ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്റെ കൈ അറ്റു

ആലുവ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് കോഴിക്കോട് സ്വദേശിയായ വയോധികന്റെ കൈ അറ്റു. കോഴിക്കോട് ചേവായൂർപറമ്പിൽ ശ്രീപദം ശശിധരൻ എന്നയാളാണ് ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോൾ വീണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. മകളും മരുമകനും ചേർന്ന് ഇയാളെ ട്രെയിനിൽ കയറ്റി വിട്ടെങ്കിലും ട്രെയിൻ ഓടിത്തുടങ്ങിയതോടെ ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഒരു കൈ പൂർണ്ണമായി അറ്റുപോയ ഇയാളെ ഉടൻ ആർപിഎഫിന്റെ നേതൃത്വത്തിൽ ആശുപത്രിയിലാക്കി.

Read More

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് സ്ത്രീകൾ പിടിയിൽ

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാലമോഷണം. ആഭരണം പൊട്ടിച്ചെടുത്ത് ഓടിയ മൂന്ന് സ്ത്രീകളെ പിടികൂടി. മോഷ്ടിച്ച് കടന്നു കളയുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് ഇവരെ പിടികൂടിയത്. പിടിയിലായ പ്രതികൾ തമിഴ്‍നാട് സ്വദേശികളാണ്. മൂന്നുപേരും ക്ഷേത്രത്തിന് ചുറ്റുമതിലിന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ് പിടിയിലായത്. സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് കൈമാറിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ഓട്ടോ ഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ പൊലീസിന് കൈമാറി. പൊട്ടിച്ചെടുത്ത മാല…

Read More

എരുമത്തെരുവ് ലോഡ്‌ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 2 പേർ റിമാൻഡിൽ

മാനന്തവാടി: എരുമത്തെരുവ് സന്നിധി ലോഡ്‌ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 2 പേർ റിമാൻഡിൽ. കണ്ണൂർ പിണറായി അണ്ടല്ലൂർ കടവ് കണ്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമീർ (23), തലശ്ശേരി കോടിയേരി മൂഴിക്കര ഫിർദൗസ് മൻസിൽ മിൽഹാസ് (22) എന്നിവരെയാണു മാനന്തവാടി എസ്ഐ കെ.കെ. സോബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലോഡ്‌ജിലെ ജീവനക്കാരനായ തിരുനെല്ലി സ്വദേശി യു.കെ. രാജനാണു മർദനമേറ്റത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഡ്വാൻസ് തുക നൽകാതെ മുറി നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്നു പ്രകോപിതരായ ഇരുവരും…

Read More

പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; വിജയകരമായി പുറത്തെടുത്തു.

കോട്ടയം:ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയ എല്‍ഇഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ കുരുന്നാണ് ജീവിതത്തിലേക്ക് തിരികെ മടങ്ങുന്നത്. നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി…

Read More

വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ മർദിച്ചു; പ്രതി അറസ്റ്റിൽ

വർക്കല: ഇടവ കാപ്പിൽ സ്വദേശിനിയായ 95കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച് പരിക്കേൽപിച്ച ഇടവ സ്വദേശി യുവാവ് പിടിയിൽ. സിയാദ് (24) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 19നാണ് സംഭവം നടന്നത്. വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മൂത്തമകളെ സിയാദ് ഭയപ്പെടുത്തി ഓടിച്ചു. യുവതി വീടിന് മുന്നിലൂടെ സമീപത്തെ അംഗൻവാടിയിലേക്ക് ഓടിക്കയറി. പിന്തുടർന്നെത്തിയ സിയാദ് യുവതി വീട്ടിലുണ്ടെന്ന ധാരണയിൽ അതിക്രമിച്ചുകയറി വയോധികയോട് മകളെ തിരക്കി. ഇല്ലെന്ന് പറഞ്ഞതോടെ അക്രമസക്തനായ സിയാദ് വയോധികയുടെ വായിൽ തുണി തിരികിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. അതിക്രമത്തിൽ മുഖത്ത്…

Read More

വില്‍പ്പനക്കായി സൂക്ഷിച്ച 83 വിദേശ മദ്യ കുപ്പികളുമായി യുവാവ് അറസ്റ്റില്‍

കണ്ണൂർ:തളിപ്പറമിൽ എണ്‍പത്തിമൂന്ന് കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍.വടക്കെ പുരയില്‍ വി.പി.ഷെജു (40)വിനെയാണ് 41.500 ലിറ്റര്‍ മദ്യവുമായി പിടികൂടിയത്.തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവും സംഘവും മാതമംഗലം, രാമപുരം, തവിടുശ്ശേരി, പയ്യന്നൂര്‍, ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ്രാമപുരത്തെ ഷൈജുവിന്റെ വീടിന് സമീപത്തുള്ള കുളിമുറിപ്പുരയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 83 വിദേശമദ്യക്കുപ്പികളിലായി നാല്പത്തിയൊന്നര ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തത്. ഇയാളുടെപേരില്‍ അബ്കാരി കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വിനീഷ്, എം.കലേഷ്. ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. രാമപുരത്തെ പ്രധാന മദ്യവില്‍പ്പനക്കാരനാണ്…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് മൂന്നു ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം,…

Read More

ഡ്രൈവിംഗ് ലൈസൻസ് മാത്രമല്ല ആർ.സി. ബുക്കും ഇനി സ്മാർട്ട് ആകും; പുത്തൻ രൂപത്തിലേക്കാകാൻ ചെയ്യേണ്ടത് ഇങ്ങനെ

ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ ആര്‍.സി. ബുക്കും ഇനി സ്മാർട്ട് ആകും. ബുക്കുകളുടെ രൂപത്തിൽ നിന്നും ലൈസന്‍സിന്റെ മാതൃകയില്‍ പെറ്റ്-ജി കാര്‍ഡ് രൂപത്തിലേക്കാണ് വാഹനങ്ങളുടെ ആര്‍.സി. ബുക്കുകൾ ചേക്കേറാൻ പോകുന്നത്. ന്യൂതനമായ സുരക്ഷാ ഫീച്ചറുകളോടെ എത്തുന്ന പുത്തൻ ആര്‍.സി. ബുക്കുകളുടെ വിതരണം ഒക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്ത് ആരംഭിച്ചേക്കും. ഇനിമുതൽ ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് പകരമായി എ.ടി.എം. കാര്‍ഡിന് സമാനമായി പേഴ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന പുത്തൻ മാതൃകയിലാണ് ആര്‍.സി. ബുക്ക് കൈയില്‍ കിട്ടുക. ഇതിനുള്ള സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി മോട്ടോര്‍…

Read More

കുളിക്കുന്നതിനിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീണു; മൂന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം

തിരൂർ:തിരുനാവായ സൗത്ത് പല്ലാറിൽ വെള്ളക്കെട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. വാക്കാട് സ്വദേശി മമ്മിക്കാനകത്ത് അബ്ദുറഹീമിന്റെ മകൻ മുഹമ്മദ് മുസമ്മിൽ (8) ആണ് മരിച്ചത്. വാക്കാട് കടപ്പുറം എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.കഴിഞ്ഞ ദിവസം സൗത്ത് പല്ലാറിൽ ബന്ധുവീട്ടിൽ വിരുന്ന് വന്നതായിരുന്നു. ഞായർ ഉച്ചയ്ക്ക് കൂട്ടുകാരോടൊപ്പം വീടിനടുത്തുള്ള പാലത്തുംകുണ്ടിലേക്ക് കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീണു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചങ്കിലും ആഴത്തിലേക്ക് താഴ്ന്ന് പോയി. കൂട്ടുകാരുടെ കരച്ചിൽ കേട്ട് ഓടി വന്ന…

Read More

അയൽവാസികൾ തമ്മിലുളള പ്രശ്നം; ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

എറണാകുളം: അയൽവാസികൾ തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് കോലഞ്ചേരിക്ക് സമീപം കടയിരുപ്പിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ അയൽവാസിയായ പാപ്പച്ചന്റെ മകൻ അനൂപിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസികൾ തമ്മിലുളള പ്രശ്നമാണ് വീടുകയറി ആക്രണത്തിന് കാരണമെന്ന് പോലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial