ആറ്റുകാല്‍ പൊങ്കാല: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറക്കും, വിപുലമായ ഒരുക്കവുമായി റവന്യൂ വകുപ്പ്
ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് വിപുലമായ സജ്ജീകരണങ്ങളൊരുക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്. പൊങ്കാലയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പു നടത്തുന്ന ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലിൽ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡിന് ശേഷം സംസ്ഥാനത്ത് നടന്ന എല്ലാ ഉത്സവങ്ങളിലും ആഘോഷപരിപാടികളിലും ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറക്കും. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനായി അഞ്ച് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ വിവിധ…

