Headlines

കര്‍ണാടകയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 13 മരണം

കര്‍ണാടക ചിക്കബല്ലാപുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു 13 മരണം. പുലര്‍ച്ചെ ചിക്കബല്ലാപുര ട്രാഫിക് സ്റ്റേഷനു മുന്നില്‍ ദേശീയ പാത 44 ലാണ് അപകടമുണ്ടായത്. മരിച്ചവരില് 4 പേര്‍ സ്ത്രീകളാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സിമെന്റ് ടാങ്കര്‍ ലോറിയിലേക്കു കാര്‍ ഇടിച്ചുകയറുകയായിരുന്നു.മൂടല്‍മഞ്ഞില്‍ റോഡരികിലുണ്ടായിരുന്ന ലോറി കാര്‍ ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്തതാണ് ദുരന്തത്തിലേക്കെത്തിച്ചത്. 4പേര്‍ അപകടസ്ഥലത്തുവച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണു മരിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നു ബെംഗളുരുവിലേക്കു വരികയായിരുന്നു കാറ്. കാറിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

Read More

കല്ലറയിൽ കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തികല്ലറ കതിരുവിള വൃന്ദാ സദനത്തിലെ ലീലാമണി (66) യാണ് തൊണ്ണൂറടി കിണറ്റിൽ വീണത്. 20 അടി വെള്ളമുള്ള കിണറ്റിൽ കുടിവെള്ള പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്ന വീട്ടമ്മയെ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഓഫീസർ രഞ്ജിത്ത് കിണറിൽ ഇറങ്ങി വീട്ടമ്മയെ വലയിൽ കെട്ടി പുറത്തെടുത്തുഫയർഫോഴ്സ് ആംബുലൻസിൽ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

Read More

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ട: ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തിയത്. പത്തനംതിട്ട കീഴ്‌വായ്പൂരിലാണ് സംഭവം. ഇന്നു പുലര്‍ച്ചെ ശ്രീജയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് വേണുക്കുട്ടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

മദ്യംനല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വര്‍ഷം തടവ്; രണ്ടു ലക്ഷം രൂപ പിഴ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനും ഒത്താശ ചെയ്ത ഭാര്യാമാതാവിനും 27 വർഷം തടവുശിക്ഷ. മുളയം കൂട്ടാല കൊച്ചുപറമ്പിൽ അരുൺ (32), മാന്ദാമംഗലം മൂഴിമലയിൽ ഷർമിള (48) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൃശ്ശൂർ അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. മണ്ണുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ച് കുറ്റപത്രം…

Read More

കേരളത്തിൽ ജെഡിഎസ് ഇടത് മുന്നണിയിൽ തന്നെ; നയം വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനമെന്ന് കെ കൃഷ്ണൻകുട്ടി. ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ജെഡിഎസ് ഇടത് മുന്നണിയിൽ തന്നെ തുടരും. കേരളത്തിലെ സിപിഎമ്മിൽ നിന്ന് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി. കർണാടകയിൽ ഗൗഡയുമായി വിയോജിച്ച നേതാക്കൾ കേരള ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. ജെഡിഎസിനെ മുന്നണിയിലേക്ക് കൂടെ കൂട്ടാതെയാണ് കർണാടകയിൽ സ്ഥിതി വഷളാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജെഡിഎസ്- ബിജെപി സഖ്യ വിവാദത്തിൽ മാധ്യമങ്ങളെ പഠിച്ചും കേരള ജെഡിഎസ്സിനെ പരസ്യമായി…

Read More

റെയിൽ പാളം മുറിച്ച്‌ കടക്കുന്നതിനിടെ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ: കിഴുത്തള്ളി ഓവുപാലത്തിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഐടിഐ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. തോട്ടട ഐടിഐയിലെ വയർമാൻ ട്രേഡ് വിദ്യാർഥി ഉരുവച്ചാൽ ഗണപതി വിലാസം എൽപി സ്കൂളിന് സമീപത്തെ നസ്നി (20) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് 5.30 നാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന നസ്നിയെ റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവാസ് – നസ്റി ദമ്പതികളുടെ മകളാണ്. മൃതദേഹം…

Read More

യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി, ദുരുഹത ആരോപിച്ച് ബന്ധുക്കൾ; കുന്നംകുളം പൊലീസ് കേസെടുത്തു

തൃശൂർ: പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന(25)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയച്ച സബീന, രണ്ടു വയസ്സുകാരനായ ഇളയ മകനെ ഉറക്കി കിടത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു എന്നാണ് സംശയം. ഭർത്താവ് ആബിദ് മലേഷ്യയിലാണ്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ പോലീസ് സംഘം സ്ഥലത്തെത്തി…

Read More

കേരളീയത്തിന്റെ പ്രചാരകരായി വിദ്യാർഥികളും

തിരുവനന്തപുരം :കേരളീയം പരിപാടിയുടെ പ്രാധാന്യം അറിയിക്കുന്ന കുറിപ്പ് അസംബ്ലിയിൽ വായിച്ച് സ്‌കൂൾ വിദ്യാർഥികൾ. സംസ്ഥാനത്തെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും ബുധനാഴ്ചത്തെ അസംബ്ലിയിലാണ് കേരളീയത്തെ കുറിച്ചുള്ള കുറിപ്പ് വായിച്ചത്. കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തലസ്ഥാനത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂളുകളിൽ കുറിപ്പ് വായിച്ചത്.

Read More

മോഷ്ടിച്ച മാല വിറ്റ പണം വീട്ടിലെത്തിച്ച് നൽകി നൻമ നിറഞ്ഞ കള്ളൻ; സംഭവം കുമരനെല്ലൂരില്‍

കുമരനല്ലൂർ: മോഷ്ടിച്ച മാല വിറ്റ പണം തിരിച്ചു നൽകി നന്മ നിറഞ്ഞമോഷ്ടാവ്.കുമരനല്ലൂരിലാണ് വീട്ടുകാരേയും നാട്ടുകാരേയും അൽഭുതപ്പെടുത്തിയ സംഭവം. കുമരനല്ലൂർ ഏ.ജെ.ബി സ്കൂളിന് സമീപം താമസിക്കുന്ന മുൻട്രോട്ട് കുഞ്ഞാന്റെ വീട്ടിൽ നിന്നും കഴിഞ്ഞ 19നാണ് മൂന്ന് വയസ്സുകാരിയുടെ മാല നഷ്ടപ്പെട്ടത്.രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴല്ലാം ഒന്നേകാൽ പവൻ തൂക്കം വരുന്ന മാല കഴുത്തിൽ ഉണ്ടായിരുന്നു.ഇതിനിടെ വീട്ടുകാർ കുട്ടിയുമായി കുമരനെല്ലൂരിലെ കടയിലേക്ക് പോയി ഉടനെ തിരിച്ചു വന്നു നോക്കിയപ്പോൾ മാല നഷ്ടമായിരുന്നു.വീട്ടുകാർ പലസ്ഥലത്തും തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നു.ഇതിനിടെയാണ്…

Read More

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. കൽപ്പറ്റ, പെരുന്തട്ട, മന്ദേപുരം വീട്ടിൽ നിയാസ്(26)നെയാണ് ഒരു വർഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകളിൽ പ്രതിയാണ് നിയാസ്. കവർച്ച, ദേഹോപദ്രവം, എൻ.ഡി.പി.എസ് ഉള്‍പ്പെടെയുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial