നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും
നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും.നാളെ വൈകിട്ട് 5:00 മണിക്കാണ് നട തുറക്കുക.10-ാം തീയതി പുലർച്ചെ 5:45നും 6:15-നും മദ്ധ്യേ നിറപുത്തരി ചടങ്ങുകൾ നടക്കും.ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കുന്നത്. നിറപുത്തരിയുടെ ഭാഗമായി എത്തിക്കുന്ന നെൽക്കതിരുകൾ 10ന് പുലർച്ചെ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച ശേഷം കിഴക്കേ മണ്ഡപത്തിൽ എത്തിക്കും.തുടർന്ന് തന്ത്രി കണ്ഠര് രാജീവര് നെൽക്കതിരുകൾ പൂജിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോകും.ഭഗവാന് മുന്നിൽ കതിരുകൾ വച്ച് പ്രത്യേക പൂജ…

