Headlines

ഒന്നര വർഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം

പത്തനംതിട്ട: ഒന്നര വർഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെയാണ് കാണാതായത്. മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ഉടന്‍ പരിശോധന നടത്തും. നൗഷാദിന്‍റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില…

Read More

കഞ്ചാവ് കടത്ത് കേസ്; പ്രതിയ്ക്ക് രണ്ടുവർഷം കഠിനതടവും 25000 രൂപ പിഴയും

കൽപ്പറ്റ: കഞ്ചാവ് കടത്തിയ കേസിൽ കാസർഗോഡ് തളങ്ങൂർ അൻവർ മൻസിലിൽ മുഹമ്മദ് അജീറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടിയിൽ വെച്ച് 2018 ഡിസംബറിലാണ് മുഹമ്മദ് അജീറിനെ എക്സൈസ് പിടികൂടുന്നത്. കൽപറ്റ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടു വർഷം കഠിനതടവും 25000 രൂപ പിഴയുമാണ് മുഹമ്മദ് അജീറിന് ശിക്ഷ വിധിച്ചത്. 1.150 കിലോഗ്രാം കഞ്ചാവുമായിട്ടാണ് മുഹമ്മദ് അജീർ പിടിയിലായത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീനാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി. രാധാകൃഷ്ണനും സംഘവുമാണ് 1.150…

Read More

മമ്മൂട്ടിയുടെ ‘ആശ്വാസം’ പദ്ധതി തിരുവനന്തപുരത്ത്

തിരുവനന്തപുരം :നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ‘ആശ്വാസം’ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം തിരുവനന്തപുരം, വേറ്റിനാട് എം.ജി.എം ട്രിനിറ്റി സ്കൂളിൽ നടന്നു. ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പദ്ധതിയുടെ വിതരണോദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബുവിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി നിർവഹിച്ചു. വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ ഓക്സിജൻ കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള വിവിധതരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെയേറെ വർഷങ്ങളായി ജനങ്ങളിലേക്ക് എത്തുകയും അത് വളരെയേറെ പ്രയോജനകരമായി…

Read More

വയനാട്: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനടുത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി.

വയനാട്: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനടുത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ചീരാലിൽ പാടിയേരി കോളനിയിലെ മുകുന്ദനാണ് മരിച്ചത്. 13 വയസായിരുന്നു. തൂങ്ങിമരിച്ച നിലയിലായിരുന്നു . മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പാടിയേരി കോളനിയിലെ ചിത്ര – കുമാർ ദമ്പതികളുടെ മകനായിരുന്നു

Read More

കെഎസ്ആ‍ർടിസിയുടെ ആദ്യ സീറ്റർ കം സ്ലീപ്പർ ബസ് എത്തി; വാങ്ങിയത് സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ച്

തിരുവനന്തപുരം : കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് കെഎസ്ആർടിസി – സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. കൂടതൽ സൗകര്യങ്ങളോട് കൂടിയ 2 + 1 സീറ്റുകൾ ( ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് 2 സീറ്റും) ഉള്ള 27 സീറ്ററുകളും, 15 സ്ലീപ്പർ സീറ്റുകളുമുള്ള ബസിൽ കാഫ് സപ്പോർട്ട് ഉള്ള സെമി സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്.കെഎസ്ആർടിസി- സ്വിഫ്റ്റിൽ…

Read More

ബസ്സിനുള്ളിൽ വച്ച് മാലയും പണവും കവർന്ന തമഴിഴ്നാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം :വട്ടപ്പാറ സ്വദേശിയായ 65 വയസ്സുകാരിയായ വയോധികയുടെ രണ്ടര പവൻ സ്വർണ്ണമാലയും വെമ്പായം സ്വദേശിയായ യുവതിയുടെ ബാഗിൽ നിന്ന് പണവും കവർന്ന കേസിലെ പ്രതിയായ രാജപാളയം മാടസ്വാമിയുടെ ഭാര്യയായ ഐശ്വര്യ (21) വട്ടപ്പാറ സി ഐ ശ്രീജിത്ത് , എസ്ഐ സുനിൽ ഗോപി , എസ് ഐ വിജയൻ പിള്ള സിപിഒ മാരായ ജയകുമാർ , ദിലീപ് , ബീന റാണി എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്തു. . വെമ്പായം സ്വദേശിയായ വസന്ത വേറ്റിനാട്…

Read More

കാട്ടുപൂച്ച കടിച്ചെടുത്ത് ഓടി; കുഞ്ഞ് മേൽക്കൂരയിൽനിന്ന് വീണുമരിച്ചു

ബദായു (യുപി) ∙ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 15 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെകാട്ടുപൂച്ച കടിച്ചെടുത്തുപാഞ്ഞു. മേൽക്കൂരയിൽനിന്നു താഴെവീണ കുഞ്ഞിനു ദാരുണാന്ത്യം.ഉത്തർപ്രദേശിലെ ബദായുവിലെ ഗൗത്രപാട്ടി ഭാവുനി ഗ്രാമത്തിലെ അസ്മ–ഹസൻ ദമ്പതികളുടെ മകൻ റിഹാൻ ആണു മരിച്ചത്. കുഞ്ഞുങ്ങൾ ജനിച്ചതുമുതൽ കാട്ടുപൂച്ചയെ വീടിനു സമീപത്തു കണ്ടെങ്കിലും ദമ്പതികൾ ഓടിച്ചുവിട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണു സംഭവം.

Read More

സിപിഐ നേതാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: സിപിഐ നേതാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സി.പി.ഐ മാറനല്ലൂർ മുൻ ലോക്കൽ സെക്രട്ടറി സജി കുമാറിനെയാണ് മധുരയിലെ ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു സി.പി.ഐ മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർഖാന്റെ മുഖത്ത് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് എ ആർ. സുധീർഖാൻ. സാരമായി പൊള്ളലേറ്റ സുധീർ ഖാൻ…

Read More

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്ത് വിപണി ഇടപെടൽ നടത്തേണ്ട സപ്ലൈക്കോക്ക് സര്‍ക്കാര്‍ നൽകാനുള്ളത് 3182 കോടി കുടിശിക.

തിരുവനന്തപുരം :വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്ത് വിപണി ഇടപെടൽ നടത്തേണ്ട സപ്ലൈക്കോക്ക് സര്‍ക്കാര്‍ നൽകാനുള്ളത് 3182 കോടി കുടിശിക .നെല്ല് സംഭരണത്തിൽ തുടങ്ങി കിറ്റ് വിതരണം ചെയ്തതിന്‍റെ വിഹിതം വരെ കിട്ടാനുണ്ട് സപ്ലൈക്കോക്ക്. അത്യാവശ്യമായി പണം അനുവദിച്ചില്ലെങ്കിൽ ഓണക്കാല വിപണി പ്രതിസന്ധിയിലാകുമെന്ന് സപ്ലെയ്കോ അറിയിച്ചിട്ടുണ്ടെങ്കിലും എത്ര തുക എപ്പോൾ കൊടുക്കാനാകുമെന്ന കാര്യത്തിൽ ധനവകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. നെല്ല് സംഭരണമായാലും റേഷൻ കടകൾ വഴിയുള്ള അരി വിതരണമായാലും അവശ്യസാധനങ്ങളുടെ വില നിയന്ത്രണമായാലും വിപണിയിൽ നേരിട്ട് ഇടപെടാനുള്ള ഉത്തരവാദിത്തം സപ്ലൈക്കോക്കാണ്….

Read More

പൊരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

തൃശൂർ∙ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൃശൂർ പൊരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും. ജലനിരപ്പ് 423 മീറ്ററിലെത്തി. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി.  സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്നാണു മുന്നറിയിപ്പ്. തൃശൂർ ഉൾപ്പെടെ 9 ജില്ലകളിൽ (ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial