Headlines

ഒന്നര കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി നിഖില അറസ്റ്റിൽ

കണ്ണൂർ: ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിലായി. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി നിഖിലയാണ് എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇരുപത്തൊൻപതുകാരിയായ നിഖില വീടിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പയ്യന്നൂരിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു നിഖില. ബുള്ളറ്റ് ലേഡി എന്ന് നാട്ടിൽ അറിയപ്പെടുന്ന നിഖില ധാരാളം യാത്രകൾ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നതായി എക്‌സൈസ് പറഞ്ഞു. നിഖിലയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന…

Read More

കളമശ്ശേരി സ്ഫോടനം മരണം ഏഴായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്‌ മരിച്ചത്‌. 78 വയസായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌. ഇതോടെ ആകെ മരണം 7 ആയി.  നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. 

Read More

എ പി ജയനെതിരായ നടപടി.പത്തനംതിട്ടയിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ കൂട്ടരാജിക്ക് ഒരുങ്ങുന്നു.

അടൂർ : പത്തനംതിട്ട ജില്ലയിലെ സിപിഐ ജില്ലാ-മണ്ഡലം -ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ രാജിക്കൊരുങ്ങുന്നതായി സൂചന.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് എ പി ജയനെതിരെ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ജില്ലാ സമ്മേളനത്തിൽ മത്സരത്തിലൂടെയായിരുന്നു രണ്ട് തവണ എപി ജയൻ ജില്ലാ സെക്രട്ടറിയായത്.ആദ്യതവണ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിനെയും രണ്ടാമത്തെ തവണ എം കെ വിദ്യാധരനെയും വ്യക്തമായ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.എപി ജയൻ ജില്ലാ സെക്രട്ടറി ആയതിനുശേഷം പത്തനംതിട്ട ജില്ലയിൽ സിപിഐക്ക് അഭൂതപൂർവ്വമായ വളർച്ചയാണ് ഉണ്ടായത്. അടൂർ…

Read More

വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ സമരം; എം. സ്വരാജിനും എ.എ റഹീമും കുറ്റക്കാർ, ശിക്ഷവിധിച്ച് കോടതി

തിരുവനന്തപുരം: എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷമുണ്ടായതുമായി ബന്ധപ്പെട്ട കേസിൽ എ.എ. റഹീം എം.പിയ്ക്കും എം. സ്വരാജിനും ഒരു വര്‍ഷത്തെ തടവിനും 5000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരു നേതാകളും കുറ്റകാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2010ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, നിയമവിരുദ്ധമായി കൂട്ടംകൂടി തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. 2010ല്‍…

Read More

അരുന്ധതി റോയിക്ക് പി.ജി സംസ്‌കൃതി പുരസ്‌കാരം

തിരുവനന്തപുരം: മൂന്നാമത് പി.ജി സംസ്‌കൃതി പുരസ്‌കാരം എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിക്ക്. മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ സ്മരണാര്‍ഥം നല്‍കുന്ന അവാർഡ് ആണിത്. എം.എ ബേബി ചെയര്‍മാനും കെ.ആര്‍ മീര, ഷബ്‌നം ഹശ്മി എന്നിവരുമാണ് ജൂറി അംഗങ്ങൾ. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രണ്ടാമത് പി.ജി സംസ്‌കൃതി പുരസ്‌കാര ജേതാവുമായ എന്‍ റാം ഡിസംബര്‍ 13-ന് വൈകിട്ട് മൂന്നുമണിക്ക് അയ്യങ്കാളി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ അരുന്ധതി റോയിക്ക് പുരസ്‌കാരം…

Read More

കേരള വര്‍മയില്‍ എസ്എഫ്‌ഐ തന്നെ: റീ കൗണ്ടിംഗില്‍ അനിരുദ്ധന് മൂന്ന് വോട്ടുകള്‍ക്ക് ജയം

തൃശ്ശൂർ: കേരളവർമ്മ കോളജ് യൂണിയൻചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധന് വിജയം. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലിൽ അവസാന നിമിഷത്തിലാണ് 3 വോട്ട് ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ജയിച്ചത്. ഹൈക്കോടതി നിർദേശപ്രകാരമാണ് റീ കൗണ്ടിങ് നടത്തിയത്. അനിരുദ്ധന് 892 ഉം ശ്രീക്കുട്ടന് 889 ഉം വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ചെയർമാൻ സ്ഥാനാർഥികളും വിദ്യാർഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേർന്നാണ് വോട്ടെണ്ണൽ തീരുമാനിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ്…

Read More

ഡിസിസി മുൻ പ്രസിഡണ്ട് എ.വി ഗോപിനാഥ് നവകേരള സദസ്സിൽ

പാലക്കാട്: കോൺഗ്രസ് വിമതനും മുൻ ഡിസിസി പ്രസിഡന്റുമായ എ വി ഗോപിനാഥ് നവകേരളസദസിന്‍റെ പ്രഭാതയോഗത്തിൽ പങ്കെടുക്കാനെത്തി. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. സുരേഷ് ബാബു, ഗോപിനാഥിനെ വീട്ടിൽപോയി കൊണ്ടുവരികയായിരുന്നു. താനിപ്പോഴും കോൺഗ്രസുകാരനാണ്,കോൺഗ്രസുകാരനായി തുടരണമെന്ന് ആഗ്രഹിക്കുന്നയാളാണെന്നും എവി ഗോപിനാഥ് പ്രതികരിച്ചു. നവകേരള സദസ്സ് ബഹിഷ്കരണ ആഹ്വാനം യുഡിഎഫിന്റേതാണെന്നും തന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാനാകില്ല. സി പി എം ജില്ലാ സെക്രട്ടറി അങ്ങനെ ആരെയും വണ്ടിയിൽ കയറ്റില്ലല്ലോയെന്ന് അദ്ദേഹം…

Read More

മകൾ അനുപമയുടെ ചിത്രം പുറത്ത്; പത്മകുമാർ ഒന്നാം പ്രതി; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഓയൂർ : ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാർ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകൾ അനുപമ മൂന്നാം പ്രതി. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. ലോൺ ആപ്പ് വഴിയും വായ്‌പയെടുത്തെന്ന് പത്മകുമാറിന്റെ മൊഴി. 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ കൂടിയാണ് അനുപമ. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകൾ ഏറെയും….

Read More

‘ഒരു വര്‍ഷം മുന്‍പേ നമ്പര്‍ പ്ലേറ്റ് തയാര്‍; കുട്ടികളെ തേടി കറങ്ങി; വന്‍ ആസൂത്രണം

കൊല്ലം :ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ നടത്തിയത് ആസൂത്രിത കുറ്റകൃത്യമെന്ന് എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍. ആദ്യദിവസം തന്നെ ലഭിച്ച സൂചന നിര്‍ണായകമായി. കൊല്ലം ജില്ലയില്‍ നിന്നുള്ളവര്‍ തന്നെ പ്രതികളെന്ന് വ്യക്തമായിരുന്നു. നാലു ദിവസത്തെ നിരന്തര അന്വേഷണത്തിന് ഒടുവിലാണ് പ്രതികളിലേക്ക് എത്തിയത്. പ്രതികള്‍ വന്‍ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം ചെയ്തത്. കടുത്ത സാമ്പത്തിക പ്രശ്നത്തിലായിരുന്ന പത്മകുമാര്‍ ഒരുവര്‍ഷമായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ആദ്യ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത് ഒരു വര്‍ഷം മുന്‍പാണ്. കാറുമെടുത്ത് പല സ്ഥലങ്ങളിലും കുട്ടികളെ തേടിപ്പോയി….

Read More

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം: മലപ്പുറം മുന്നിൽ

തി​രു​വ​ന​ന്ത​പു​രം:ത​ല​സ്ഥാ​ന ന​ഗ​രി​ക്ക്​ ശാ​സ്​​ത്ര വി​സ്മ​യ​ങ്ങ​ളു​ടെ പു​തി​യ കാ​ഴ്ച​ക​ളൊ​രു​ക്കി 55ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ര​ണ്ട് ദി​ന​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യു​ടെ മു​ന്നേ​റ്റം. 311 പോ​യ​ന്‍റു​മാ​യാ​ണ് മ​ല​പ്പു​റം കു​തി​പ്പ്​ തു​ട​രു​ന്ന​ത്. കോ​ഴി​ക്കോ​ടും (302), തൃ​ശൂ​രും (298) ആ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. ആ​തി​ഥേ​യ​രാ​യ തി​രു​വ​ന​ന്ത​പു​രം അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. 50 ഇ​ന​ങ്ങ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച മ​ത്സ​ര​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​യി. സ്കൂ​ൾ ത​ല​ത്തി​ൽ 52 പോ​യ​ൻ​റു​മാ​യി വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​ ​ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സാ​ണ് മു​ന്നി​ൽ. 50 പോയൻറുമായി പാലക്കാട് വാണിയാംകുളം ടി.ആർ.കെ എച്ച്.എസ്.എസാണ് തൊട്ടുപിന്നിൽ. 48…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial