ഇടുക്കി പൂപ്പാറയില്‍ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം; നിർദേശം നൽകി ഹൈക്കോടതി
ഇടുക്കി പൂപ്പാറയില്‍ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പുഴ, റോഡ് പുറമ്പോക്കുകളിലെ കെട്ടിടങ്ങള്‍ സഹതിം ഒഴിപ്പിക്കണമെന്ന് ഉത്തരവ്. ആറാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. 2022ല്‍ ആണ് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രദേശിക നേതൃത്വം ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്. ബിജു കുമാരന്‍, തഷ്‌കന്റ് നാഗയ്യ എന്നിവരുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി പ്രാദേശിക നേതൃത്വം ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തങ്ങള്‍ മാത്രമല്ല കയ്യേറിയിട്ടുള്ളതെന്നും നിരവധിയായ കയ്യേറ്റങ്ങള്‍ ഉണ്ടെന്നും ഈ രണ്ടു കക്ഷികള്‍…

