സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. ദല്‍ഹി സാകേത് കോടതിയുടേതാണ് വിധി. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിംഗ്, അജയ് കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ചാം പ്രതിയായ അജയ് സേത്തിയെ മൂന്ന് വര്‍ഷം തടവിനും ശിക്ഷിച്ചു. ഇയാള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2008 സെപ്റ്റംബര്‍ 30 നായിരുന്നു രാജ്യത്തെ തന്നെ…

