മുഖ്യമന്ത്രിയുടെ നേരെ കരിങ്കൊടി ;ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ആറ്റിങ്ങള്‍ ആലങ്കോടു ജംഗ്ഷനിൽ വച്ചാണ് ഇരു പർട്ടിക്കാരും തമ്മിൽ ഏറ്റുമുട്ടിയത്. ‌റോഡിന്റെ വശങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ ഇവര്‍ കരിങ്കൊടി വീശി. ഇതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്- കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ രീതിയിലുള്ള സംഘര്‍ഷമുണ്ടായി. പൊലീസിന്…

Read More

കെ വി തോമസിന് 12.5 ലക്ഷം ഓണറേറിയം; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: കെ.വി. തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ്. ജൂൺ മാസം വരെ ഓണറേറിയം അനുവദിച്ചിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ബാക്കി തുക അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. 4 സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്. ശമ്പളം വേണ്ടെന്ന് കെവി തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്. മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രൊഫ കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും…

Read More

ഇടുക്കി മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റു മരിച്ചു; മകൻ ഒളിവിൽ

മൂലമറ്റം : ഇടുക്കി മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റു മരിച്ചു. മൂലമറ്റം ചേറാടി കീരിയാനിക്കൽ കുമാരൻ (70) ഭാര്യ തങ്കമ്മ (65) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം താമസിച്ചിരുന്ന മകനെ ദുരൂഹ സാഹര്യത്തിൽ കാണാതായി. മാതാപിതാക്കളെ ആക്രമിച്ച ഇയാൾ ഒളിവിലാണെന്നാണ് വിവരം. ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരെ അന്വേഷിച്ചു ചെന്ന ബന്ധുക്കളാണ് കുമാനരെയും തങ്കമ്മയെയും വെട്ടേറ്റ നിലയിൽ കണ്ടത്. കുമാരൻ മരിച്ച നിലയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന തങ്കമ്മയെ കട്ടിലിനടിയിൽ നിന്നാണ് കണ്ടെത്തിയത്. തുടർന്ന് മൂലമറ്റം പൊലീസിനെ വിവരമറിയിച്ചു. തങ്കമ്മയെ തൊടുപുഴ…

Read More

തൃശൂരിലെ പോലീസ് സ്റ്റേഷനുകളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നു; ഇനി ടോക്കണ്‍ വാങ്ങി പിആർഒയെ കാണിക്കണം

തൃശൂര്‍ : സിറ്റി പോലീസിനുകീഴിലെ പോലീസ് സ്റ്റേഷനുകളില്‍ സന്ദര്‍ശകര്‍ക്ക് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നു. പൊലീസ് സ്റ്റേഷനില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനും, മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്കുവേണ്ടിയാണ് പുതിയ ടോക്കണ്‍ സമ്പ്രദായം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, ഒല്ലൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് ടോക്കണ്‍ മെഷീന്‍ സ്ഥാപിക്കുന്നത്. പൊതുജനങ്ങള്‍ പോലീസ് സ്റ്റേഷനിലെത്തുമ്പോള്‍ മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന ടോക്കണ്‍ മെഷീനിലെ ചുവപ്പുബട്ടണ്‍ അമര്‍ത്തിയാല്‍ ടോക്കണ്‍ ലഭിക്കും. ഇത് പോലീസ് സ്റ്റേഷന്‍ പി.ആര്‍.യെ കാണിക്കണം. ടോക്കണ്‍ സീരിയല്‍ നമ്പര്‍ ക്രമത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്…

Read More

പോത്ത് വിരണ്ടു; ആറുപേര്‍ക്ക് പരിക്ക്; പിടിച്ചു കെട്ടാനെത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാരനും കുത്തേറ്റു

എറണാകുളം അങ്കമാലി മഞ്ഞപ്രയില്‍ വിരണ്ട പോത്തിൻ്റെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനും ഒരു അതിഥി തൊഴിലാളിക്കും പോത്തിന്റെ കുത്തേറ്റു. കൂടാതെ നാട്ടുകാരെ രക്ഷപ്പെടുത്താൻ എത്തിയ ഫയര്‍ഫോഴ്സിലെ ഒരാളെയും പോത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റവരുടെ പരിക്ക് ഗുരുതമല്ല. അതിനിടെ, പോത്തിനെ നാട്ടുകാര്‍ പിടിച്ചു കെട്ടി.

Read More

പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മദ്രസാധ്യാപകന് 20 വർഷം കഠിന തടവും പിഴയും

കാസർ‌കോട്: ഒൻപത് വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസാധ്യാപകന് ശിക്ഷ വിധിച്ച് കോടതി. കാസർകോട് പൈവളിഗെ സുങ്കതകട്ട സ്വദേശി ആദത്തിന്(38) 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 2വർഷംകൂടി അധികതടവും കോടതി വിധിച്ചിട്ടുണ്ട്. 2019 ലാണ് ഇയാൾ മദ്രസയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒൻപത് വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാൾ മദ്രസയിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ഇരുപത് വർഷം കഠിന…

Read More

സപ്ലൈകോയുടെ ക്രിസ്‍തുമസ്, ന്യൂ ഇയര്‍ ഫെയര്‍ നാളെ മുതല്‍

തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ക്രിസ്‍തുമസ്, ന്യൂ ഇയര്‍ ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ 30 വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് സ്പെഷ്യല്‍ ക്രിസ്‍തുമസ്, ന്യൂ ഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. സപ്ലൈകോയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിമൂലം മൊത്തവിതരണക്കാര്‍ക്ക് നല്‍കേണ്ട കുടിശ്ശിക…

Read More

കായിക പുരസ്ക‌ാരങ്ങൾ പ്രഖ്യാപിച്ചു; എം ശ്രീശങ്കറിനും മുഹമ്മദ് ഷമിക്കും അർജുന അവാർഡ്

ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24 പേർക്കും അർജുന പുരസ്കാരമുണ്ട്. കബഡി പരിശീലകൻ ഇ ഭാസ്കരന് ദ്രോണാചാര്യ ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരം മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ബാഡ്മ‌ിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌ രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം 9ന് അവാർഡ് വിതരണംചെയ്യും.

Read More

പൊലീസ് വാഹനം തകർത്ത കേസ്; രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങി

യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് വാഹനം തകർത്ത കേസിൽ രണ്ടു പ്രതികൾ കീഴടങ്ങി. യൂത്ത് കോൺഗ്രസ് നേമം അസംബ്ലി സെക്രട്ടറി ഹൈദരാലി, ഹനോക് ചെറിയതുറ യൂണിറ്റ് പ്രസിഡണ്ട് എന്നിവരാണ് കീഴടങ്ങിയത്. മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിയാണ് ഇവർ കീഴടങ്ങിയത്. സെക്രട്ടേറിയറ്റ് മാർച്ചിനിടെ പുരുഷ പൊലീസ് വനിതാ നേതാവിൻ്റെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വനിതാ പ്രവർത്തകരെ പുരുഷ പൊലീസുകാർ വടികൊണ്ട് ആക്രമിച്ചു. പരുക്കുപറ്റിയ…

Read More

കേരളത്തിലെ ഏറ്റവും സുരക്ഷിത നഗരം കോഴിക്കോട്; ഇന്ത്യയിലെ പട്ടികയിൽ പത്താം സ്ഥാനം

യുനെസ്‌കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഓരോ നിമിഷവും ആഘോഷമാക്കുന്ന കോഴിക്കോട്ടുകാർക്ക് ഇതാ മറ്റൊരു അംഗീകാരം കൂടി.ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചിരിക്കുന്നത്.നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയാണ് വിവരം പുറത്ത് വിട്ടത്. ഈ പട്ടികയിൽ ആദ്യ പത്തിലുള്ള കേരളത്തിലെ ഏകനഗരവും കോഴിക്കോടാണ്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial