മുന്നോട്ടു പോകാനാണു തീരുമാനം; ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി സഞ്ജു സാംസൺ
തിരുവനന്തപുരം: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ നിന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഒഴിവാക്കിയതിനു പിന്നാലെ പ്രതികരണവുമായി താരം രംഗത്ത്. താരത്തിന്റെ സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ട് പ്രതികരിച്ചത്. ‘‘അത് അങ്ങനെയാണ്, മുന്നോട്ടു പോകാനാണു തീരുമാനം.’’– സഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിനു മുൻപ് ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമുകളിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു….

