Headlines

ശംഖുമുഖത്തെ വെഡിങ് ഡെസ്റ്റിനേഷനിൽ നാളെ ആദ്യ വിവാഹം

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ ആദ്യ വെഡിങ് ഡെസ്റ്റിനേഷനിലെ ആദ്യവിവാഹം നാളെ. ശംഖുമുഖം ബീച്ച് പാർക്കിലാണ് ന്യൂജെൻ കല്യാണ വേദി ഉദ്‌ഘാടനത്തിനൊരുങ്ങുന്നത്. മലയാളികൾക്കേറെ പ്രിയപ്പെട്ടതാണ് കടൽതീരവും കടപ്പുറം കാഴ്ചകളുമെല്ലാം. വൈകുന്നേരങ്ങളിലും മറ്റും കൂട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം കടൽകാറ്റും അലകടലിന്റെ സൗന്ദര്യവും ആസ്വദിച്ചിരിക്കാൻ ആഗ്രഹിക്കാത്തവരുണ്ട്? അത്തരം അനുഭവങ്ങൾക്ക് മാറ്റ് കൂട്ടുന്നതാണ് വിദേശരാജ്യങ്ങളിലേതിനു സമാനമായി തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ള വെഡിങ് ഡെസ്റ്റിനേഷന്‍. ശംഖുമുഖം ബീച്ചിന് സമീപത്തെ ബീച്ച് പാര്‍ക്കിലാണ് മനോഹരമായ വെഡിങ് ഡെസ്റ്റിനേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുന്നത്. കടലിന്‍റെ പശ്ചാത്തലത്തില്‍ അലങ്കരിച്ച ഓപ്പണ്‍ കല്യാണ…

Read More

തിരുവനന്തപുരത്ത് സ്കൂൾ ബസിന് തീപിടിച്ചു, അഗ്നിശമനസേന ഉടനെത്തി തീ അണച്ചതിനാല്‍ ഒഴിവായത് വൻദുരന്തം

തിരുവനന്തപുരം: ഷെഡിൽ പാര്‍ക്ക് ചെയ്തിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. അഗ്നിരക്ഷാസേന ഉടനെത്തി തീയണച്ചതിനാൽ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം മുടവന്മുകൾ ചെമ്പക കിന്റെർഗാർഡൻ സ്കൂളിന്‍റെ വാനിനാണ് തീപിടിച്ചത്. വിവരം അറിഞ്ഞതിനെ തുടർന്നു അഗ്നിശമനസേന സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വാൻ തീപിടിക്കുന്നത് കണ്ട രാഹുൽ എന്നയാളാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. ആശുപത്രി ഫർണീച്ചർ എക്സ്പോർട്ട് ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ ആണ് സ്കൂൾ വാൻ പാർക്ക്‌ ചെയ്തിരുന്നത്….

Read More

അബിഗേലിനെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്ത്

കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. അബിഗേലിനെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ മൂന്ന് വിദ്യാർത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാ ചിത്രം തയാറാക്കും. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം…

Read More

ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളിൽ തീരുമാനമായെന്ന് ഗവർണർക്ക് വേണ്ടി, അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും. ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് ഗവർണർ ഇന്നലെ അയച്ചിരുന്നു. ഒരു ബില്ലിൽ ഒപ്പിടുകയും ചെയ്തു. ഈക്കാര്യമാകും കോടതിയെ ധരിപ്പിക്കുക. നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹർജികൾ പരിഗണനയ്ക്ക് എത്തവേ കോടതിയിൽ എത്തുന്നതിന് തൊട്ടു മുൻപായി മാത്രം, ഗവർണർമാർ ബില്ലിൽ നടപടി എടുക്കുന്നതിൽ സുപ്രീംകോടതിയുടെ വിമർശനം ഉയർത്തിരുന്നു. ഗവർണർ തീക്കൊണ്ട് കളിക്കരുത്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും

പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും കോടതി വിധിച്ചു. പെരിന്തൽമണ്ണ കട്ടിപ്പാറ ഇളത്തുരുത്തിയിൽ രവീന്ദ്രനാണ് (63) പ്രതി. ഇയാളെ പോക്സോ സ്പെഷൽ കോടതി ജഡ്ജി സൂരജ് ആണ് ശിക്ഷിച്ചത്. രണ്ട് ഐ.പി.സി വകുപ്പുകളിലും രണ്ട് പോക്സോ വകുപ്പുകളിലും 20 വർഷം വീതം കഠിനതടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. പെരിന്തല്‍മണ്ണ…

Read More

വയനാട്ടിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി : വയനാട്ടിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട കേസിൽ പ്രതിയായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിലായി. മാനന്തവാടി പാലാക്കോളി തോപ്പിൽ വീട്ടിൽ ഋഷികേഷ് സാഹിനി (24) ആണ് ചേകാടി പാലത്തിനു സമീപം എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കും മുപ്പത് ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. ഋഷികേശ് സമാന കുറ്റകൃത്യം നടത്തിയതിന് മുമ്പും പിടിയിലായിട്ടുണ്ട്. 2018- ൽ കർണാടകയിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ബൈക്കിൽ കടത്തിക്കൊണ്ടു…

Read More

അവര്‍ വെളിച്ചത്തിലേക്ക്; തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും 17-ാം നാള്‍ പുറത്തേക്ക്

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും 17-ാം നാള്‍ പുറത്തേക്ക്. 17 ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനും രക്ഷാപ്രവര്‍ത്തനത്തിനും ഒടുവിലാണ് തൊഴിലാളികള്‍ പുറത്തേക്കിറങ്ങുന്നത്. 17 തൊഴിലാളികളേയും പുറത്തെത്തിച്ചിട്ടുണ്ട്. മറ്റ് തൊഴിലാളികളെ അതീവ ശ്രദ്ധയോടെ ഓരോരുത്തരെയായി തുരങ്കത്തിന് പുറത്തേക്ക് ഇറക്കിവരുകയാണ്. പുറത്തേക്കെത്തിയ തൊഴിലാളികളോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംസാരിച്ചു. തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. ഡ്രില്ലിങ് പ്രവര്‍ത്തനം വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും കയറുകളും ലൈറ്റുകളും സ്ട്രെച്ചറുകളും…

Read More

പെരുമ്പാവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ണൂരിൽ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ണൂരിൽ നിന്നും കണ്ടെത്തി. ഇന്നലെ രാത്രി 12.30 ഓടെയാണ് ട്രെയിനിൽ നിന്നും ആർപിഎഫ് ഉദ്യോഗസ്ഥരാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇവരെ പെരുമ്പാവൂർ പൊലീസ് കണ്ണൂരിലെത്തി കൊച്ചിയിലെത്തിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം പെൺകുട്ടികളെ വീട്ടുകാർക്ക് വിട്ടു നൽകുമെന്നാണ് വിവരം. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച വൈകീട്ടു മുതല്‍ കാണാതായത്. ഒരേ ക്ലാസില്‍ പഠിക്കുന്ന ഇവർ സ്‌കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്തുന്നത്. തിങ്കളാഴ്ച സന്ധ്യകഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ്…

Read More

ചടയമംഗലം നിയോജകമണ്ഡലത്തിലെ ഒരുപഞ്ചായത്തിലും ഒറ്റയ്ക്കുനിന്നാൽ സി.പി.എം ജയിക്കില്ല; സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഇനി സഹിക്കാനാകില്ലെന്ന് സിപിഐ

കൊല്ലം: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഇനി സഹിക്കാനാകില്ലെന്ന് സിപിഐ. സിപിഐ – സിപിഎം സംഘർഷം നിലനിൽക്കുന്ന കടയ്ക്കലിൽ സിപിഐ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉയർത്തിയത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഗുണംചെയ്യുക വർഗീയ ഫാസിസ്റ്റ് ശക്തികൾക്കാണെെന്ന് യോഗം ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫാസിസത്തിനെതിരേ ഒരുമിച്ചു പോരാടേണ്ട സമയത്ത് കമ്പിപ്പാര, വടിവാൾ, ബോംബ് രാഷ്ട്രീയമാണ് സി.പി.ഐക്കെതിരേ സി.പി.എം. നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം വളർത്തുന്ന ക്രിമിനലുകൾ നാടിനാപത്താണെന്നും അദ്ദേഹം പറഞ്ഞു….

Read More

അബിഗേലുമായി യുവതി ആശ്രാമം മൈതാനത്തെത്തിയത് ഓട്ടോറിക്ഷയിൽ; കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന യുവതിയെന്ന് സംശയം

കൊല്ലം: കാണാതായ ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയവ‍ര്‍ക്കായി പൊലീസ് അന്വേഷണം ഊ‍ര്‍ജ്ജിതമാക്കി. കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചത് 35 വയസ് പ്രായം തോന്നുന്ന സ്ത്രീയാണെന്നാണ് എസ്എൻ കോളേജ് വിദ്യാര്‍ത്ഥികളുടെ മൊഴി. ഇത് പ്രകാരം പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നും യുവതി കുട്ടിയുമായി ആശ്രാമം മൈതാനത്ത് എത്തിയത് ഓട്ടോറിക്ഷയിലാണെന്ന് മനസിലായി. ഈ ഓട്ടോറിക്ഷാ ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞു. പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് വിളിച്ചുവരുത്തി. എന്നാൽ തനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ത്രീയാണ് ഓട്ടോറിക്ഷയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial