാണ് സംഭവം കഴിഞ്ഞദിവസം സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ കൈപിടിച്ച് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.

Read More

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ മൂന്ന് തീയതികളിലാണ് മത്സരങ്ങൾ.കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. പതിനാറാം വയസ്സിൽ കേരള…

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ ശക്തമാകാൻ സാധ്യതയുണ്ട്. നാളത്തോടെ തുലാവർഷം ദുർബലമായക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തീരത്തേക്ക് മടങ്ങിവരണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള-…

Read More

റോബിന്‍ ബസ് വീണ്ടും എംവിഡി പിടിച്ചെടുത്തു; പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി

പത്തനംതിട്ട:  റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും പിടിച്ചെടുത്തു. പെര്‍മിറ്റ് ലംഘനം ആരോപിച്ച് തടഞ്ഞ ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. രാത്രി രണ്ടുമണിയോടെയാണ് ബസ് പിടിച്ചെടുത്തത്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നടപടി.  റോബിന്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസിന്റെ പെര്‍മിറ്റ് എന്നി റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. നിയമലംഘനത്തിന് ആഹ്വാനം നല്‍കിയ വ്‌ലോഗര്‍മാര്‍ക്കെതിരെയും കേസെടുത്തേക്കും.  ഇതു രണ്ടാം…

Read More

പാലായിൽ സ്കൂട്ടർ യാത്രക്കാരനെ തള്ളി വീഴ്ത്തി സ്കൂട്ടറും സ്വർണ്ണ മാലയും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

പാലാ: വള്ളിച്ചിറ സ്വദേശിയുടെ സ്കൂട്ടറും ഇയാളുടെ കഴുത്തിൽ കിടന്നിരുന്ന മാലയും തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ വെള്ളിയേപ്പള്ളി ഇടയാറ്റ് ഭാഗത്ത് പുതുശ്ശേരി വീട്ടിൽ ദിലീപ് വിജയൻ (38) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാൾ ഇരുപതാം തീയതി പാലാ പുത്തൻപള്ളിക്കുന്ന് ഭാഗത്ത് വെച്ച് വള്ളിച്ചിറ സ്വദേശിയെ സ്കൂട്ടറിൽ നിന്ന് തള്ളി താഴെ ഇട്ടതിനുശേഷം സ്കൂട്ടറും അയാളുടെ കഴുത്തിൽ കിടന്നിരുന്ന മാലയും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.  പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും…

Read More

കൂത്താട്ടുകുളത്തെ സ്കൂളിൽ കടന്നൽ ആക്രമണം; 25 വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും കുത്തേറ്റു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കും അധ്യാപികക്കും നേരെ കടന്നൽ ആക്രമണം. ഇന്നലെ വൈകുന്നേരം 3.30നാണ് സംഭവം. സ്കൂളിന് സമീപത്തെ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് കടന്നലിന്‍റെ ആക്രമണം ഉണ്ടായത്. വിദ്യാർഥികളുടെ മുഖത്തും കൈകാലുകളിലും കടന്നലിന്‍റെ കുത്ത് ഏറ്റിട്ടുണ്ട്. കൃത്യസമയത്തുള്ള അധ്യാപകരുടെ ഇടപെടൽ മൂലം കൂടുതൽ വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗ്രൗണ്ടിന്‍റെ ഭാഗത്തുനിന്നും കൂട്ടമായി എത്തിയ കടന്നൽ ക്ലാസ് റൂം പരിസരത്തേക്ക് എത്തിയെങ്കിലും വിദ്യാർഥികൾ ക്ലാസ് റൂമുകളിൽ അഭയം തേടിയതോടെ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ…

Read More

ശബരിമലയിൽ ആറുവയസുകാരിക്ക് പാമ്പുകടിയേറ്റു; നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണ

പത്തനംതിട്ട: ശബരിമലയിൽ സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ പെൺകുട്ടിയ്ക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം കാട്ടാക്കടയിൽ പ്രശാന്തിന്റെ മകൾ ആറു വയസുകാരി നിരഞ്ജനയ്ക്കാണ് പാമ്പ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയെ ഉടനടി പമ്പ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. ആന്റി വെനം ഇൻജെക്ഷൻ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. സംഭവ കൂടുതൽ പാമ്പു…

Read More

ഇ-ചെല്ലാൻ പരാതി പരിഹാര വെബ്പോർട്ടൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ കണ്ടെത്തി തയ്യാറാക്കുന്ന ഇ-ചെല്ലാനുകൾ മലയാളത്തിലും വായിക്കാം. മുൻപ് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ആയിരുന്നു വിവരണം. ഇപ്പോൾ ഇംഗ്ലീഷ് മലയാളം എന്നിങ്ങനെ മാറ്റം വരുത്തിയിട്ടുണ്ട്. https://echallan.parivahan.gov.in/gsticket ൽ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം, ഇ-ചെല്ലാൻ നമ്പർ, വാഹന നമ്പർ തുടങ്ങിയവ രേഖപ്പെടുത്തി എന്താണ് പരാതി എന്നറിയിക്കാം. ഇത്തരത്തിൽ പരാതിപ്പെടുമ്പോൾ ടിക്കറ്റ് നമ്പർ ലഭിക്കും. ഫോട്ടോയും അപ്‌ലോഡ്‌ ചെയ്യാം. പിഴ അടയ്ക്കാൻ ഉള്ള തടസ്സങ്ങൾ, വാഹനത്തിന്റെ നമ്പർ മാറിയത് മൂലം തെറ്റായ പിഴ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial