Headlines

പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പിതാവും രണ്ടും പെൺമക്കളും മരിച്ചു

ചെന്നൈ: പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പിതാവും രണ്ടും പെൺമക്കളും മരിച്ചു. ‍ തിരുവള്ളൂരിനു സമീപം വേപ്പംപെട്ടിൽ ഇന്നലെ രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. പെരുമാൾപെട്ട് സ്വദേശി മനോഹരൻ (51), മക്കളായ ധരണി (18), ദേവദർശിനി (17) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ സന്ദർശിക്കാനായി പോകുകയായിരുന്നു മനോഹരനും പെൺമക്കളും. വേപ്പംപെട്ട് റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള പാളം മുറിച്ചുകടക്കുന്നതിനിടെ എക്സ്പ്രസ് ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മൂന്നുപേരുടെയും മരണം സംഭവിച്ചു. പെരുമാൾപെട്ട് ഭാഗത്തു നിന്ന് വരുന്നവർ വേപ്പംപെട്ട് റെയിൽവേ…

Read More

സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് ഗുരുതരമായി പരുക്കേറ്റ രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മഹന്തമ്മ ശിവപ്പ(7) ആണ് മരിച്ചത്. സ്കൂളിലെ അടുക്കളയിൽ ഉച്ച ഭക്ഷണത്തിനായി തയ്യാറായിയ സാമ്പാർ ചെമ്പിലേക്ക് വിദ്യാർഥിനി വീഴുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൽബുറഗി ജില്ലയിലെ അഫ്സൽപൂർ താലൂക്കിലെ ചിൻംഗേര സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവമുണ്ടായത്. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തിൽ സാമ്പാർ ചെമ്പിലേക്ക് വീഴുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടൻ ചൗദാപൂരിലെ പ്രാഥമികാരോഗ്യ…

Read More

നടൻ വിനോദ് തോമസിന്റെ മരണം; എ സിയിൽ നിന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോട്ടയം : നടൻ വിനോദ് തോമസ് മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ച്. സ്റ്റാർട്ട് ആക്കി കിടന്ന കാറിൽ എ.സി ഓണാക്കി ഗ്ലാസ് പൂട്ടിയിരുന്നു. ഇത് ശ്വസിച്ചാണ് വിനോദ് തോമസ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം വ്യക്തമായത്. സംസ്കാരം മറ്റന്നാൾ മുട്ടമ്പലം പൊതു ശ്മശാനത്തിൽ നടക്കും പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് വിനോദ് തോമസിൻ്റെ മൃതദേഹം കണ്ടെത്തിയത്. കാറിൽ കയറിയ വിനോദ് കുറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിൻ്റെ അരികിൽ എത്തിയപ്പോൾ…

Read More

മരണത്തിൽ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം

കോഴിക്കോട്: യുവാവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവിൽ പുളിക്കയിൽ തോമസ് (36) എന്ന തൊമ്മന്റെ മൃതദേഹമാണ് നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുക. യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് നൽകിയ പരാതിയിൽ അരീക്കോട് പൊലീസാണ് മൃതദ്ദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ തീരുമാനം എടുത്തത്. നാളെ രാവിലെ 11 മണിയോടെ സെമിത്തേരിയിൽവെച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്താനാണ് തീരുമാനം. ഇതിന് കഴഞ്ഞില്ലെങ്കിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി…

Read More

കന്യാകുമാരിയിൽ ഒരു വയസുകാരനെ മദ്യം വായിലൊഴിച്ച് തലയ്ക്ക് മർദിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിൽ

കന്യാകുമാരി: കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലനെ (1) കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ്‌ സദാം ഹുസൈനെയും (32) പൊലീസ് അറസ്റ്റ് ചെയ്യ്തത്. മത്സ്യത്തൊഴിലാളിയായ ചീനുവാണ് പ്രബിഷയുടെ ഭർത്താവ്. രണ്ടുമക്കളാണ് ഇരുവർക്കുമുള്ളത്. ഇതിനിടയിൽ മുഹമ്മദ്‌ സദാം ഹുസൈനും പ്രബിഷയും പ്രണയത്തിലായി. ഈ ബന്ധത്തെ ചൂണ്ടിക്കാട്ടി വഴക്കുണ്ടാവുന്നത് ചീനുവിനും പ്രബിഷയ്ക്കുമിടയിൽ പതിവായിരുന്നു. തുടർന്ന്…

Read More

വിശ്വസുന്ദരി കിരീടം ചൂടി ഷീനിസ് പലാസിയോസ്

2023ലെ വിശ്വസുന്ദരി കിരീടം ചൂടി നിക്കാരഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ്. എൽ സാൽവാദോറിലാണ് വിശ്വസുന്ദരി മത്സരം നടന്നത്. ആദ്യ റണ്ണർ അപ്പ് തായ്‌ലൻഡിൽ നിന്നുള്ള ആൻ്റോണിയ പോർസിലിദാണ്. രണ്ടാം റണ്ണറപ്പായി ഓസ്ട്രേലിയയിൽ നിന്നുള്ള മൊറായ വിൽസണും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ബോണി ഗബ്രിയേലാണ് ഷീനിസിനെ വിജയ കിരീടമണിയിച്ചത്. 23 കാരിയായ ഷീനിസ് പലാസിയോസ് ടിവി അവതാരകയും മോഡലുമാണ്. ആഗോള മത്സരത്തിൽ പങ്കെടുക്കുകയെന്ന ബാല്യകാല സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന വാചകത്തോടെ ഷീനിസ് പലാസിയോസ് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പിട്ടിരുന്നു. ഫൈനലിന്…

Read More

ആലുവയിലെ എൽ ഡി എഫ് സ്വതന്ത സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു

ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽ ഡി എഫ് സ്വതന്ത സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് (36) അന്തരിച്ചു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. ദീർഘനാളുകളായി അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അലുവ സിറ്റിംഗ് എം എൽ എ അൻവർ സാദത്തിനോടായിരുന്നു ഷെൽന മത്സരിച്ചത്. 54,817 വോട്ടുകൾ നേടി. അൻവർ സാദത്ത് 73,703 വോട്ടായിരുന്നു നേടിയത്. ഷെൽന നിഷാദ് ആർക്കിടെക്കായിരുന്നു. ഭർത്താവ് നിഷാദ് അലി. ദീർഘകാലം…

Read More

യു.പിയിൽ ‘ഹലാൽ’ ടാഗുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ചു

ലഖ്നോ: ഹലാൽ ടാഗ് പതിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് യു.പി സർക്കാർ ഉത്തരവിറക്കി. വിവിധ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്നോവിൽ ബി.ജെ.പി പ്രവർത്തകന്‍റെ പരാതിയിൽ ഒരു കമ്പനിക്കും മൂന്ന് സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ നിരോധനമേർപ്പെടുത്തിയത്. നിരോധനം ഉടനടി പ്രാബല്യത്തിലായതായി ഉത്തരവിൽ പറയുന്നു. ഭക്ഷ്യവസ്തുക്കൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് മതവികാരത്തിന്‍റെ മുതലെടുപ്പാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേസെടുത്തതിന് പിന്നാലെ അധികൃതർ വിശദീകരിച്ചിരുന്നു. ‘ഹലാൽ സർട്ടിഫൈഡ് ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന…

Read More

സ്വര്‍ണ ലായനിയില്‍ ലുങ്കി മുക്കി ഉണക്കി കടത്താൻ ശ്രമം; വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് മൂന്നു കിലോ സ്വർണം, രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്ന് മൂന്നു കിലോ സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി സുഹൈബ്, തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അസ്സാർ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കുഴമ്പു രൂപത്തിലാക്കിയാണ് രണ്ട് കിലോ സ്വര്‍ണം സുഹൈബ് കടത്താൻ ശ്രമിച്ചത്. ലുങ്കി മുണ്ടുകള്‍ സ്വര്‍ണ ലായനിയില്‍ മുക്കി ഉണക്കിയാണ് മുഹമ്മദ് അസ്സാർ സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. മറ്റു പലരീതികളിലും സ്വര്‍ണം കടത്താറുണ്ടെങ്കിലും ലുങ്കി മുണ്ടുകള്‍ സ്വര്‍ണ ലായനിയില്‍ മുക്കി ഉണക്കിയുള്ള കടത്ത് അപൂര്‍വമാണ്. സ്വര്‍ണ ലായനിയില്‍ മുക്കി…

Read More

സിനിമ താരത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: സിനിമ – സീരിയൽ താരത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ് മരിച്ചത്. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11നാണ് വിനോദ് ബാറിനുള്ളിൽ എത്തിയിരുന്നു. പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി എസ്എച്ച്ഒ സുവർണ്ണകുമാറിന്റെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തി തുടർനടപടി സ്വീകരിച്ചു. അയ്യപ്പനും കോശി, ഒരു മുറൈ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial