കാക്കനാട് ഷമർമ കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തിൽ സാൽമോണല്ല ബാക്ടീരിയയുടെ സാന്നിധ്യം
കൊച്ചി: കാക്കനാട് ഷവര്‍മ കഴിച്ചതിനു ശേഷം ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തില്‍ സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഷവര്‍മയിലൂടെയാണോ ഇത് ശരീരത്തില്‍ എത്തിയതെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രക്ത സാമ്പിളിന്റെ പരിശോധനയിലൂടെയാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാഹുലിന്റെ ഹൃദയത്തില്‍ നിന്നുള്ള രക്തസാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ഇതേ ദിവസത്തില്‍ സണ്‍റൈസ് ആശുപത്രിയില്‍ രണ്ട് പേര്‍ കൂടി ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയതായി ഡി.എം.ഒ ക്ക് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. 19ന് 6 പേര്‍ വിവിധ സ്ഥലങ്ങളില്‍…

