വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കായി വോയ്സ് ചാറ്റ് ഫീച്ചർ; പുതിയ അപ്ഡേഷൻ എത്തി
വാട്സ്ആപ്പിൽ നേരത്തെ പല ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കമ്പനി വീണ്ടും ഒരു ഫീച്ചർ കൂടി എത്തിച്ചിരിക്കുകയാണ്. വമ്പൻ ഫീച്ചറുകളായിരുന്നു ഈ വർഷം വാട്സ്ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തിച്ചിരുന്നത്. കഴിഞ്ഞദിവസം എത്തിച്ച ഫീച്ചർ കൂടുതലായ ഉപകാരപ്പെടുക വാട്സ്ആപ്പ് ഗ്രൂപ്പുപകൾക്കാണ്. വോയ്സ് ചാറ്റ് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.ക്ലബ് ഹൗസ്, ടെലഗ്രാം, ഡിസ്‌കോർഡ് എന്നിവയിൽ ഇതിനകം ലഭ്യമായ ഫീച്ചറാണ് വാട്സ്ആപ്പിലും അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് വോയ്‌സ് കോൾ, വീഡിയോകോൾ ഉൾപ്പെടെ ഗ്രൂപ്പ് അംഗങ്ങൾക്ക് സംവദിക്കാനുള്ള മറ്റ് ഫീച്ചറുകൾ ഇതിനകം വാട്സ്ആപ്പിൽ ലഭ്യമാണ്. വോയ്സ് മെസേജ് പോലെയല്ല വോയ്സ്…

