സംസ്ഥാനത്ത് ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു; പ്രതിമാസം 1000 രൂപ കൂടി
തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ചു. 1000 രൂപ കൂടി വർധിപ്പിച്ച് 7000 രൂപയാക്കി പ്രതിമാസ വേതനം. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി അറിയിച്ചത്. 2023 ഡിസംബര്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. 2016ന് മുമ്പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഓണറേറിയം 6,000 രൂപ വരെ വര്‍ധിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ്…

