Headlines

പ്രേമലു 50 കോടി ക്ലബിൽ; റെക്കോർഡ് സ്വന്തമാക്കി നസ്ലെൻ

നിരവധി നല്ല മലയാള സിനിമകൾ റിലീസാകുന്ന ഒരു വർഷമായി മാറുകയാണ് 2024. റിലീസ് ചെയ്തതിൽ മിക്ക സിനിമകളും ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചു. 2 മാസത്തിനുള്ളിൽ തന്നെ ആദ്യ 50 കോടി ക്ലബ് ചിത്രവും മലയാളത്തിന് ലഭിച്ചു. പ്രേമലുവാണ് 50 കോടി ക്ലബിൽ എത്തിയ ചിത്രം. പ്രേമലു 50 കോടി ക്ലബിൽ കടന്നപ്പോൾ അൻപത് കോടി ക്ലബ്ബിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി മാറി നസ്‌സ്ലെൻ. വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഭ്രമയുഗവും 50 കോടി ക്ലബ്ബിൽ എത്തും….

Read More

ബലാത്സംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ

അയർക്കുന്നം: ബലാത്സംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ചെത്തിമറ്റം ഇല്ലിക്കൽ വീട്ടിൽ ശിവ സേവ്യർ (34) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. 2021 മെയ് ഇരുപതാം തീയതി അയർക്കുന്നം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അയർക്കുന്നം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽപോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി…

Read More

പാറയ്ക്കൽ
വായനസംഘം
മാതൃഭാഷാദിനാചരണം സംഘടിപ്പിച്ചു

വെഞ്ഞാറമൂട് :പാറയ്ക്കൽ ഗവൺമെൻറ് യു.പി.എസിൽ പാറയ്ക്കൽ,വായനസംഘം മാതൃഭാഷാദിനാചരണവും 100 മത് പുസ്തക വായന അവതരണവും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചടങ്ങിൽപി.ടി.എ.പ്രസിഡന്റ് അജിത് !സിംഗ്അധ്യക്ഷനായി. ചടങ്ങിൽ കണിയാപുരം ബി.പി.ഒ.ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, മാഗസിൻ പ്രകാശനം നിർവഹിച്ചു. എഴുത്തുകാൻ മനു ആലിയാട് ആശംസാ പ്രസംഗം നടത്തി. സ്കൂൾഹെഡ്മിസ്ട്രസ് ബിന്ദു സ്വാഗതവും അദ്ധ്യാപിക സൗമ്യ ചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ രംഗങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾ തയ്യാറാക്കി അച്ചടിച്ച…

Read More

മലപ്പുറത്ത് ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം; കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: എടവണ്ണപ്പാറയില്‍ ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടി കരാട്ടെ പരീശിലനത്തിന് പോയിരുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് കരാട്ടെ അധ്യാപകന്‍ സിദ്ദിഖലിയെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് വീടിന് 100 മീറ്റര്‍ മാത്രം അകലെ ചാലിയാറില്‍ 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടക്കം മുതല്‍ തന്നെ കുട്ടിയുടെ മരണത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു….

Read More

റേഷന്‍ കാര്‍ഡ് ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച് 18ന് മുന്‍പ് പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച് 18ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. മാര്‍ച്ച് 31 വരെ സമയമുണ്ടെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, തീയതി മാറ്റിയതില്‍ പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു വ്യക്തതയില്ല. കാര്‍ഡ് ഉടമകള്‍ ജീവിച്ചിരിക്കുന്നുവെന്നും മുന്‍ഗണനാ കാര്‍ഡിന് (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) അര്‍ഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിങ് ചെയ്യുന്നത്. 18ന് മുന്‍പ് പൂര്‍ത്തിയാക്കുന്നതിനായി മാര്‍ച്ച് 15, 16, 17 തീയതികളില്‍ എല്ലാ താലൂക്കിലും ക്യാംപുകള്‍ നടത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജ്, തോക്കുമായി അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി പ്രതി

തിരുവനന്തപുരം : നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി തോക്കുമായി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി. അക്ഷരാർത്ഥത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ഞെട്ടിച്ച സംഭവം ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് നടന്നത്. നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയായ കല്ലമ്പലം സ്വദേശി സതീഷ് സാവണാണ് തോക്കുമായി മെഡിക്കൽ കോളേജിനുള്ളിൽ കയറിയത്. ശേഷം ഇയാൾ അത്യാഹിത വിഭാഗത്തിനുളളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് സുരക്ഷാ ജീവനക്കാർ ഇടപെട്ടതോടെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ സുരക്ഷാ ജിവനക്കാരുടെ പിടിയിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെട്ടു.

Read More

ക്യാമ്പസിൽ വിദ്യാർത്ഥി സംഘർഷം;കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

തൃശൂര്‍: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അടിപിടിയിൽ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ നേടി. മര്‍ദനമേറ്റവര്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ്. എസ്.എഫ്.ഐയില്‍നിന്നും മാറിയ ഇവരുടെ നേതൃത്വത്തിലാണ് നാടക പരിശീലനം നടക്കുന്നത്. രാത്രിയില്‍ നടക്കുന്ന പരിശീലനത്തിന് പുറത്ത് നിന്നുള്ളവര്‍ എത്തിയത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ചോദ്യംചെയ്തിരുന്നു. ഇത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ…

Read More

യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി

തിരുവനന്തപുരം:യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകും – മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി നന്നായി ഇടപഴുകുന്നവരാണ് ഇന്നു സർക്കാരിലുള്ളതെന്നും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഏകദേശ ധാരണ സർക്കാരിനുണ്ടെന്നും…

Read More

കൊല്ലത്ത് സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

കൊല്ലം : കൊല്ലത്ത് സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടു സ്കൂ‌ൾ വിദ്യാർഥികൾ മരിച്ചു. കൊല്ലം ക്രിസ്തു‌രാജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു സയൻസ് വിദ്യാർഥികളായ ചിന്നക്കട ബംഗ്ലാവ് പുരയിടം ഷീജ ഡെയിലിൽ സേവ്യറിൻ്റെ മകൻ അലൻ സേവ്യർ, തിരുമുല്ലവാരം രാമേശ്വരം നഗർ അപ്പൂസ് ഡെയിലിൽ സജിയുടെ മകൻ ആൽസൻ എസ് വർഗീസ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആശ്രാമം ശങ്കേഴ്സ് ആശുപത്രി റോഡിലായിരുന്നു അപകടം. കൊല്ലത്തു നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി…

Read More

സ്കൂട്ടറിൽ ബൈക്കിടിച്ചു; മിനി ലോറിക്കടിയിലേയ്ക്ക് തെറിച്ച് വീണ ഫോട്ടോഗ്രാഫറായ യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍: ബൈക്കിടിച്ച് മിനി ലോറിക്കടിയിലേയ്ക്ക് തെറിച്ച് വീണ് സ്‌കൂട്ടര്‍യാത്രികയായ യുവതി മരിച്ചു. പി.ബി. ബിനിമോള്‍ (43) ആണ് മരിച്ചത്. ബെല്‍റ്റാസ് നഗറില്‍ പേപ്പാറ വീട്ടില്‍ പി.എസ്. ഡെന്നിയുടെ ഭാര്യയാണ് ബിനിമോള്‍. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്തേ മുക്കാലോടെ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ വഞ്ചിക്കുളത്തിനെ സമീപം വച്ച് ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് താഴെ വീണ ഇവരുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഓടി കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോട്ടോഗ്രാഫറായ ബിനിമോള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial