Headlines

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം ബിനു ബി കമാൽ റിമാൻഡിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഹാസ്യതാരം ബിനു ബി കമൽ റിമാൻഡിൽ. വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്ത ബിനുവിനെ നെടുമങ്ങാട് കോടതിയാണ് റിമാൻഡ് ചെയ്തത്.ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്ത് നിന്ന് നിലമേലക്കുള്ള യാത്രയ്ക്കിടെ ബസ് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് ഇരയുടെ പരാതി. പ്രതിയുടെ ശല്യം സഹിക്കാനാവാതെ പരാതിക്കാരി ബഹളം വച്ചതോടെ ബസ് നിർത്തി. ഇതിനിടെ ബസിൽ നിന്നിറങ്ങി ഓടിയ ബിനുവിനെ…

Read More

മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

മലപ്പുറം: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മംഗലം ചേന്നര പെരുന്തിരുത്തി തൂക്കുപാലത്തിനു സമീപം പടുന്നവളപ്പിൽ വിഷ്ണുപ്രസാദ് (24) ആണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും ഗുരുതരമായ പരിക്കേറ്റു. പരിക്കേറ്റ അയൽവാസികളായ രോഹിത്ത്, വിഷ്ണു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിക്ക് പുറത്തൂർ പുതുപ്പള്ളി ശാസ്താ എൽപി സ്കൂളിനു സമീപമാണ് അപകടമുണ്ടായത്. മൂവരും ആലിങ്ങലിൽനിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്നു. മൂവരെയും ഉടൻ തന്നെ അടുത്തുള്ള…

Read More

തൊഴിലുറപ്പ് ജോലിക്കിടെ കടന്നലാക്രമണം; എടത്തിരുത്തിയിൽ ഏഴ് പേര്‍ക്ക് കടന്നൽ കുത്തേറ്റതിൽ ഒരാള്‍ മരിച്ചു

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ കടന്നലാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ 70 വയസുള്ള തിലകനാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കിയിരുന്നു. പുൽക്കാടുകൾ വെട്ടുന്നതിനിടെ കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കടന്നൽ കുത്തേറ്റ തിലകനുൾപ്പടെയുള്ളവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിലകന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് തൊഴിലാളികളെ കരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലെത്തിച്ചു.

Read More

മാലിന്യം വലിച്ചെറിഞ്ഞാൽ ഒരു വർഷം വരെ തടവ്, 50000 രൂപ പിഴ; ഓർഡിനൻസിന് അംഗീകാരം

തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി കടുത്ത ശിക്ഷ. പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50,000 രൂപവരെ പിഴയും ആറു മാസം മുതൽ ഒരുവർഷം വരെ തടവും ലഭിക്കും. ഇതിനുള്ള കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. മാലിന്യശേഖരണത്തിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ 3 മാസം കഴിയുമ്പോൾ 50 ശതമാനം പിഴയോടു കൂടി ഈടാക്കാനുള്ള വ്യവസ്ഥയും കേരള മുനിസിപ്പാലിറ്റി ഭേദഗതി കരട് ഓർഡിനൻസിലും കേരള പഞ്ചായത്ത് രാജ് ഭേദഗതി കരട് ഓർഡിനൻസിലും ഉണ്ട്. ഗവർണറുടെ…

Read More

ബീഹാർ ട്രെയിൻ അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായം നൽകും

ബീഹാറിലെ ബക്സറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്നലെ രാത്രി 9.35ഓടെ ആണ് ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചത്. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ഡൽഹി ആനന്ദ് വിഹാറിൽ നിന്ന് കാമാഖ്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകൾ ആണ് രഘുനാഥ്പൂർ സ്റ്റേഷന് സമീപം പാലം തെറ്റിയത്. ദേശീയ, ദേശീയ, ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയ സഹായത്തിനായി ഹെൽപ്പ്ലൈൻ…

Read More

മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തം, കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടി, ഡ്രോൺ-ഹെലികോപ്ടർ പരിശോധനയും

കൽപ്പറ്റ: മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തമായതിനെ തുടർന്ന് കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചു. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായുള്ള വയനാട് ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് വർധിപ്പിച്ചത്. വയനാട് ജില്ലയിലെ തിരുനെല്ലി, തലപ്പുഴ, തൊണ്ടർനാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകൾക്കാണ് സുരക്ഷ വർധിപ്പിച്ചത്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃത‍ർ വ്യക്തമാക്കി. ഭീഷണി ശക്തമായ സാഹചര്യത്തിൽ മേഖലയിലെ പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. മലയോരമേഖലയിലും തോട്ടങ്ങളിലും തണ്ടർബോൾട്ടിന്റെ പരിശോധനയാണ് കൂട്ടിയത്.ഡ്രോൺ, ഹെലികോപ്റ്റർ ഉപയോഗിച്ച് മാവോയിസ്റ്റുകൾക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

Read More

പോലീസ് സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്ത സംഭവം; കണ്ണൂരിൽ രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ:പൊലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ പൊലീസ് വാഹനം തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. പുല്ലൂക്കരയിലെ നാണാറത്ത് സനൂപ് (32), ആലിയാട്ട് ഫായിസ് (32) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. പൊലീസ് ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തതിനെ ഇവർ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാഹനത്തിന്റെ വശത്ത് നിന്ന് പൊലീസിനെ…

Read More

ആലപ്പുഴയില്‍ ഹോം സ്റ്റേയുടെ മറവിൽ ലഹരി വില്‍പ്പന; സ്ഥാപനം നടത്തുന്നവർ പിടിയിൽ

ആലപ്പുഴ: ആലപ്പുഴയില്‍ റിസോര്‍ട്ടിന്റെ മറവില്‍ ലഹരി വില്‍പ്പന. പുന്നമടയില്‍ അരമന ഹോം സ്റ്റേ എന്ന സ്ഥാപനം നടത്തുന്ന കുര്യന്‍ വര്‍ഗീസ്, വഴിച്ചേരി സ്വദേശി അഭിഷേക് എന്നിവരെ എക്‌സൈസ് പിടികൂടി. 7.365 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഹോം സ്റ്റേയുടെ മറവില്‍ ഇവര്‍ ലഹരി വില്‍പ്പന നടത്തുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആലപ്പുഴ ഐബി യൂണിറ്റില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. എക്‌സൈസ് പരിശോധന സംഘത്തില്‍ സി.ഐ മഹേഷ്…

Read More

എൽജെഡി- ആർജെഡി ലയന സമ്മേളനം ഇന്ന് കോഴിക്കോട്; തേജസ്വി യാദവ് പതാക കൈമാറും

കോഴിക്കോട് : എൽജെഡി-ആർജെഡിലയനസമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആർജെഡി പതാക, എൽജെഡി സ്ഥാന പ്രസിഡൻറ് എംവി ശ്രേയാംസ്കുമാറിന് കൈമാറും. ആർജെഡി നേതാക്കളായ അബ്ദുൾബാരി സിദ്ദിഖി, മനോജ് യാദവ്, സഞ്ജയ് യാദവ് എന്നിവരും എൽജെഡി നേതാക്കളായ വർഗീസ് ജോർജ്, കെപി മോഹനൻ തുടങ്ങിയവരും ലയനസമ്മേളനത്തിൽ പങ്കെടുക്കും. ലയനത്തിന്റെ പശ്ചാത്തലത്തിൽ ആർജെഡി സംസ്ഥാന ഘടകം പിരിച്ചു വിട്ടതായി ദേശീയ നേതൃത്വം അറിയിച്ചു. പുതിയ ഭാരവാഹികളെ…

Read More

വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം

തിരുവനന്തപുരം വെങ്ങാനൂരില്‍ വീട്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു.നെല്ലിവിള സ്വദേശി പ്രദീപിന്റെ വീട്ടിലാണ് അപകടം. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വന്‍അപകടം ഒഴിവായി. വീട്ടില്‍ നിന്ന് അമിതമായി പുകയുയരുത് കണ്ട നാട്ടുകാരാണ് തീയണച്ചത്. അഗ്നിശമന സേനയെത്തി ബാക്കികാര്യങ്ങള്‍ നിയന്ത്രിച്ചു. വാഷിങ് മെഷീന്‍ ഓണ്‍ചെയ്തശേഷം വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു അപകടം. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial