മൃഗശാലയിലെ കൂട് ശുചീകരിക്കാൻ കയറി; ഹിപ്പൊപ്പൊട്ടാമസിന്റെ ആക്രമണത്തിൽ ജീവനക്കാരന് ദാരുണാന്ത്യം
ലഖ്നൗ: മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കൂട് ശുചിയാക്കുന്നതിനിടയിൽ ജീവനക്കാരൻ ഹിപ്പോയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലഖ്‌നൗവിലെ നവാബ് വാജിദ് അലി ഷാ സുവോളജിക്കൽ ഗാർഡനിലാണ് സംഭവം. വൃത്തിയാക്കാൻ ഹിപ്പോയുടെ കൂട്ടിൽക്കയറിയ സൂരജ് എന്ന ജീവനക്കാരനെയാണ് ആക്രമിച്ചത്. ഇതേത്തുടർന്ന് തിങ്കളാഴ്ച മൃഗശാല അടച്ചിട്ടിരിക്കുകയാണെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. 2013-ൽ മൃഗശാലയിൽ ചേർന്ന പരിചയസമ്പന്നനായ തൊഴിലാളിയാണ് സൂരജെന്ന് അധികൃതർ അറിയിച്ചു. മൃഗങ്ങളുടെ കൂടുകൾ വൃത്തിയാക്കുന്നത് ഇയാളുടെ ജോലിയുടെ ഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹിപ്പോയുടെ കൂട് വർഷങ്ങളായി ഇയാൾ തന്നെയാണ് വൃത്തിയാക്കുന്നത്….

