Headlines

പ്ലസ്ടുവില്‍ റോഡ് സുരക്ഷ പഠിച്ചാല്‍ ലേണേഴ്‌സ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സെടുക്കാം

മോട്ടോര്‍വാഹനവകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതിയിലേക്ക്. ഈ സിലബസില്‍ പാസാകുന്നവര്‍ക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസന്‍സിന്, പ്രത്യേകപരീക്ഷ ആവശ്യമില്ല. നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണകമ്മിറ്റി ഇതുള്‍പ്പെടുത്തി പാഠഭാഗങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. റോഡ് സുരക്ഷാവിദഗ്ധരും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സമിതിയാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി റോഡ് സുരക്ഷാ പുസ്തകം തയ്യാറാക്കിയത്. ഇതില്‍നിന്ന് ഹയര്‍സെക്കന്‍ഡറി സിലബസിന് യോജിക്കുന്ന വിധത്തില്‍ പാഠ്യഭാഗങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം. ഏത് വിഷയത്തിനൊപ്പം ചേര്‍ത്ത് പഠിപ്പിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. പാഠ്യപദ്ധതി…

Read More

കേരളവർമ്മയിൽ ശ്രീക്കുട്ടനിലൂടെ 32 വർഷത്തിന് ശേഷം ചെയർമാൻ സ്ഥാനം പിടിച്ചെടുത്ത് കെ എസ് യു ; പാലക്കാട് വിക്ടോറിയ കോളേജ് യൂണിയനും കെ സ് യു പിടിച്ചെടുത്തു; കാലിക്കറ്റിൽ വൻ വിജയം നേടി എസ് എഫ് ഐ

തൃശൂർ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കേരളവർമ്മ കോളേജിൽ കെ എസ് യു വിന് അട്ടിമറി ജയം. ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ എസ് യു സ്ഥാനാർഥി ശ്രീക്കുട്ടനാണ് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 32 വർഷത്തിന് ശേഷമാണ് കേരളവർമ്മയിൽ കെ എസ് യുവിന് ജനറൽ സീറ്റ് ലഭിക്കുന്നത്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീക്കൗണ്ടിങ്ങ് നടത്തും. അതേസമയം, തൃശൂർ ജില്ലയിൽ എസ്എഫ്ഐ മേധാവിത്തം തുടർന്നു. 28 കോളേജുകളിൽ 26ഉം എസ്എഫ്ഐ നേടി. രണ്ടിടത്ത് കെ എസ് യു…

Read More

കളമശേരിയിൽ പോളിടെക്നിക് വിദ്യാർഥി ആത്മഹത്യ ചെയ്തു

കൊച്ചി :കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർഥി പ്രജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. അധ്യാപകർ പ്രജിത്തിനെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നതായി സഹപാഠികൾ ആരോപിച്ചു. രക്ഷിതാക്കളെ വിളിച്ചു വരുത്തി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതായും വിദ്യാർഥികൾ പറഞ്ഞു.

Read More

കേരളീയം ഉദ്ഘാടനത്തിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾ 250 രൂപ പിഴ നൽകണം; ഭീഷണിയുമായി സിഡിഎസ് ചെയർപേഴ്‌സൺ

തിരുവനന്തപുരം : കേരളീയം പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീകൾക്ക് ഭീഷണി. തിരുവനന്തപുരം കാട്ടായിക്കോണം വാർഡിലെ കുടുംബശ്രീകൾ 250 രൂപ പിഴ നൽകണമെന്ന് ഭീഷണി. ഒരാളെങ്കിലും പങ്കെടുക്കാത്ത എല്ലാ കുടുംബശ്രീയും പണം അടയ്ക്കണം. ഓഡിറ്റ് നടത്തണമെങ്കിൽ 250 രൂപ പിഴ നൽകണമെന്ന് ഭീഷണി. സിഡിഎസ് ചെയർപേഴ്‌സൺ സിന്ധു ശശിയുടെ വാട്ട്സാപ്പ് സന്ദേശമാണ് പുറത്തായത്. വിവാദമായതിന് പിന്നാലെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഓഡിയോ സന്ദേശം നീക്കം ചെയ്‌തു. ഉദ്ഘാടനത്തിന് പങ്കെടുത്തവർ പരാതി ഉന്നയിച്ചപ്പോൾ ഓഡിയോ ഇട്ടതാണെന്ന് സിന്ധു ശശി പിന്നീട് വിശദീകരിച്ചു….

Read More

സിനിമാ റിവ്യൂ ബോംബിങ് അനുവദിക്കില്ലെന്ന് നിർമാതാക്കൾ; പ്രൊമോഷൻ പരിപാടികളിൽ അക്രഡിറ്റേഷൻ നിർബന്ധമാക്കും

കൊച്ചി: സിനിമാ റിവ്യൂ ബോംബിങ് അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി നിർമാതാക്കൾ. നിർമാതാക്കളുടെ സംഘടന അക്രഡിറ്റേഷൻ നൽകുന്നവരെ മാത്രമെ സിനിമ പ്രമോഷനിൽ സഹകരിപ്പിക്കൂ. നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. മികവും അംഗീകാരവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി അക്രഡിറ്റേഷൻ നൽകും. വാർത്താസമ്മേളനങ്ങളിലടക്കം എത്തുന്ന ഡിജിറ്റൽ മാർക്കറ്റിങുകാരെയും നിയന്ത്രിക്കും. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സിനിമ റിവ്യൂ ബോംബിങ്ങില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ…

Read More

2034 ഫിഫ ലോകകപ്പിൽ ആതിഥ്യത്തിൽ നിന്നും ഓസ്ട്രേലിയ പിന്മാറി; സൗദി അറേബ്യ വേദിയായേക്കും

2034 ഫിഫ ലോകകപ്പിന്റെ മത്സരപോരാട്ടങ്ങൾക്ക് സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും. ആതിഥ്യത്തിനായി മത്സരരംഗത്തുണ്ടായിരുന്ന ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിയുടെ ഊഴം വന്നത്. ആതിഥ്യത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായ ചൊവ്വാഴ്ചയാണ് തങ്ങൾ മത്സരരംഗത്തില്ലെന്ന് ഓസ്ട്രേലിയ സ്ഥിരീകരിച്ചത്. ഏഷ്യ, ഓഷ്യാനിയ മേഖലയിൽ നിന്ന് ടൂർണമെന്റ് നടത്തിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഫിഫ നിശ്ചയിച്ചിരുന്ന അവസാന തീയതി ഒക്ടോബർ 31ന് ആയിരുന്നു. അതേസമയം ആതിഥ്യത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നത് സൗദിയും ഓസ്ട്രേലിയയുമായിരുന്നു. 2034 ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള സാധ്യതകൾ തങ്ങൾ സജീവമായി പരിഗണിച്ചിരുന്നുവെന്നും എന്നാൽ,…

Read More

എഴുത്തച്ഛൻ പുരസ്‌കാരം ‌പ്രൊഫ. എസ് കെ വസന്തന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ എഴുത്തച്ഛൻ പുരസ്‌കാരം ഭാഷാചരിത്രപണ്ഡിതനും നിരൂപകനുമായ ഡോ.എസ് കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മന്ത്രി സജി ചെറിയാനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഡോ.അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ.ധര്‍മരാജ് അടാട്ട് , ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്‍, മെമ്പര്‍ സെക്രട്ടറി ശ്രീ സി.പി അബൂബക്കര്‍ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരനിർണ്ണയം നടത്തിയത്. മലയാള സാഹിത്യത്തിലെ വലിയ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമെന്ന് വസന്തൻ പ്രതികരിച്ചുഉപന്യാസം, നോവല്‍, ചെറുകഥ,…

Read More

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനി ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി നിർദേശം നൽകിയത്. മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്ന് നിരീക്ഷിച്ചാണ് കോടതി നിർദേശം. അപ്പു,പാത്തു,പാപ്പു പ്രൊഡക്ഷൻ ഹൗസാണ് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഷൂട്ടിങ്ങിന് അനുമതി തേടി ദേവസ്വം കമ്മിഷണർക്ക് പ്രൊഡക്ഷൻ ഹൗസ് അപേക്ഷ നൽകിയിരുന്നു. അനുമതി നൽകാൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചതോടെയാണ് നിർമാതാക്കൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. മൈതാനത്ത് ഷൂട്ടിങ്ങിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്ന്…

Read More

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയെ കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിലൂടെ; വയോധികന് 80 വർഷം കഠിനതടവ്

കൊട്ടാരക്കര: പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയിക്കിയ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. കരിക്കം ഐപ്പള്ളൂര്‍ കൊല്ലംകോട്ടുവീട്ടില്‍ പൊടിക്കുഞ്ഞി(64)നെയാണ് കോടതി 80 കൊല്ലം കഠിന തടവിന് ശിക്ഷിച്ചത്. കൊട്ടാരക്കര പോക്‌സോ കോടതി ജഡ്ജി ടി.ആര്‍.റീനാ ദാസിന്റേതാണ് ശിക്ഷ വിധി. ഡി.എന്‍.എ. പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. 80,000 രൂപ പിഴയും ഒടുക്കണം. അല്ലാത്തപക്ഷം 80 കൊല്ലം കഠിനതടവും 12 കൊല്ലം അധികതടവും അനുഭവിക്കണം. 2021-ല്‍ കൊട്ടാരക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Read More

വെഞ്ഞാറമൂട് സ്വദേശി എലിപ്പനി ബാധിച്ചു മരിച്ചു.

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് സ്വദേശി എലിപ്പനി ബാധിച്ച് മരിച്ചു.പുല്ലമ്പാറ മരുതുംമൂട് സിഐടിയു തൊഴിലാളിയായ ചലിപ്പംകോണത്ത് വീട്ടിൽ ഷിബു (46 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസം മുന്നേ പനി കണ്ടതിനെ തുടർന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. കടുത്ത പനി ബാധിച്ച് വെന്റിലേറ്ററിലായിരുന്നു . ഇന്നലെ രാത്രി 11 മണിയോടുകൂടി മരണം സംഭവിച്ചു.ഷിബുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഈ കുടുംബത്തിൻറെ ഏക ആശ്രയമായിരുന്നു ഷിബു .മൃതദേഹം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial