Headlines

പാർട്ടി ഓഫീസും പൂട്ടി ഓഫീസ് സെക്രട്ടറി സ്ഥലംവിട്ടു; കമ്മിറ്റി കൂടാനെത്തിയ എഐവൈഎഫ് നേതാക്കൾ പുറത്ത്; പത്തനംതിട്ട സിപിഐയിൽ പുതിയ വിവാദം

പത്തനംതിട്ട: പാർട്ടി ജില്ലാ സെക്രട്ടറി എ പി ജയനെ മാറ്റിയതിന് പിന്നാലെ സിപിഐ ജില്ലാ കൗൺസിൽ ഓഫീസും പൂട്ടി ഓഫീസ് സെക്രട്ടറിയും സ്ഥലംവിട്ടു. കഴിഞ്ഞ ദിവസം പാർട്ടി ഓഫീസിൽ കമ്മിറ്റി കൂടാനായി എഐവൈഎഫ് പ്രവർത്തകരെത്തിയപ്പോഴാണ് പൂട്ടിക്കിടക്കുന്ന ഓഫീസ് കണ്ടത്. ഇതോടെ, എഐവൈഎഫ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടിവ് യോഗം മറ്റൊരിടത്ത് നടത്തുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ സിപിഐയിൽ വിഭാഗീയത രൂക്ഷമാകുന്നു എന്നാണ് റിപ്പോർട്ട്. ജില്ലാ കൗൺസിൽ ഓഫീസും പൂട്ടി സെക്രട്ടറി പോയത് പുതിയ വിവാദങ്ങൾക്കാണ് തിരികൊളുത്തുന്നത്. ഓഫീസ് സെക്രട്ടറി കോയമ്പത്തൂർ…

Read More

സിനിമാ പ്രവർത്തകരാണെന്ന വ്യാജേന വാടകവീട്ടിൽ മയക്ക് മരുന്ന് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി : സിനിമാ പ്രവർത്തകരാണെന്നവ്യാജേന വീട് വാടകയ്ക്കെ‌ടുത്ത് മയക്ക് മരുന്ന് വിൽപ്പന നടത്തിയ 2 പേരെ പിടികൂടി. വടക്കൻ പറവൂർ കരുമാല്ലൂർ തട്ടാമ്പടി സ്വദേശി നിഥിൻ വേണുഗോപാൽ, നീറിക്കോട് സ്വദേശി നിഥിൻ വിശ്വൻ എന്നിവരാണ് പിടിയിലായത്. 19 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി. ഇരുവരും സിനിമ പ്രവർത്തകരെന്ന വ്യാജേനയാണ് വീട് വാടകയ്ക്ക് എടുത്ത് വൻ തോതിൽ മയക്ക്‌മരുന്ന് വില്പന നടത്തിവന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു.

Read More

സിപിഐഎം സിപിഐയെ കണ്ട് പഠിക്കണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം : സിപിഐഎം സിപിഐയെകണ്ട് പഠിക്കണമെന്ന് കെ മുരളീധരൻ എംപി. ഇൻഡ്യ സഖ്യത്തിലെ ജനാധിപത്യ മൂല്യങ്ങൾ സിപിഐ ഉയർത്തിപ്പിടിച്ചു. തെലങ്കാനയിൽ ഒറ്റയ്ക്ക് മത്സരിച്ച സിപിഐഎമ്മിന് കെട്ടിവെച്ച കാശ് പോയി എന്നും കെ മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലെ തോൽവി വിലയിരുത്തും. തെലങ്കാനയിലേത് കൂട്ടായ്മയുടെ വിജയമെന്നും കെ മുരളീധരൻ പറഞ്ഞു. ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ കോൺഗ്രസ് വിസമ്മതിച്ചതോടെയാണ് സിപിഐഎം തെലങ്കാനയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുത്തത്. എന്നാൽ തീരുമാനം സിപിഐഎമ്മിന് തിരിച്ചടിയാണ് സമ്മാനിച്ചത്. മത്സരിച്ച ഒരു സീറ്റിൽ പോലും…

Read More

തദ്ദേശ സേവനങ്ങൾ കിട്ടാൻ ജനുവരി മുതൽ കെ-സ്‌മാർട്ട്

തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് ലഭ്യമാക്കാനും ഇ – ഗവേണൻസ് കൂടുതൽ കാര്യക്ഷമമാക്കാനും ജനുവരി 1 മുതൽ കെ – സ്‌മാർട്ട് പോർട്ടൽ. പല സേവനങ്ങൾക്കും പല സൈറ്റുകളിൽ പോകുന്നതിന് പകരം ഏകീകൃത സംവിധാനമാണ് ലക്ഷ്യം. ആദ്യം മുപ്പതോളം സേവനങ്ങളാണ് ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി എല്ലാ സേവനങ്ങളും കെ – സ്‌മാർട്ട് വഴിയാക്കും. ആദ്യഘട്ടത്തിൽ 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലുമാണ് നടപ്പാക്കുന്നത്. പിന്നീട് പഞ്ചായത്തുകളിലും നിലവിൽ വരും. മൊബൈലിലും പോർട്ടൽ ലഭ്യമാകുന്നതോടെ സേവനങ്ങൾക്കായി ജനങ്ങൾക്ക്തദ്ദേശ…

Read More

പൊലീസെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ നിയമവിദ്യാർഥിനിയും സുഹൃത്തുക്കളും അറസ്റ്റിൽ

കൊച്ചി: പൊലീസെന്ന് അവകാശപ്പെട്ട് ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ നിയമവിദ്യാർഥിനിയും മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായി. കൊച്ചി മുല്ലയ്ക്കൽ റോഡിലെ ഹോസ്റ്റലിൽ ഇക്കഴിഞ്ഞ നവംബർ 15നാണ് സംഭവം. രാത്രി 12 മണിയോടെയാണ് കവർച്ച നടത്തിയത്. എറണാകുളം പോണേക്കര സ്വദേശി സെജിൻ പയസ് (21), ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്‌സൺ ഫ്രാൻസിസ് (39), ആലുവ തൈക്കാട്ടുകര ഡിഡി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്. മാരകായുധങ്ങളുമായി ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ…

Read More

എ പി ജയനെതിരായ നടപടിയിൽ പ്രതിഷേധം; എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തത് 12 പേർ മാത്രം

അടൂർ : എഐവൈഎഫ് പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും എ.പി ജയൻ അനുകൂലികൾ വിട്ട് നിന്നു. എ.പി ജയന് എതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് ശ്രീനാദേവിക്കൊപ്പം കമ്മിറ്റിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് എ പി ജയൻ അനുകൂലികൾ പറഞ്ഞു.മെമ്പർഷിപ്പ് ക്യാംപയിനുമായി ബന്ധപ്പെട്ട് അനധികൃത ഫണ്ട് പിരിവ് നടത്തിയ റാന്നി മണ്ഡലത്തിൽ നിന്നുള്ള ജില്ലാ എക്സിക്യൂട്ടീവ് അംഗം വിപിൻ പൊന്നപ്പനെതിരെ അന്വേഷണം നടത്തണമെന്നും വിട്ടു നിന്ന നേതാക്കൾ പറഞ്ഞു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പരാതി ഒന്നും…

Read More

വനിതകള്‍ക്കായി പി.എസ്.സി.യുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ‘വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍

തിരുവനന്തപുരം: വനിതകള്‍ക്ക് കേരള സിവില്‍ എക്‌സൈസ് വകുപ്പില്‍ ജോലി നേടാന്‍ അവസരം. വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് പ്ലസ് ടു പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നല്ല ശമ്പളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ലക്ഷ്യം വെക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കി കളയരുത്. ഓര്‍ക്കുക ഈ പോസ്റ്റിലേക്ക് പുരുഷന്‍മാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല.എക്‌സൈസ് വകുപ്പില്‍ വനിതാ ഓഫീസര്‍ ട്രെയ്‌നി തസ്തികയിലേക്കാണ് ഇപ്പോള്‍ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും…

Read More

തലശ്ശേരിയിൽ പോക്സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

തലശ്ശേരി – പോക്സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. റിമാഡിലുള്ള ആറളം സ്വദേശി കുഞ്ഞിരാമൻ (48) തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ തൂങ്ങിമരിച്ചു. ഇന്ന് പുലർച്ചെ രണ്ടോടെ ജയിൽ വാർഡനാണ് ഇയാളെ സെല്ലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് അഞ്ചിനാണ് കുഞ്ഞിരാമനെ പോക്സോ കേസിൽ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലശ്ശേരി ഫസ്റ്റ് ക്ലാസ്…

Read More

ഹിന്ദി ഹൃദയഭൂമിയിൽ താമര തന്നെ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ നടന്ന നാലു സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ഭരണത്തിലേക്ക്. കോൺഗ്രസ് അട്ടിമറിയിലൂടെ തെലുങ്കാന പിടിച്ചെടുക്കുന്നു. വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂറുകൾ പിന്നിടുമ്പോൾ, മധ്യപ്രദേശിലെ 230 സീറ്റുകളിൽ 160 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ, കേവലം 67 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നേടാനായത്. രാജസ്ഥാനിലെ 199ൽ 114 സീറ്റുകളും ബിജെപി കരസ്ഥമാക്കുന്ന സാഹചര്യമാണുള്ളത്. 71സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ്. മറ്റു പാർട്ടികൾക്ക് 15 സീറ്റുകളിൽ ലീഡ് ഉണ്ട്….

Read More

മൂന്നര വയസ്സുകാരൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

പാണ്ടിക്കാട് (മലപ്പുറം): മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു.പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.സഹോദരൻ: സജൽ

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial