Headlines

ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം : ഭരണങ്ങാനത്ത് ഒഴുക്കിൽ പെട്ട്കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്‌സിൻ്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെലൻ അലക്സിന്റെ മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോഴാണ് ഹെലൻ പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. ഇന്നലെ മുതൽ ഫയർഫോഴ്‌സും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. അതിനിടയിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടി വീണയിടത്തുനിന്ന് 25 കിലോമീറ്ററുകൾക്ക് അപ്പുറം മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്നാണ്…

Read More

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ദിൻഡോരി: മധ്യപ്രദേശിൽ ഓടുന്ന കാറിൽ പതിനാറുകാരി ബലാത്സംഗത്തിനിരയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ നാലുപേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ദിൻഡോരി ജില്ലയിലെ ബജാഗ് ഏരിയയിലാണ് സംഭവം. നവംബർ 15 ന് സഹോദരിക്കൊപ്പം ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗ്രാമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെ കാറിൽ വന്ന നാലു പ്രതികൾ കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറിനുള്ളിൽ വെച്ചും സമീപത്തെ വനപ്രദേശത്ത് എത്തിച്ചും പെൺകുട്ടിയെ പീഡനത്തിനിരയാക്കി. കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ കാറിനുള്ളിൽ ഉച്ചത്തിൽ പാട്ടുവെച്ചു….

Read More

ആധാര്‍ കാര്‍ഡ് പുതുക്കിയോ? അവസാന തീയതി അടുത്തു, എങ്ങനെ അപ്ഡേഷന്‍ നടത്താം

ന്യൂഡല്‍ഹി: ഡിസംബര്‍ 14 വരെ ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്താനോ തിരുത്താനോ ഫീസ് ഈടാക്കില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവയില്‍  മാറ്റം വരുത്താനോ തിരുത്താനോ അവസരമുണ്ട്. ആധാറിലെ ജനസംഖ്യാപരമായ എല്ലാ വിശദാംശങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് സൗജന്യവും ഓണ്‍ലൈനില്‍ ചെയ്യാവുന്നതുമാണ്, ഫോട്ടോ, ഐറിസ് അല്ലെങ്കില്‍ മറ്റ് ബയോമെട്രിക് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ട വ്യക്തികള്‍  ആധാര്‍ സേവന കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയും ബാധകമായ…

Read More

പഴയകുന്നുമ്മൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സി പി എം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗവുമായ കെ. രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം : കിളിമാനൂർ പഴയകുന്നുമ്മൽ ഗ്രാമഞ്ചായത്ത് മുൻ പ്രസിഡന്റും അടയമൺ വാർഡ് മെമ്പറുമായ കെ. രാജേന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് രാവിലെ തിരുവനതപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം .വർഷങ്ങൾക്കു മുമ്പ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.കഴിഞ്ഞ രണ്ടുമാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പാർട്ടി നിർദ്ദേശത്തെ തുടർന്ന് രണ്ട് മാസം മുമ്പാണ് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജേന്ദ്രൻ രാജിവച്ചത്. മൃതദേഹം അടയമൺ നെല്ലിക്കുന്നിലെ അഞ്ജലി വീട്ടിലും, തുടർന്ന് പാർട്ടി ആസ്ഥാനങ്ങളിലും…

Read More

പതിമൂന്നുകാരനെ പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റിൽ

മലപ്പുറം: പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്കൂൾ അധ്യാപികയോട് വിവരം തുറന്നുപറയുകയായിരുന്നു. അധ്യാപിക അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വഴിക്കടവ് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. തുടർന്നായിരുന്നു അറസ്റ്റ്. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. പ്രതിക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെന്നും മതപഠനത്തിന് ശേഷം ബാഖവി ബിരുദം നേടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു

Read More

മികച്ച എക്സൈസ് ഓഫീസിനുള്ള വെണ്മ പുരസ്കാരം വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിന്

തിരുവനന്തപുരം :അഞ്ചു ജില്ലകളിലെ എക്സൈസ് ഓഫീസുകളെ പിന്തള്ളി വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിന് 2023 ലെ എക്സൈസ് കമ്മീഷണറുടെ കമ്മീഷണേഴ്‌സ് ട്രോഫിയും വെൺമ പുരസ്കാരവും.മികച്ച ഓഫീസ് പ്രവർത്തനം, പരിസര ശുചീകരണം,എൻഫോഴ്സ്മെന്റ് പ്രവർത്തനം, മികവാർന്ന അന്വേഷണം,കോടതി നടപടികൾ ഫലപ്രദമായി കൈകാര്യം ചെയ്യൽ തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്കാരം. എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ 18 ഓളം ഉദ്യോഗസ്ഥരുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണത്. തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും വലിയ എക്സൈസ് റെയിഞ്ച് ഓഫീസുകളിൽ ഒന്നാണ് വാമനപുരം റേഞ്ച്. മാണിക്കൽ,…

Read More

അദ്ധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം: നാളെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അദ്ധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് നാളെ (വ്യാഴാഴ്ച, നവംബർ 23) അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 9 ജില്ലകളിൽ പൂർണ്ണമായും ഒരു ജില്ലയിൽ ഭാഗികമായുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകള്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ അവധിയായിരിക്കും. കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനമായിരിക്കും. ഈ ജില്ലക്കാർക്ക്…

Read More

നിർത്തിയിട്ട ലോറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് എലുമ്പിലാശ്ശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. നാലുശ്ശേരികാവ് അമ്പലത്തിനു സമീപത്തു നിന്നും ചെർപ്പുളശ്ശേരി എക്സൈസ് ആണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.125 ചാക്കുകളിലായി ഒരലക്ഷത്തിഎൺപതിനായിരം പാക്കറ്റ് ഹാൻസ് ലോറിയിൽ നിന്നും കണ്ടെടുത്തു. എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു വാഹന പരിശോധന. ഇവയ്ക്‌ക് വിപണിയിൽ മുപ്പത്തി അഞ്ച് ലക്ഷം രൂപ വില വരുമെന്ന് എക്സൈസ് പറഞ്ഞു.സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ബസ് യാത്രക്കാരിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു

ബത്തേരി: ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂര്‍, പാലക്കത്തൊടി വീട്ടില്‍, നിഹാല്‍ മുസ്തഫ അഹമ്മദ്(22), പന്നിയങ്കര, പടിഞ്ഞാറെത്തോപ്പിലകം വീട്ടില്‍ പി.ടി. അബ്‌റാര്‍ അബ്ദുള്ള(23) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്.മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. 19.55 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

Read More

46,000 രൂപ കെട്ടിവച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം

കോട്ടയം :ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ, കാറിന്റെ മിററില്‍ തട്ടിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത കേസില്‍ യുവതിയ്ക്ക് ജാമ്യം. പൊന്‍കുന്നം സ്വദേശി സുലുവിനാണ് ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വൈകീട്ടാണ് സുലുവിനെ അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഇന്നലെ ഉച്ചയ്ക്ക് കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാറിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial