Headlines

ന്യൂമാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി അടക്കം മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കണ്ണൂര്‍: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത്, ഷിനോജ് എന്നിവരെ ന്യൂമാഹിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെതാണ് വിധി. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. കേസില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇതില്‍ രണ്ടുപേര്‍ വിചാരണക്കിടെ മരിച്ചു. ഈ…

Read More

പെരിന്തൽമണ്ണയിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ.

മലപ്പുറം: പെരിന്തൽമണ്ണയിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിലായി 60 ഗ്രാമിലധികം രാസലഹരി പിടിച്ചെടുത്തത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. മക്കരപറമ്പിൽ വെച്ച് 54.88 ഗ്രാം മെത്താംഫിറ്റമിനുമായി കൂട്ടിൽ സ്വദേശി മുഹമ്മദ് ഫാസിൽ(39 ), രാമപുരം സ്വദേശി ഫിറോസ് ബാബു(45 ) എന്നിവരെയാണ് പിടികൂടിയത്. അതേസമയം പാണമ്പിയിൽ വെച്ച് 6.65 ഗ്രാം മെത്താംഫിറ്റമിനുമായി പാലക്കാട് കച്ചേരിപ്പറമ്പ് സ്വദേശി മുഹമ്മദ് റിൻഷാദ് (25), പെരിന്തൽമണ്ണ ദുബായ് പടി സ്വദേശി സിബ്നു ലാൽ.സി…

Read More

പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, കരാട്ടെ അധ്യാപികക്ക് പോക്സോ കോടതി 20 വർഷം കഠിനതടവിന് ശിക്ഷ വിധിച്ചു.

ചെന്നൈ: പ്ലസ് ടു വിദ്യാർഥിനിയെ ആവർത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ, കരാട്ടെ അധ്യാപികക്ക് പോക്സോ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം) കോടതി 20 വർഷം കഠിനതടവിന് ശിക്ഷ വിധിച്ചു. തൂത്തുക്കുടി സ്വദേശിനിയായ ബി. ജയസുധ (28) എന്ന അധ്യാപികയെയാണ് ചെന്നൈയിലെ സെഷൻസ് ജഡ്ജി എസ്. പദ്മ ശിക്ഷിച്ചത്. ചെന്നൈയിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന ജയസുധ, കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സ്‌കൂളിലെ കായികമേളയ്ക്കിടെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന്, ഇവർ സ്‌കൂളിന് സമീപമുള്ള ഒരു…

Read More

പെൺകുഞ്ഞ് ജനിച്ചതിലുള്ള ഭർത്താവിന്റെ ഇഷ്ടക്കേടും കുത്തുവാക്കുകളും കാരണം മനസ്സ് മടുത്ത യുവതി ജീവനൊടുക്കി

ബെംഗളൂരു: പെൺകുഞ്ഞ് ജനിച്ചതിലുള്ള ഭർത്താവിന്റെ ഇഷ്ടക്കേടും കുത്തുവാക്കുകളും കാരണം മനസ്സ് മടുത്ത യുവതി ജീവനൊടുക്കി. രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതോടെ ഭർത്താവ് നീരസം പ്രകടിപ്പിക്കുകയും പരിഹസിക്കുകയും ചെയ്തതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ബെംഗളൂരു ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന ഹാസൻ അരസിക്കരെ സ്വദേശിനി രക്ഷിത (26) ആൺ മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു യുവതി യുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് രവീഷ് ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ മനംനൊന്താണ് മകൾ…

Read More

വീട്ടമ്മയെ കുളിമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ

കാസർകോട്: വീട്ടമ്മയെ കുളിമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കാസർകോട് ചിറ്റാരിക്കാലാണ് സംഭവം. ചീർക്കയത്തെ നാരായണനെ (മൗഗ്ലി നാരായണൻ-50)യാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ചിറ്റാരിക്കൽ എസ്‌ഐ മധുസൂദനൻ മടിക്കൈയാണ് അറസ്റ്റ് ചെയ്തത്. വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, ചീമേനി തുടങ്ങി നിരവധി സ്റ്റേഷനുകളിൽ അനധികൃതമായി തോക്ക് കൈവശം വെച്ചത് ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.

Read More

മമ്മൂട്ടി,ദുൽഖർ, പൃഥിരാജ് എന്നിവരുടെ വീടുകളിൽ ഇഡി റെയ്ഡ്

താരങ്ങളുടെ വീടുകളിൽ ഇഡി റെയ്ഡ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധനയുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. വാഹന ഡീലർമാരുടെ വീടുകളിലും ഓട്ടോ വർക്ക് ഷോപ്പുകൾ, വ്യാപാരികൾ എന്നിവയുൾപ്പെടെ പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു. ”കോയമ്പത്തൂർ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകൾ (ഇന്ത്യൻ ആർമി, യുഎസ് എംബസി, എംഇഎ…

Read More

പതിനെട്ടുകാരിയെ ഓടുന്ന കാറിനുള്ളിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ലഖ്നൗ: പതിനെട്ടുകാരിയെ ഓടുന്ന കാറിനുള്ളിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ലളിത്പുർ ജില്ലയിലെ ബൻസിയിലാണ് സംഭവം. ഈ മാസം നാലിനാണ് പെൺകുട്ടി കാറിനുള്ളിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരാൾ പെൺകുട്ടിയുടെ സുഹൃത്താണ്. വിദ്യാർത്ഥിനിയുടെ സുഹൃത്തായ നിതിൻ താക്കൂർ (22) എന്നയാളെയും മറ്റൊരാളെയും അറസ്റ്റു ചെയ്തു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിതിൻ താക്കൂറും വിദ്യാർത്ഥിനിയും തമ്മിൽ രണ്ടര മാസമായി ഫോണിലൂടെ ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ മാസം നാലിന് ബൻസി ടൗണിൽ നിന്നു വീട്ടിലേക്കു നടന്നുവരികയായിരുന്നു…

Read More

കൂട്ടുകാർക്കൊപ്പം നീന്തൽ പരിശീലനത്തിന് പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

വരാപ്പുഴ: കൂട്ടുകാർക്കൊപ്പം നീന്തൽ പരിശീലനത്തിന് പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ-ഷിബി ദമ്പതികളുടെ മകൻ 13 കാരനായ ഗോഡ് വിനാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം നടന്നത്. കോതാട് ജീസസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്നു. ഗോഡ്‌വിൻ ക്ലാസ് കഴിഞ്ഞ് മൂന്ന് കൂട്ടുകാർക്കൊപ്പമാണ് പുഴയോട് ചേർന്നുള്ള തോട്ടിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയത്. പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നിനീങ്ങിയ ഗോഡ് വിൻ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച…

Read More

ട്രെയിന്‍ യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം

തൃശൂര്‍: ട്രെയിന്‍ യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം. ആംബുലന്‍സ് സേവനം ലഭ്യമായിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നെന്ന് വീട്ടുകാര്‍. ചാലക്കുടി കോടശ്ശേരി മാരാംകോട് സ്വദേശി മുണ്ടേപ്പിള്ളി വീട്ടില്‍ സുബ്രന്‍ മകന്‍ ശ്രീജിത്ത്(26) ആണ് മരിച്ചത് മുംബൈ-എറണാകുളം ഓഖ എക്സ്പ്രസില്‍ തിങ്കള്‍ പുലര്‍ച്ചെയായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്നും തിരിച്ച് വരുന്ന വഴി ഷൊര്‍ണ്ണൂരെത്തിയതോടെ യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. യാത്രക്കാര്‍ വിവരമറിച്ചതിനെ തുടര്‍ന്നെത്തിയ ടിടിആറും സംഘവും അടിയന്തര ചികിത്സ നല്കാനായി മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ തീരുമാനിച്ചു….

Read More

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുളത്തൂരിലാണ് സംഭവം നടന്നത്. റേഷന്‍കടവ് സ്വദേശിയായ ഫൈസലി(17)നെയാണ് കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫൈസല്‍ വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. അഭിജിത്തിനെ പൊലീസ് പിടികൂടി.ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. വഴിയില്‍വെച്ച് ഫൈസലും അഭിജിത്തും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ അഭിജിത്ത് വീട്ടില്‍ പോയി ബ്ലേഡ് എടുത്തുകൊണ്ടുവരികയും ഫൈസലിന്റെ പിന്നാലെ ഓടി കഴുത്തറക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial