ബൈക്ക് ബസുമായി കൂട്ടിയിടിച്ചു; പരീക്ഷ കഴിഞ്ഞ് മടങ്ങിയ കോളേജ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട് മരിച്ചു
കൊച്ചി: പരീക്ഷയെഴുതി മടങ്ങിയ വിദ്യാർത്ഥികളുടെ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ആലുവ ഇരുമ്പനത്ത് വീട്ടിൽ ജിസ്മി(19) ആണ് മരിച്ചത്. പറവൂർ മാല്യങ്കര എസ്എൻഎം കോളജിൽ പരീക്ഷ എഴുതിയ ശേഷം ബന്ധുവും സഹപാഠിയുമായ ഇമ്മാനുവേലിനൊപ്പം ബൈക്കിൽ മടങ്ങവെയാണ് അപകടമുണ്ടായത്. ബസ്സിടിച്ച് ജിസ്മി തൽക്ഷണം മരിച്ചു. ഇമ്മാനുവൽ പരിക്കുകളോട് രക്ഷപ്പെട്ടു. അയ്യമ്പിള്ളി റാംസ് കോളജിന്റെ സബ് സെന്ററായ ആർഇസി സെന്ററിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ജിസ്മി. പരീക്ഷാകേന്ദ്രം മാല്യങ്കര കോളജിലായിരുന്നു. പരീക്ഷ എഴുതിയ ശേഷം ഇരുവരും…

