നിലമ്പൂരിലെ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവം; ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിലെ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ. ബൈക്കിന്റെ ആർസി ഓണർ ആയ പോത്തുകല്ല് കോടാലിപ്പൊയിൽ പഞ്ചിലി മുഹമ്മദ് അജ്നാസ് (25) ആണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷംഇയാളെ ജാമ്യത്തിൽ വിട്ടു. ഗുഡ്സ് ജീപ്പ് ഡ്രൈവർ കർണാടക ഗുണ്ടൽപേട്ട് സ്വദേശി ശേഷരാജി(34)നെതിരെയും കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ ഉപ്പട ആനക്കല്ല് ആച്ചക്കോട്ടിൽ ഷിബുവിന്റെ മകൻ ഷിബിൻരാജ് കൃഷ്ണ(14), പാതിരിപ്പാടം അയ്യപ്പശേരിൽ സന്തോഷിന്റെ മകൻ എ.എസ്.യദു(14) എന്നിവരാണു മരിച്ചത്. ഇരുവരും ചുങ്കത്തറ…

Read More

പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഉപരാഷ്‌ട്രപതി; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിട്ടുനിന്നു

ന്യൂഡൽഹി:പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർന്നു.ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് പതാക ഉയർത്തിയത്. ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിങ്, സ്റ്റേറ്റ് പാർലമെന്ററി കാര്യമന്ത്രിമാരായ അർജുൻ റാം മെഘാവാൾ, വി മുരളീധരൻ, ലോക്സഭാ രാജ്യസഭാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഹൈദരാബാദിൽ നടക്കുന്നതിനാൽ മല്ലികാർജുൻ ഖാർഗെ ചടങ്ങിൽ പങ്കെടുത്തില്ല. ചടങ്ങിലേക്ക് ഒടുവിലായി ക്ഷണിക്കപ്പെട്ടതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം രാജ്യസഭാ…

Read More

ചിതറ പേഴുംമൂട് യുപിഎസ് സ്കൂൾ  കെട്ടിടം തകർന്ന് വീണു; അവധി ദിവസം ആയതിനാൽ ഒഴിവായത് വൻ ദുരന്തം

ചിതറ പേഴുംമൂട് യുപിഎസ് സ്കൂൾ കെട്ടിടം തകർന്ന് വീണു. അവധി ദിവസം ആയതിനാൽ ഒഴിവായത് വൻ ദുരന്തം .ഇന്ന് വെളുപ്പിനാണ് ചിതറ പേഴുംമൂട് സ്കൂളിന്റെ കെട്ടിടം തകർന്ന് വീണത് . കെട്ടിടം ശോചനീയാവസ്ഥയിൽ ആയതിനാൽ ഈ കെട്ടിടത്തിൽ കുട്ടികളെ ഇരുത്തി പഠിപ്പിച്ചിരുന്നില്ല എന്ന വാദമാണ് സ്‌കൂൾ മാനേജ്‌മെന്റ് പറയുന്നത് . എന്നിരുന്നാലും ഈ കെട്ടിടത്തിനുള്ളിലൂടെയാണ് കുട്ടികൾ സ്കൂളിലേക്ക് എത്തിയിരുന്നത് . ഓഫീസ് പോലും പ്രവത്തിച്ചത് ഈ കെട്ടിടത്തിലായിരുന്നു . സ്കൂൾ പിടിഎ യും മാനേജ്‌മെന്റും ഈ കെട്ടിടത്തിന്റെ…

Read More

പാർലമെന്റിന്റെ പ്രത്യേക സമ്മേളത്തിന് നാളെ തുടക്കമാകും

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് നാളെ തുടക്കമാകും. സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. നാളെയും പഴയ പാർലമെന്റ് മന്ദിരത്തിലാകും സഭാ സമ്മേളനം. വിനായക ചതുർത്ഥി ദിനമായ ചൊവ്വാഴ്ച മുതൽ പുതിയ മന്ദിരത്തിൽ സമ്മേളനം നടക്കും. പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സർവകക്ഷിയോഗം ഇന്ന് ചേരും. ലോക്സഭ സ്പീക്കർ വിളിച്ച യോഗം നാലരയ്ക്ക് നടക്കും. സർക്കാർ പ്രസിദ്ധീകരിച്ച അജണ്ട യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ പങ്കെടുത്ത് പ്രതിഷേധം അറിയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പാർലമെന്റിന്റെ…

Read More

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പന്തളം മാന്തുകയിലാണ് അപകടം നടന്നത്. സ്‌കൂട്ടർ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11.30-ന് എം.സി റോഡിലാണ് അപകടം. മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് നിർത്തിയിരുന്ന തടിലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മൂന്നാമൻ അമൽജിത്തിന് ഗുരുതമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആദ്യം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിദഗ്ധ…

Read More

ഓപ്പണ്‍ ജിം,നടപ്പാത:പുത്തന്‍ മേക്കോവറിലേക്ക് തിരുവനന്തപുരം സിവില്‍ സ്റ്റേഷൻ

തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ഓപ്പണ്‍ ജിം അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ‘ഗാന്ധി പാര്‍ക്കി’ന്റെ നിര്‍മാണോദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു.വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ഉപയോഗപ്രദമായ രീതിയിലാകും പാര്‍ക്കിന്റെ നിര്‍മാണമെന്ന് എം.എല്‍.എ പറഞ്ഞു.കുടപ്പനക്കുന്ന് ജംഗ്ഷനില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒന്നരക്കോടി രൂപ ചെലവിട്ട് പ്രവേശന കവാടം,ബസ് കാത്തിരിപ്പു കേന്ദ്രം തുടങ്ങിയ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള പ്രവൃത്തികൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്ട് കേരള ഫൗണ്ടേഷന്‍ മുഖേന കായിക യുവജനകാര്യ…

Read More

കേന്ദ്ര സർക്കാർ കേരളത്തിനെതിരായ നയം തിരുത്തണം : സെപ്തംബർ 21ന് എൽഡിഎഫ് രാജ്ഭവൻ മാർച്ച്

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര വികസനവും, ക്ഷേമ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നു. എൽഡിഎഫ് സംസ്ഥാന നേതാക്കളും, തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും 21-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ രാജ്ഭവന് മുന്നിൽ സത്യാഗ്രഹം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന നയം തിരുത്തണമെന്നും അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് കേരളത്തെ ഞെരുക്കുന്ന നടപടികളിൽ നിന്നും പിൻമാറണമെന്നുമാണ്…

Read More

ഗസ്റ്റ് അധ്യാപക നിയമനം; വിരമിച്ചവരെയും പരി​ഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഗസ്റ്റ് അധ്യാപകരായി 70 വയസു വരെയുള്ള വിരമിച്ചവരെയും പരിഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ചു. ഭരണപക്ഷത്ത് നിന്നടക്കം വിമർശനം ഉയർന്നതോയാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ ഡിവൈഎഫ്ഐ , എഐഎസ്എഫ് എന്നീ ഭരണാനുകൂല സംഘടനകൾ രംഗത്തെത്തിയിരുന്നു. ഉത്തരവ് യുവജന വിരുദ്ധമാണെന്നും ഉടൻ പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസം നേടി തൊഴിലിനായി പതിനായിരക്കണക്കിന് ഉദ്യോഗർത്ഥികൾ കാത്തുനിൽക്കുമ്പോഴാണ് വിരമിച്ച അധ്യാപകരെ തന്നെ ഗസ്റ്റ് അധ്യാപകരായി നിയമിക്കാൻ പറയുന്നത്.ഇത് യുവജനങ്ങളിൽ താൽക്കാലിക തൊഴിൽ എന്ന പ്രതീക്ഷയെ പോലും ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ…

Read More

തലസ്ഥാനത്ത് വീണ്ടും നിപ ആശങ്ക;രണ്ട് പേർക്ക് പനിയും ലക്ഷണങ്ങളും സാമ്പിളുകൾ പരിശോധനക്ക് അയക്കും

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ട് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. കാട്ടാക്കട സ്വദേശിനിയുടെയും മെഡിക്കൽ കോളജിലെ ഒരു വിദ്യാർത്ഥിയുടെയും സാമ്പിളുകളാണ് അയക്കുന്നത്. കാട്ടാകട സ്വദേശിനിയുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവർക്ക് പനിയുണ്ടായി. മുൻകരുതൽ എന്ന നിലയിൽ ഇവരെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലേക്ക് മാറ്റി. കോഴിക്കോട് നിന്ന് വന്ന മെഡിക്കൽ കോളജ് വിദ്യാർത്ഥിയെയാണ് രണ്ടാമതായി പനിയെ തുടർന്ന് നിരീക്ഷണത്തിലാക്കിയത്. രണ്ട് പേരുടെ സാമ്പിളും തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്…

Read More

പെൺകുട്ടിയ്ക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ചു, ഓട്ടോയിൽ നിർബന്ധിച്ച് കയറ്റാനും ശ്രമം; ഡ്രൈവറെ പിടികൂടി പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് കുട്ടിയെ ലൈംഗിക പീഡനം കാണിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ആറുകാണി അണമുഖം തോട്ടിൻകര വീട്ടിൽ സനു രാജൻ ആണ്. സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയതിനു ശേഷം മടങ്ങി വരവാണ് ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. വീരണകാവിന് സമീപം ഒരു ഒറ്റയ്ക്ക് പോകുന്നത് സനു രാജന്റെ ശ്രദ്ധയിൽപ്പെട്ടു . ഇയാൾ കുട്ടിയുടെ അടുത്ത് എത്തിയശേഷം ഓട്ടോയിൽ കയറാൻ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇത് വിസമ്മതിച്ചപ്പോൾ ലൈംഗിക ചേഷ്ടകൾ കാട്ടി പിന്നാലെ പോവുകയായിരുന്നു. ഭയന്നുപോയ അടുത്തുള്ള ഓടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial