തമിഴ്‌നാട്ടിൽ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വിജയ്‌യുടെ വായനശാല
ചെന്നൈ: നടൻ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയാകുന്ന സാഹചര്യത്തിൽ പുതിയ സംരംഭത്തിനു കൂടി തുടക്കം കുറിച്ചിരിക്കുകയാണ് നടൻ. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിൽ വായനശാല തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കം നേതൃത്വത്തിലാണ് വായനശാലകൾ നിർമ്മിക്കുന്നതിനായി നേതൃത്വം നൽകുക. വായനശാലകൾക്ക് ആവശ്യമായ പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞു. ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നുമാണ് വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ അറിയിച്ചത്. എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ സൗജന്യ ട്യൂഷൻ കേന്ദ്രങ്ങൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ വിജയ് മക്കൾ…

