Headlines

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കോവളത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കാട്ടാക്കട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ഊരൂട്ടമ്പലം ഗോവിന്ദമംഗലം തകിടിയിൽ തോട്ടരികത്തുവീട്ടിൽ ഗോകുൽ(23) ആണ് പിടിയിലായത്. കാട്ടാക്കട പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ടാനച്ഛൻ പീഡിപ്പിച്ചതായി കാട്ടാക്കട പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഗോകുൽ പിടിയിലാകുന്നത്. ഇൻസ്റ്റാഗ്രാം വഴിയാണ് ഗോകുൽ കാട്ടാക്കട സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയെ പ്രതി കോവളത്ത് ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ് പെൺകുട്ടിയുടെ അമ്മ. കഴിഞ്ഞ 24ന്…

Read More

5 വയസ് മുതൽ പെൺകുട്ടിക്ക് പീഡനം, ബന്ധുവായ പ്രതിക്ക് 95 വർഷം തടവ്

ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 5 വയസു മുതൽ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 95 വർഷം തടവും 2.6 ലക്ഷം രൂപ പിഴയും ശിക്ഷ. 2022 മാർച്ചിൽ കുത്തിയതോട് പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം കുമ്പളങ്ങി പഞ്ചായത്ത് 11-ാം വാർഡിൽ കാളങ്ങാട്ട് വീട്ടിൽ ഷിബു (54) നെയാണ് ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ 20 വർഷം തടവ് അനുഭവിച്ചാൽ മതി. പിഴ…

Read More

കെഎസ്ആർടിസിയും സ്‌മാർട്ട് ആകുന്നു; ജനുവരി മുതൽ ബസിൽ ഡിജിറ്റൽ പേയ്മെന്റ്

ബസ് യാത്രികർക്ക് ഏറെ തലവേദനയായിരുന്ന “ചില്ലറ’ പ്രശ്നം പരിഹരിക്കാനൊരുങ്ങി കെഎസ്ആർടിസി.ജനുവരി മുതൽ കെഎസ്ആർടിസിയിൽ ഡിജിറ്റൽ പണമിടപാടിന് സൗകര്യമൊരുക്കാനുള്ള നടപടി അധികൃതർ ആരംഭിച്ചു കഴിഞ്ഞു. മുഴുവൻ കെഎസ്ആർടിസി ബസുകളിലും ഇത് നടപ്പാക്കാനാണ് പദ്ധതി. യാത്രക്കാരിൽ നിന്ന് ടിക്കറ്റിൻറെ പണം നേരിട്ട് വാങ്ങുന്നതിനൊപ്പം ഡിജിറ്റലായും ടിക്കറ്റ് ചാർജ് സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂ ആർ കോഡ് എന്നി മാർഗങ്ങളിലൂടെയും ടിക്കറ്റ് ചാർജ് നൽകാനാകും. ടിക്കറ്റ് ഡിജിറ്റലായി ഫോണിൽ ലഭിക്കും. ഇതിനൊക്കെ സംവിധാനമുള്ള…

Read More

കൊല്ലം പുനലൂരിൽ വാഹനാപകടം; മുൻ കായികതാരം ഓംകാർ നാഥ് അന്തരിച്ചു

കൊല്ലം: പുനലൂർ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ മുൻകായിക താരത്തിന് ദാരുണാന്ത്യം. കൊല്ലം തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25) ആണ് മരിച്ചത്. ദേശീയ മെഡൽ ജേതാവും കോതമംഗലം എംഎ കോളേജ് മുൻ കായിക താരവുമായിരുന്നു ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ്. ഇന്നലെ രാത്രി 11.15-ഓടെയാണ് അപകടം നടന്നത്. അമിത വേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓംകാറിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും…

Read More

അമ്മയുടെ മുന്നിൽ വച്ച് അച്ഛനെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊന്നു

കൊല്ലം:സാമ്പത്തിക തർക്കങ്ങളെ തുടർന്ന് കിടപ്പുരോഗിയായ അച്ഛനെ പെട്രോൾ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി. കൊല്ലം പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ മകൻ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ ഓട്ടോഡ്രൈവറായ എസ്.അനിൽകുമാറിനെ (52) പൊലീസ് അറസ്റ്റ് ചെയ്‌തു. അമ്മ വസുമതിയുടെ (72) കൺമുന്നിൽ വച്ചാണ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. അക്രമം നടത്തിയ ശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന അനിൽകുമാറിനെ പരവൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു….

Read More

കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്തു.

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു. ബുധനാഴ്ച രാവിലെ കിണറ്റില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച്‌ പുറത്തെത്തിച്ച്‌ കൂട്ടിലാക്കി പരിശോധനക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. അവശനിലയിലായിരുന്നു പുലി. കൂട്ടിലാക്കി അല്‍പസമയത്തിനകമാണ് ചത്തതെന്നാണ് അറിയുന്നത്. കിണറ്റിനുള്ളില്‍ വലയിറക്കി പുലിയെ കയറ്റി പകുതി ദൂരം ഉയര്‍ത്തിയ ശേഷമാണു മയക്കുവെടി വെച്ചത്. വെറ്ററിനറി സര്‍ജൻ അജേഷ് മോഹൻദാസിെൻറ നേതൃത്വത്തിലാണു മയക്കുവെടി വച്ചത്. തുടര്‍ന്ന് കൂട്ടിലേക്ക് മാറ്റി കണ്ണവത്തെത്തിക്കുകയായിരുന്നു. പുലിയുടെ പോസ്റ്റ്മോര്‍ട്ടം വ്യാഴാഴ്ച വയനാട്ടില്‍ വച്ചു നടത്തും. കിണറിെൻറ സംരക്ഷണ ഭിത്തി തകര്‍ത്ത്…

Read More

തുടർച്ചയായ നിയമലംഘനങ്ങൾ; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി

തിരുവനന്തപുരം: തുടർച്ചയായ നിയമലംഘനങ്ങളെ തുടർന്ന് റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. ഗതാഗത സെക്രട്ടറിയാണ് നിരന്തരമായി നിയമലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് പെർമിറ്റ് റദ്ദാക്കിയത്. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു

Read More

പഠന ദിനങ്ങൾ കുറക്കുക; സംസ്ഥാനത്ത് നാളെ ഐ ടി ഐ കളിൽ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഐ.ടി.ഐ കളിലെ പഠന ദിവസം അഞ്ചാക്കണമെന്ന് ആവശ്യപ്പെട്ട് AISF സംസ്ഥാനത്തെ ഐ ടി ഐ കളിൽ നാളെ (30-11-2023) പഠിപ്പ് മുടക്കും. ഐടിഐകളിലെ പരിശീലന മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാരിന് കീഴിലെ ഡിജിടി 2022 മുതൽ ഒരു വർഷത്തെ പാഠ്യ സമയം 1600 മണിക്കൂറിൽ നിന്നും1200 മണിക്കൂർ ആക്കി കുറച്ചിരുന്നു. കേരളത്തിലെ ഐടിഐ കൾ നിലവിൽ ശനിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ 6 ദിവസം ആണ് പ്രവർത്തിച്ചുവരുന്നത്. കേരളത്തിന് പുറത്തുള്ള മിക്ക സംസ്ഥാനങ്ങളിലും ആഴ്ചയിൽ അഞ്ചു ദിവസമാണ് ഐടിഐ…

Read More

ഏഴു വയസ്സുകാരിക്ക് മിഠായി നൽകിയ ശേഷം പീഡനത്തിനിരയാക്കി; 63 വയസ്സുകാരന് 80 വർഷം കഠിന തടവ്

പെരിന്തല്‍മണ്ണ: ഏഴുവയസ്സുകാരിക്ക് മിഠായി നൽകിയ ശേഷം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി കുട്ടിപ്പാറയില്‍ താമസിച്ചിരുന്ന ഇളത്തുരുത്തിയില്‍ രവീന്ദ്രനെ(63)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടു വകുപ്പുകളും പോക്സോ നിയമത്തിലെ രണ്ടു വകുപ്പുകളും പ്രകാരം 20 വര്‍ഷംവീതം കഠിനതടവും പതിനായിരം രൂപവീതം പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്തപക്ഷം ആറുമാസംവീതം കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി….

Read More

പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; നാലുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്

കോട്ടയം: പെട്രോൾ പമ്പ് ആക്രമിച്ച് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ സ്വദേശികളായ ഷിന്‍റോ (22), ഷാലു (20), ആയാംകുടി സ്വദേശി രതീഷ്(30), പുന്നത്തറ സ്വദേശി സുധീഷ്(24) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് സൗജന്യമായി പെട്രോൾ നൽകാത്തതിനെ തുടർന്ന് പ്രതികൾ ജീവനക്കാരനെ ആക്രമിച്ചത്. പമ്പ് ജീവനക്കാരൻ സന്ദീപിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികൾ സംഘം ചേർന്ന് കിസ്മത്ത് പടി യിലെ പൊൻമാങ്കൽ പമ്പിലെ ജീവനക്കാരനെ അക്രമിച്ച കേസിലാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial