കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കെട്ടിടത്തിന് മുകളിൽ നിന്നും യുവാവ് വീണ് മരിച്ചു. താന്നിമൂട് സ്വദേശി സുഭാഷ് കുമാർ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. സംഭവം കൊലപാതകമാണെന്ന് സംശയമുള്ളതിനാൽ മൂന്ന് പേരെ പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുകയാണ്. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനാണ് സുഭാഷ്. താന്നിമൂട് ജംഗ്ഷനിലെ പഴയ ഇരുനില വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. സുഹൃത്തുക്കൾ സ്ഥിരമായി ഇവിടെ വന്ന് മദ്യപിക്കാറുണ്ടായിരുന്നു. ഇന്നലെയും പതിവ് പോലെ സുഭാഷും സുഹൃത്തുകളും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. വീടിന്‍റെ…

Read More

ബംഗളുരുവിൽ നിന്ന് മയക്കുമരുന്നുമായി എത്തി; രണ്ട് നിയമ വിദ്യാർത്ഥികൾ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം : _മയക്കുമരുന്നുമായി എത്തിയ രണ്ട് നിയമ വിദ്യാർത്ഥികൾ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. എംഡിഎംഎയുമായി എത്തിയ കഠിനംകുളം എ.കെ ഹൗസിൽ അൻസീർ (25), അണ്ടൂർക്കോണം എസ്.ആർ നിവാസിൽ അജ്മൽ (28), കഠിനംകുളം ഷിയാസ് മൻസിലിൽ മുഹമ്മദ് നിഷാൻ (27) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്._ _ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ അജ്മലും മുഹമ്മദ് നിഷാനും ബെംഗളൂരുവിലെ എൽഎൽബി വിദ്യാർത്ഥികളാണെന്ന് പൊലീസ് പറഞ്ഞു._ _ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലൂടെ മയക്കുമരുന്നുമായി…

Read More

ഒന്നരമാസമായി ജയിലില്‍, സ്വയം വാദിച്ചു; ഗ്രോ വാസു കുറ്റക്കാരനല്ലെന്ന് കോടതി, വെറുതേവിട്ടു

കുന്നമംഗലം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ഒന്നരമാസമായി ഗ്രോ വാസു ജയിലിലാണ് കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു…

Read More

രാജസ്ഥാനില്‍ ബസിനു പിന്നിലേക്ക് ട്രെയ്‌ലര്‍ ഇടിച്ചുകയറി; 11 മരണം; 12 പേര്‍ക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാന്‍ ഭാരത്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. ജയ്പൂർ-ആഗ്ര ഹൈവേയിൽ ഹൻത്രയ്ക്ക് സമീപം രാവിലെ 4.30 നായിരുന്നു സംഭവം. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്ന ബസ് ലഖൻപൂർ മേഖലയിലെ മേൽപ്പാലത്തിൽ നിർത്തിയപ്പോൾ ട്രക്ക് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അന്തു, നന്ദ്‌റാം, ലല്ലു, ഭരത്, ലാൽജി, ഭാര്യ മധുബെൻ, അംബാബെൻ, കംബുബെൻ, രാമുബെൻ,…

Read More

പന്തളത്ത് മിനി വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു, രണ്ട് പേർ മരിച്ചു.

പന്തളം: കെ.എസ്.ആർ.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് അപകടം. എം.സി റോഡിൽ പന്തളം കുരമ്പാല ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. ബുധനാഴ്ച രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരായ 25 ലധികം പേർക്ക് പരിക്ക് പറ്റി.കിഴക്കമ്പലം സ്വദേശി  ജോൺസൺ മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരും വാനിൽ യാത്ര ചെയ്തവരാണ്. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Read More

തിരുവനന്തപുരത്തും നിപ ആശങ്ക; മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിലാണ്. ബിഡിഎസ് വി​ദ്യാർത്ഥിയാണ് നിരീക്ഷണത്തിൽ. ഇവർക്ക് പനിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ പരിശോധിക്കും. അതേസമയം, ജില്ലയിൽ ആശങ്കപെടെണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപ രോഗ ലക്ഷണങ്ങളോടെ മരിച്ച രണ്ട് പേർക്കും സമ്പർക്കമുണ്ടായിരുന്ന രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന…

Read More

ബാണാസുര മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു

വയനാട് : വെള്ളമുണ്ട മംഗലശ്ശേരി മലയിൽ കാട്ടാന ആക്രമണത്തിൽ താൽക്കാലിക വനംവാച്ചർ കൊല്ലപ്പെട്ടു. പുളിഞ്ഞാൽ സ്വദേശി തങ്കച്ചൻ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. പടിഞ്ഞാറത്തറക്കടുത്ത് ബാണാസുര മലയിൽ ട്രക്കിങ് ഡ്യൂട്ടിയിലായിരുന്നു തങ്കച്ചൻ . കാട്ടാനയുടെ ആക്രമണം നടന്ന ഉടനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വെള്ളമുണ്ട പുളിഞ്ഞാല്‍ നെല്ലിക്കാച്ചാല്‍ നെല്ലിയാനിക്കോട്ട് വീട്ടില്‍ മത്തായിയുടെ മകനാണ് തങ്കച്ചന്‍.

Read More

പട്ടികജാതിക്കാരിയായ അമ്മയേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ അയല്‍ക്കാരിയായ വീട്ടമ്മ അറസ്റ്റില്‍

കണ്ണൂർ:തളിപ്പറമ്പിൽപട്ടികജാതിക്കാരിയായ അമ്മയേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ അയല്‍ക്കാരിയായ വീട്ടമ്മ അറസ്റ്റില്‍.ചെമ്പന്തൊട്ടിയിലെ സുലൈമാന്റെ ഭാര്യ അലീമയെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്.അലീമയുടെ മകളും കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് സംഭവം നടന്നത്.അലീമയും മകളും അയല്‍ക്കാരായ പട്ടികജാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് മര്‍ദ്ദിച്ചതായാണ് പരാതി.സംഭവത്തില്‍ അലീമയും മകളും മുന്‍കൂര്‍ ജാമ്യത്തിന് ഹരജി നല്‍കിയിരുന്നു.ഇത് തള്ളിയതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്

Read More

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി, സ്റ്റേ ഇല്ല

ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കെ ബാബു എംഎൽഎയുടെ ഹർജി സുപ്രീംകോടതി തള്ളി. കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടു പിടിച്ചു എന്ന് കാണിച്ചാണ് എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കാരനായ കെ ബാബു അനന്തമായി കേസ് നീട്ടുകയാണെന്ന് സ്വരാജ് നേരത്തെ സുപ്രീംകോടതിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം…

Read More

ആര്യനാട് ഉഴമലയ്ക്കലില്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; സ്ത്രീ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കലിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി സ്ത്രീ മരിച്ചു. കുളപ്പട സ്വദേശിനി ഷീലയാണ് മരിച്ചത്. 56 വയസ്സായിരുന്നു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. നിരവധി സ്കൂൾ വിദ്യാർത്ഥികൾ അടക്കം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയത്. ആര്യനാടു നിന്നും നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറി പാഞ്ഞു കയറിയതിനെത്തുടർന്ന് ബസ് സ്റ്റോപ്പ് പൂർണമായി തകർന്നുപോയി. സമീപത്തെ കുഴിയിൽ വീണാണ് ലോറി നിന്നത്. അപകടത്തിൽ മരിച്ച ഷീല, ബസ് സ്റ്റോപ്പിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial