കിടിലൻ അപ്ഡേറ്റുമായി മെറ്റ ;യുപിഐ ഇടപാട് മാത്രമല്ല, എല്ലാ പണമിടപാടും ഇനി വാട്ട്സ്ആപ്പ് വഴി
ദില്ലി: ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ വാട്ട്സ്ആപ്പ് വഴി പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്സാപ്പിൽ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്. പുതിയ അപ്ഡേറ്റിലൂടെ വാട്ട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് അവർ നല്കുന്ന സേവനങ്ങൾക്കുള്ള തുക വാട്ട്സാപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ പ്രത്യേക സൗകര്യവും കമ്പനി അവതരിപ്പിച്ചു. യുപിഐ ഇടപാടിന് പുറമെ പേയു, റേസർ പേ എന്നിവയുമായി സഹകരിച്ച്…

