ഗൂഗിള്‍ പേ ആണോ ഉപയോഗിക്കുന്നത്?, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടാം; മുന്നറിയിപ്പുമായി ഗൂഗിള്‍
യുപിഐ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. ഇടപാട് നടത്തുമ്പോള്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടപാട് നടത്തുമ്പോള്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് സുരക്ഷാവീഴ്ചയ്ക്ക് ഇടയാക്കിയേക്കാം. വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ഒടിപിയിലൂടെ പണം തട്ടിയെടുക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. തുടര്‍ന്ന് തട്ടിപ്പുകാര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയാണ് ചെയ്യുന്നത്….

